Connect with us

Hi, what are you looking for?

Exclusive

തറയും കുഴിയും താണ്ടി പാതാളത്തിലേക്ക്, പോയി തൂങ്ങി ചത്തൂടേ നികേഷേയെന്ന് ശ്രീജിത്ത് പണിക്കര്‍

ജ്യാതിയാല്‍ ഉള്ളത് തൂത്താല്‍ പോകുമോ? എന്ന ചോദ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ വിളിച്ചുവരുത്തിയ നികേഷ് കുമാറിനെ പഞ്ഞിക്കിട്ടുകൊണ്ടിരിക്കുകയാണ് നേതാക്കളും സൈബര്‍ പോരാളികളും. ഇതിനിടെയിലാണ് രാഷ്ട്രീയ നിരീക്ഷകന്റെ മാസ് എന്‍ട്രി. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ നികേഷേ എന്നാണ് ശ്രീജിത്ത് പണിക്കരുടെയും ചോദ്യം. കുടുംബത്തില്‍ നിന്ന് പഠിക്കേണ്ട നല്ല ഗുണങ്ങള്‍ പോലും നിലനില്പിനു വേണ്ടി തൂത്തു കളഞ്ഞവന്റെ ചോദ്യമാണ് ഇതെന്ന് ശ്രീജിത്ത് പണിക്കര്‍ വിമര്‍ശിക്കുന്നു.

നല്ല ഗുണങ്ങള്‍ വെടിഞ്ഞതും പോരാഞ്ഞ്, തറയും കുഴിയും താണ്ടി, കിണറു കുഴിച്ച് അതില്‍ പാതാളകരണ്ടിയില്‍ തൂങ്ങിയിറങ്ങി പട്ടേലരുടെ സെന്റിന് നല്ല മണം എന്നു പറയണമെങ്കില്‍ ഒരു റേഞ്ച് വേണം. മോനേ.. എന്നാണ് ശ്രീജിത്തിന്റെ മാസ് ഡയലോഗ്. ജാതി ജോക്ക് പറഞ്ഞവനെ ബഹിഷ്‌കരിക്കേണ്ടേ? എന്നാണ് ശ്രീജിത്തിന്റെ ചോദ്യം.മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ദാസനും വിജയനുമെന്ന കഥാപാത്രത്തെ ട്രോളായി ഉപയോഗിച്ചാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസം.

ശ്രീജിത്തിന്റെ ട്രോള്‍ പോസ്റ്റിന് നിരവധി കമന്റുകളാണ് എത്തിയത്. കൂത്തുപറമ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നികേഷ് കുമാറിന്റെ പിതാവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എംവി ആറിനെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംകെ കണ്ണന്‍, മക്കളായ ഗിരിജ, ഗിരീഷ്, രാകേഷ്, നികേഷ് കുമാര്‍ തുടങ്ങിയവര്‍ സത്യാഗ്രഹം നടത്തുന്ന പഴയ ഒരു പത്രറിപ്പോര്‍ട്ട് ഇതിനിടയില്‍ ഒരു യുവാവ് ഷെയര്‍ ചെയ്യുകയുമുണ്ടായി. നികേഷ് കുമാര്‍ ഈ ഫോട്ടോ കണ്‍കുളിര്‍ക്കെ കണ്ടോളൂവെന്നാണ് യുവാവിന്റെ കമന്റ്.

പോയി തൂങ്ങി ചത്തൂടേ എന്നാണ് ശ്രീജിത്ത് പണിക്കര്‍ നികേഷിനോട് പറയാതെ പറഞ്ഞതെന്നാണ് ചിലര്‍ പറയുന്നത്. രാഘവന്‍ ജീവിച്ചിരുന്നെങ്കില്‍ അവനെ ചാട്ടവാറിനടിച്ചേനെയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ചിലരങ്ങനെയാണ് ഇവരുടെ നിദ്രകള്‍ ഊഷ്മളമാകണമെഹ്കില്‍ വീട്ടിലിരിക്കുന്നവരെ മാത്രമല്ല, മണ്‍മറഞ്ഞുപോയ പിതാവിനെയും പിതാമഹന്മാരെ വരെയും പറയിപ്പിക്കുമെന്നും ചിലര്‍ വിമര്‍ശിക്കുന്നു. എന്തായാലും നികേഷിന് കണക്കിന് കിട്ടിയെന്ന് തന്നെ പറയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...