Connect with us

Hi, what are you looking for?

Exclusive

സുരേന്ദ്രനെ മൂലക്കിരുത്താൻ പി ജയരാജന്റെ വൃത്തികെട്ട കളി


കൊടകര കുഴൽപ്പണ കേസിലും തുടർന്ന് വന്ന വൻ കള്ളപ്പണ വിവാദങ്ങളിലും സുരേന്ദ്രനെ കുടുക്കാൻ ആസൂത്രണങ്ങൾ നടത്തിയത് പി ജയരാജൻ . പി കെ ജാനുവിന്റെയും സുരേന്ദ്രന്റെയും സംഭാഷണം എന്നപേരിൽ ശബ്ദരേഖ പുറത്തിറക്കിയതിലും കെ സുന്ദരയ്യ പണം നൽകി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു എന്ന നാടക ആസൂത്രണത്തിന് പിന്നിലും ഈ പി ജയരഞ്ജന്റെ കുടില തന്ത്രമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് 10 ലക്ഷം നൽകി എന്ന ശബ്ദ രേഖ പുറത്തു വിട്ട പ്രസീതയെ ജയരാജൻ കണ്ടിരുന്നു. ഇത് സുരേന്ദ്രൻ തന്നെ പത്ര മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതാണ്. എന്നാൽ പ്രസീദയുടെ കൂടിക്കാഴ്ച നടത്തിയെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തൽ പി ജയരാജൻ ഇതുവരെ നിഷേധിച്ചീട്ടില്ല എന്ന് മാത്രമല്ല തൻ പ്രസീതയുമായി കൂടിക്കാഴ്ച നടത്തി എന്ന വിഷയം അപ്രസക്തമാണ് എന്നാണ് ജയരാജൻ പ്രതികരിച്ചത് . അതിനർത്ഥം താൻ പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയാലും ഇല്ലെങ്കിലും കള്ളപ്പണ വിഷയത്തിൽ ഞങ്ങളുടെ കൂടിക്കാഴ്ച പ്രസക്തമല്ല എന്നാണു , പ്രസീതയെ കണ്ടിട്ടില്ല എന്നതല്ല.

മൂന്നരക്കോടി രൂപയുമായി എറണാകുളത്തേക്കു പോകുകയായിരുന്ന കാര് കൊടകരയിൽ വച്ച് കൃത്രിമ വാഹനാപകടം വരുത്തി കാറിനുള്ളിലെ പണം ചിലർ മോഷ്ടിച്ചു എന്നാണു കേസ്. കാര് ഡ്രൈവർ ആയിരുന്ന ഷംജിർ കാറിൽ നിന്നും 25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു എന്ന് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഒന്നരക്കോടി രൂപ വിവാദ ഇടങ്ങളിൽ നിന്നും കണ്ടെടുത്തു. കാര് ആക്രമിച്ച കേസിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു നടത്തിയ അന്വേഷണത്തിൽ ആണ് ഒന്നരക്കോടി രൂപ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തത്. ഇതിനെ തുടര്ന്നാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുഴല്പണമാണ് കാറിൽ കടത്താൻ ശ്രമിച്ചതെന്നും മൂന്നരക്കോടി രൂപയാണ് അനധികൃതമായി കടത്താൻ ശ്രമിച്ചതെന്നും കണ്ടെത്തി പോലീസ് വിവരങ്ങൾ പുറത്തു വിട്ടത്. എന്നാൽ ഇത് മുംബയിൽ ഉള്ള സുനിൽ നയിക്കിന്റെയും തന്റെയും ബിസ്നസ് ആവശ്യങ്ങൾക്കുള്ള പണമാണെന്നും അത് കണ്ടുപിടിച്ചു തനിക്കു തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു ധർമ്മരാജൻ കോടതിയിൽ പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് ഈ കേസിൽ ധർമ്മരാജനുമായി ബന്ധപ്പെട്ട മുഴുവൻ പേരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു ഇത് ബിജെപി യുടെ തലയിൽ കെട്ടിവെക്കാൻ പോലീസ് പെടാപാട് നടത്തവേയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഈ കേസിൽ ധർമ്മരാജനുമായി ബന്ധപ്പെട്ടു എന്നും 400 കോടിയുടെ ഇടപാടുകൾ കേരളത്തിൽ നടന്നു എന്നും പോലീസ് വെളിപ്പെടുത്തുന്നത്. മഞ്ചേശ്വരത്തു സുരേന്ദ്രന് എതിരെ മത്സരിച്ചിരുന്നവരിൽ കെ സുന്ദര എന്ന അപാര സ്ഥാനാര്ഥിക്കുസുരേന്ദ്രൻ 2 ലക്ഷം രൂപ കൊടുത്തു സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സുന്ദര തന്നെ രംഗത്ത് വരികയായിരുന്നു.

എന്നാൽ പണം നൽകി എന്ന് പറയുന്ന സുന്ദരയുടെ ‘അമ്മ തന്നെ തനിക്ക് ആരും പണം നൽകിയിട്ടില്ല എന്ന് പരസ്യമായി പറഞ്ഞു സുരേന്ദ്രനെതിരെ ഉള്ള ആരോപണത്തിന്റെ മുനയൊടിച്ചു. ബിജെപി നേതാക്കൾ തന്നെ തട്ടിക്കൊണ്ടു പോയി എന്നും ഭീഷണിപ്പെടുത്തി എന്നും ആരോപിച്ചു സുന്ദര രംഗത്ത് വന്നപ്പോളും തന്നെ തട്ടിക്കൊണ്ടു പോയ നേതാക്കൾ ആരെല്ലാം ആണെന്ന് സുന്ദര വെളിപ്പെടുത്തുന്നില്ല എന്നതാണ് ഇതിലെ ഗൂഢാലോചനയുടെ വശം. രണ്ടര ലക്ഷത്തിന്റെ ആരോപണം സുന്ദര നടത്തി എന്ന് പറയുന്നതിന്റെ തലേ ദിവസം മലയാളത്തിൽ ഒരു പ്രമുഖ ചാനൽ സുനരയെ സമീപിച്ചിരിന്നുവെന്നും മൂന്നു ലക്ഷം രൂപ നൽകി സുന്ദരയെക്കൊണ്ട് കള്ളം പറയിച്ചതാണെന്നും ഉള്ള വിവരങ്ങൾ പിന്നീട് പുറത്തു വന്നിരുന്നു. സുന്ദര സിപിഎം ന്റെ കസ്റ്റഡിയിൽ ഇരുന്നേറ്റാണ് ബിജെപി നേതാക്കൾ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിച്ചത് എന്നും പിന്നീട് തെളിഞ്ഞു.

ഇതിനു പിന്നിലും പി ജയരാജൻ ആണ് ഗൂഢാലോചനയും ആസൂത്രണവും നടത്തിയത് എന്നാണു പുറത്തു വരുന്ന വിവരങ്ങൾ. കൂടാതെ ജാനുവിന് പത്തു ലക്ഷം രൂപ നൽകി എന്ന് പ്രസീതയും സുരേന്ദ്രനും തമ്മിൽനടന്ന ചർച്ചയുടെ ശബ്ദ രേഖ പ്രസീത തന്നെ പുറത്തു വിട്ടിരുന്നു. ഇതും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ, രണ്ടു കാരണങ്ങൾ ആണ് ഇതിനുള്ളത്, പണം കൈമാറുന്നത് താൻ കണ്ടു എന്ന് മാധ്യമങ്ങളോട് പറഞ്ഞ പ്രസീത പിന്നീട് താൻ നേരിൽ കണ്ടില്ലെന്നും പണം കൊടുത്തത് അറിയാമായിരുന്നു എന്നും തിരുത്തിപറഞ്ഞു. മാത്രമല്ല പ്രസീത ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് പി ജയരാജനുമായികൂടികാഴ്ച നടത്തിയിരുന്നു. പി ജയരാജന്റെ ആസൂത്രണമാണ് പ്രസീദയുടെ ഈ വെളിപ്പെടുത്തലിനു പിന്നിൽ എന്ന് സുരേന്ദ്രൻ പത്ര സമ്മേളനത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു.

താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും , ഗൂഢാലോചന ഇല്ലെന്നും പി ജയരാജന് വെളിപ്പെടുത്താമായിരുന്നു അത്തരത്തിൽ ഒന്നും നടന്നിട്ടില്ലെങ്കിൽ. എന്നാൽ അത് ഇവിടെ അപ്രസക്തമാണ് എന്നാണു ഈ വിഷയത്തിൽ പി ജയരാജന്റെ പ്രതികരണം, പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയില്ല എന്നല്ല. കെ സുന്ദരത്തിന്റെ തിരോധാന നാടകങ്ങൾക്ക് പിന്നിലും സി കെ ജാനുവിന്റെ പണം ആവശ്യപ്പെട്ടുള്ള സുരേന്ദ്രനുമായി സംസാരിച്ചു എന്ന് പറയുന്ന ശബ്ദരേഖക്ക് പിന്നിലും പി ജയരാജന്റെ ഗൂഢാലോചനയും ആസൂത്രണവു നടന്നീട്ടുണ്ടെന്ന വ്യക്തമായ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. തന്റെ പേരിൽ ഉള്ള ശബ്ദരേഖ കൃത്രിമമായി ചമച്ചതാണെന്നു കാണിച്ചു സി കെ ജാനു 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെ ആണ് താൻ നേരിൽ കണ്ടില്ലെന്ന പ്രസീദയുടെ വെളിപ്പെടുത്തൽ വന്നതും , കൂടിക്കാഴ്ച നടത്തിയെന്നത് അപ്രസക്തമാണെന്ന പി ജയരാജന്റെ സമ്മതവും എന്നത് കൃത്യമായ ഗൂഢാലോചനകളുടെ സൂചനകൾ ആണ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...