Connect with us

Hi, what are you looking for?

Exclusive

അച്ഛനെ അനുസരിക്കാത്ത നീ എന്നോട് മിണ്ടരുത്, നികേഷിനെ പഞ്ഞിക്കിട്ട് കെ സുധാകരന്‍

എല്ലാവരെയും ചൊറിയുന്നതുപോലെ നികേഷ് കുമാര്‍ ഇത്തവണയും എത്തി. എന്നാല്‍, ഇവിടെ ആളുമാറിപ്പോയെന്ന് മാത്രം. നികേഷ് കുമാറിന് ഇത്തവണ തെറ്റി. നികേഷ് കുമാര്‍ എത്തിയത് ഒരു സിംഹത്തിന്റെ മടയിലാണെന്ന് ഓര്‍ത്തില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ചൊറിഞ്ഞപ്പോള്‍ നികേഷിന് തിരിച്ച് നല്ല മാന്ത് കിട്ടിയെന്ന് പറയാം. ജാത്തിയാല്‍ ഉള്ളത് തൂത്താല്‍ പോകുമോ എന്നൊരു ചോദ്യവുമായാണ് നികേഷിന്റെ രംഗപ്രവേശം. താങ്കളുടെ നാവില്‍ വരുന്ന കാര്യം താങ്കള്‍ക്ക് പറയാതിരിക്കാന്‍ പറ്റുമോ എന്നാണ് നികേഷ് കുമാര്‍ കെപിസിസി പ്രസിഡന്റിനെ ചര്‍ച്ചയില്‍ വിളിച്ചുവരുത്തി ചോദിച്ചത്. സിപിഎമ്മിന്റെ അക്രമത്തില്‍ നിന്ന് നിങ്ങളുടെ സ്വന്തം അച്ഛനെ രക്ഷിക്കാന്‍ കൂടെ നിന്നയാളാണ് ഞാനെന്ന് നിങ്ങള്‍ മറന്നുകാണില്ലല്ലോ നികേഷ്. നിങ്ങളെക്കാളും സഹഷ്ണുതയും സമചിത്തതയും ഉള്ള ആളുതന്നെയാണ് ഞാന്‍ എന്ന ഒറ്റ മറുപടിയില്‍ നികേഷിനെ മലര്‍ത്തിയടിക്കുകയാണ് കെ സുധാകരന്‍ ചെയ്തത്.

അച്ഛനെ മറന്ന് നിങ്ങള്‍ കമ്യൂണിസത്തിലേക്ക് തിരിച്ചുപോയി. എന്നാല്‍ ഞാന്‍ പോയിട്ടില്ല, അച്ഛന്റെ കാഴ്ചപാടിനെ പിന്തുടരാന്‍ പറ്റാത്ത നിങ്ങള്‍ എന്നെ വിമര്‍ശിക്കുകയൊന്നും വേണ്ട. ആ വെള്ളം അങ്ങ് വാങ്ങിവെക്കണം. രമേശ് ചെന്നിത്തലയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ സഹകരണം കിട്ടുമോ? കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് അപമൃത്യു സംഭവിക്കുകയാണോ, ഇനി ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസാണോ? പുള്ളിപുലിയുടെ പുള്ളി മാറുമോ? ഇത്തരത്തിലുള്ള ചോദ്യങ്ങളുമായാണ് നികേഷ് കുമാര്‍ എത്തിയത്. ഒന്നിനോടും കോംപ്രമൈസ് ചെയ്യില്ല നികേഷ് കുമാര്‍.. ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുന്ന സുധാകരന്റെ വാക്കുകള്‍ കേള്‍ക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...