Connect with us

Hi, what are you looking for?

Exclusive

തീക്കൊള്ളി കൊണ്ട് ചൊറിയാന്‍ നില്‍ക്കല്ലേ..ഇത് ബിനീഷല്ല.. ഹരികൃഷ്ണനാണ്, സിപിഎമ്മിന് വാണിങ്

അച്ഛന്‍ ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കുന്നത് മക്കളാണോ? ഈ ചോദ്യം ചോദിക്കാനും കാര്യമുണ്ട്. ഇപ്പോള്‍ സിപിഎമ്മിന്റെ ടാര്‍ജറ്റ് കെ സുരേന്ദ്രന്റെ മകനാണ്. എവിടെയും കാണാത്ത കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ എങ്ങനെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെത്തി എന്ന് ഒരുപിടിയുമില്ല. കാര്യം തിരഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്. കുഴല്‍പ്പണ കേസ് പ്രതി ധര്‍മ്മരാജനെ ഈ ഹരികൃഷ്ണന്‍ ഫോണില്‍ വിളിച്ചിരുന്നുവത്രേ.. അതിനിപ്പോള്‍ എന്താ കുഴപ്പം.. ഹരികൃഷ്ണന് ഫോണില്‍ വിളിക്കാനും പാടില്ല. അല്ല, ഈ ഫോണ്‍ വിളിച്ച ധര്‍മ്മരാജന്‍ അത്ര ചില്ലറക്കാരനല്ലെന്നാണ് ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ കെ സുരേന്ദ്രന്റെ മകന്‍ പെട്ടുവെന്ന് പറയാം. എന്നാല്‍, മകനെ തൊട്ട് കളിയൊന്നും വേണ്ടെന്നുള്ള വാണിങ് നല്‍കിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഇത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അല്ല. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനാണ്.

വെറുതെ തീക്കൊള്ളി കൊണ്ട് ചൊറിയാന്‍ നില്‍ക്കേണ്ടെന്നാണ് വാണിങ്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ജയിലിലാക്കിയതിന്റെ പ്രതികാരമാണ് സിപിഎം തീര്‍ക്കുന്നതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. മകനിലേക്ക് അന്വേഷണം എത്തില്ലെന്ന് തീര്‍ത്തും പറഞ്ഞിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഇത് കോടിയേരിക്കും പിണറായിക്കുമുള്ള വാണിങ്ങാണ്.

ഇത് ധിക്കരിച്ച് ഹരികൃഷ്ണനെ കുടുക്കാന്‍ നോക്കിയാല്‍ പല മന്ത്രി മുത്രന്മാരും പുത്രിമാരും അകത്താകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ അല്‍പം സംയമനം പാലിക്കുന്നതാകും ബുദ്ധി. കോടതി പോലും കൈവിട്ട അവസ്ഥയിലാണ് ബിനീഷ് കോടിയേരിയിപ്പോള്‍. ജാമ്യം പോലും ഇതുവരെ കിട്ടിയില്ല. കള്ളപ്പണം വെളുപ്പിക്കലും മയക്കുമരുന്ന് കേസുമൊക്കെയായി വലിയ കേസായതുകൊണ്ടുതന്നെ ജാമ്യം ലഭിക്കുക എന്നു പറഞ്ഞത് അത്ര നിസാരമല്ല. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ പ്രതികാരം നിരപരാധികളായ ബിജെപി നേതാക്കളുടെ മക്കളെ കുടുക്കി നടപ്പാക്കാനൊരുങ്ങുന്ന സിപിഎമ്മിന്റെ ഗൂഢ നടപടിക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് പറയുന്നത്. സംസ്ഥാന പോലീസിനെ സിപിഎം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് ബിജെപി പറയുന്നു.

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളെയും അവരുടെ മക്കളെയും സമൂഹത്തില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിക്കുന്നു. സിപിഎമ്മിന്റെ മോദിവിരുദ്ധ അജണ്ടയാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ നോക്കുന്നതെന്നും പാര്‍ട്ടി കൊച്ചിയില്‍ ചേര്‍ന്ന കോര്‍ക്കമ്മിറ്റി യോഗത്തില്‍ വിലയിരുത്തി. കോടിയേരിയുടെ മകന്‍ ലഹരി കേസില്‍ കുടുങ്ങിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് കെ സുരേന്ദ്രന്റെ മകനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നാണ് പറയുന്നത്. സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം.

ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടില്‍ വന്ന പണം എവിടെ നിന്ന് വന്നുവെന്ന് ബോധ്യപ്പെടുത്തട്ടെ. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നിവയുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ മറ്റുള്ളവരുടെ കൂടി ചെളിവാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. വാദിയുടെ മാത്രം കോള്‍ ലിസ്റ്റ് എടുത്തുള്ള നാടകമാണ് നടക്കുന്നതെന്നും അന്വേഷ സംഘത്തിനുമുന്നില്‍ തല ഉയര്‍ത്തി പിടിച്ചു തന്നെ ബിജെപി നേതാക്കള്‍ നില്‍ക്കുമെന്നും പറയുന്നു. പുലര്‍ച്ചെ തലയില്‍ മുണ്ടിട്ടോ രോഗിയെന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റാനോ ശ്രമിക്കില്ലെന്നും പറയുന്നുണ്ട്. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാനും സുരേന്ദ്രനെ പരിഹാസ്യനാക്കാനുള്ള ശ്രമവും വിലപ്പോവില്ലെന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.

ജിഹാദികളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന നിയമവിരുദ്ധ കേസന്വേഷണത്തില്‍ മുട്ടിടിക്കുന്നവരല്ല ബിജെപി. ഇത്തരം നിരവധി വെല്ലുവിളികളെ അതിജീവിച്ചു തന്നെയാണ് പാര്‍ലമെന്റില്‍ രണ്ട് സീറ്റില്‍ നിന്ന് 303 സീറ്റ് എന്ന നിലയിലേക്കെത്തിയത്. കേരള നിയമസഭയെ പോലും മോദിവിരുദ്ധ രാഷ്ട്രീയം പറയാനുള്ള വേദിയാക്കി ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിജെപി കോര്‍ക്കമ്മിറ്റി വിലയിരുത്തി. കേസില്‍ പരാതിക്കാരനായ ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചുള്ള അന്വേഷണം മാത്രമാണ് നടക്കുന്നതെന്ന് വി മുരളീധരനും കുറ്റപ്പെടുത്തി. വാദിക്കെതിരായ അന്വേഷണം കേട്ടു കേള്‍വിയില്ലാത്തതാണ്. ഇഡി കേസ് ഏറ്റെടുക്കുന്നതിന് ചില കടമ്പകള്‍ ഉണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...