Connect with us

Hi, what are you looking for?

Exclusive

സുധാകരന്‍ അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് 16 കഷ്ണമാകുമെന്ന് വെള്ളാപ്പള്ളി

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരുന്നുണ്ടെന്നും ബിജെപി മാത്രമല്ലെന്നും പറഞ്ഞെത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഞാനൊക്കെ എത്ര കുഴല്‍പ്പണം കടത്തി.. എന്നിട്ട് എന്നെ ആരെങ്കിലും പിടിച്ചോ…? ഇതാണോ വെള്ളാപ്പള്ളി ഉദ്ദേശിച്ചതെന്ന് സംശയമുണ്ട്. ഒന്ന് വിശദമാക്കിയാല്‍ കൊള്ളാം… കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരികയും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് വെള്ളാപ്പള്ളി എന്ന കാരണവരുടെ വിശദീകരണം.

എന്നാല്‍, ബി ജെ പിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് പിടിക്കപ്പെട്ടതെന്നും വെള്ളാപ്പള്ളി പരിഹസിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവര്‍ക്കും പണം വരുന്നുണ്ട്. വിവിധ മാര്‍ഗങ്ങളിലാണെന്ന് മാത്രം. അല്ലാതെ ഇവിടെ ആര് കൊടുക്കാനാണെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണമാണിത്.
അതേസമയം,സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. വിഡി സതീശനെയൊന്നും പുള്ളി ഇതുവരെ കണ്ടിട്ടില്ലെന്നു തോന്നുന്നു. ആ നിയമസഭാ പ്രസംഗം ഒന്നു എടുത്തുനോക്കിയാല്‍ എല്ലാ കാര്യവും ക്ലിയറാകും സര്‍. അല്ലാതെ പ്രതിപക്ഷത്തിന് നാഥനില്ലാ എന്നൊന്നും പറഞ്ഞുകളയല്ലേ…ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞെന്നും രമേശ് ചെന്നിത്തല നിരാശനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുകയുണ്ടായി.

വി ഡി സതീശന് നിയമസഭയില്‍ തിളങ്ങാനാകും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം വട്ടപൂജ്യമാണെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭയിലെ സംസാരത്തില്‍ കേമനെങ്കിലും പ്രവര്‍ത്തിയില്‍ വട്ടപൂജ്യമാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. കേരളാ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഈ തെരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടായെന്നും സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് 16 കക്ഷണമാകുമെന്നും വെള്ളാപ്പള്ളി പറയുന്നുണ്ട്.

അടിസ്ഥാന വര്‍ഗത്തിന് പുറമെ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഇടതു പക്ഷത്തിനൊപ്പം നിന്നതാണ് തുടര്‍ ഭരണത്തിന് കാരണമായതെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. സത്യപ്രതിജ്ഞയും കഴിഞ്ഞ് ബജറ്റും അവതരിപ്പിച്ചു. ഇപ്പോഴാണ് വെള്ളാപ്പള്ളിക്ക് ബോധം വന്നത്. എന്തായാലും പിണറായി വിജയന്റെ കാലുപിടിച്ച കഥയൊക്കെ നാട്ടില്‍ പാട്ടാണ്. പിണറായിയുടെ ദയയില്‍ മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ ഘോരഘോരമായി പ്രസംഗിക്കുന്നതെന്നോര്‍ക്കണം. വെള്ളാപ്പള്ളിക്കെതിരെയുള്ള പണമിടപാട് കേസുകളെല്ലാം തന്നെ പിണറായി വിജയന്‍ അട്ടിമറിക്കുകയാണുണ്ടായത്. അന്ന് വിഎസ് അച്യുതാനന്തനാണ് കോടതിയില്‍ കേസ് കൊടുക്കുകയും പോലീസിന് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തിരുന്നത്. വെള്ളാപ്പള്ളിയടക്കമുള്ളവര്‍ക്കെതിരെ അന്ന് കേസെടുക്കാനും ഉത്തരവിട്ടതാണ്. എന്നാല്‍, പിണറായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഈ കേസുകളൊക്കെ തേച്ചുമാച്ചു കളയുന്നത്. ഇപ്പോള്‍ വെള്ളാപ്പള്ളി പിണറായിയുടെ ഒരു അടിമയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നതിലും തെറ്റില്ല.

ചേര്‍ത്തല എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെകെ മഹേശ് എസ്എന്‍ഡിപി ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവം ആരും മറക്കാനിടയില്ല.മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ കെകെ മഹേശിനെ മനപൂര്‍വ്വം ഉള്‍പ്പെടുത്തുകയായിരുന്നു. തന്നെ കള്ളക്കേസില്‍ പെടുത്തുകയാണെന്നും യഥാര്‍ത്ഥ പ്രതി വെള്ളാപ്പള്ളിയാണെന്നും എഴുതിവെച്ചാണ് കെകെ മഹേശ് ഓഫീസില്‍ വെച്ച് കെട്ടിത്തൂങ്ങി മരിക്കുന്നത്. ഇതിലൊക്കെ തന്നെ വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടായിട്ടും പിണറായി വിജയന്‍ ഒന്നും ചെയ്തില്ല എന്നുള്ളതാണ്. വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ രക്ഷിക്കുകയാണുണ്ടായത്. എന്നാല്‍, കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് വന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ തിരിയുമെന്നും വെള്ളാപ്പള്ളിക്കെതിരെയുള്ള കേസുകളെല്ലാം കുത്തിപ്പൊക്കുമെന്നുള്ള പേടി വെള്ളാപ്പള്ളിക്കുള്ളത് കൊണ്ടുതന്നെയാണ് സുധാകരനെതിരെ അദ്ദേഹം ഇത്തരത്തിലുള്ള ആക്ഷേപം നടത്തിയിരിക്കുന്നതും. മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ കോടികളുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നതെന്നുള്ള തെളിവുകളും രേഖകളും പോലീസിന് കിട്ടിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിഎസ് അച്യുതാനന്ദനാണ് പരാതിക്കാരനെന്നുള്ളതും ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഇടയ്ക്കിടെ വെള്ളാപ്പള്ളി പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പുകഴ്ത്തി പറയുന്നതും ഇതിന്റെ ഭാഗമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും പറയുന്നതില്‍ പാതി മാത്രമേ പുറത്ത് കേള്‍ക്കുകയുള്ളൂ എന്നുള്ളത് കൊണ്ട് പലതില്‍ നിന്നും നൈസായി രക്ഷപ്പെടാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...