Connect with us

Hi, what are you looking for?

Exclusive

അച്ഛന്റെ കേക്ക് മുറി ആഘോഷം.. ബിനീഷ് ആത്മഹത്യാ വക്കില്‍..ജാമ്യം നല്‍കാതെ കോടതി

പച്ചക്കറി കച്ചവടത്തിലൂടെയാണ് പണം എത്തിയതെന്നും അച്ഛന്‍ അത്യാസന്ന നിലയിലാണെന്നും പറഞ്ഞതൊന്നും ഏറ്റില്ല. എല്ലാം പാളി പോയി.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്‍ ബിനീഷ് കോടിയേരിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. നിങ്ങളെന്താണ് അച്ഛാ… ഒരു നട്ടാല്‍ കുരുക്കാത്ത കള്ളം പറഞ്ഞാല്‍ കൂടെ നില്‍ക്കണ്ടെ.. ഇങ്ങനെ പനപോലെ കേക്കും മുറിച്ച് ആഘോഷിച്ച് നടന്നാല്‍ ഞാന്‍ എങ്ങനെ പുറത്തിറങ്ങും. ഇങ്ങനെ മനസ്സില്‍ ബിനീഷ് കോടിയേരി പറയാതിരുന്നു കാണില്ല. എന്തൊക്കെ കള്ളങ്ങള്‍ പറഞ്ഞു നോക്കി.. എന്നിട്ടും പാവം ബിനീഷ് കോടിയേരിക്ക് ഇന്നലെയും ജാമ്യം ലഭിച്ചില്ല. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ ക്യാന്‍സര്‍ രോഗത്താല്‍ അത്യാസന്ന നിലയിലാണെന്ന് വരെ പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല. കോടിയേരി ബാലകൃഷ്ണനാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന തിരക്കിലും പാര്‍ട്ടി പരിപാടികളിലും നിറസാന്നിധ്യം. ഫോട്ടോകളൊക്കെ പ്രചരിക്കുമ്പോള്‍ വീണ്ടും ഇങ്ങനെയൊരു കളവ് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമുണ്ടോ ബിനീഷേ.. എന്നൊരു ചോദ്യം.

ജൂണ്‍ ഒമ്പതിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റുകയാണുണ്ടായത്. കര്‍ണ്ണാടക ഹൈക്കോടതിയുടേതാണ് നടപടി.പതിവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) വേണ്ടി ഹാജരാകുന്ന അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്ന് ഇഡി അഭ്യര്‍ത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടി രൂപയുടെ രേഖകള്‍ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ ഇഡിയുടെ മറുവാദമാണ് ഇനി നടക്കേണ്ടത്. കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 224 ദിവസം പിന്നിട്ടിരിക്കുകയാണ്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ പണവുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ പറഞ്ഞു.ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അക്കൗണ്ടിലെത്തിയ പണം വ്യാപാരവുമായി ബന്ധപ്പെട്ടും സുഹൃത്തുക്കള്‍ വഴിയുമാണ്. അതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. ബിനീഷ് പറഞ്ഞതു പോലെ പച്ചക്കറി വ്യാപാരം നടത്തി കിട്ടിയ പണം.. കഞ്ചാവ് പച്ചക്കറി വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് നേരത്തെ പറഞ്ഞതുമാണ്.

എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല. ജൂണ്‍ ഒമ്പതിന് ബിനീഷിന്റെ വാദങ്ങള്‍ക്ക് ഇഡി മറുപടി നല്‍കുമെന്നാണ് പറയുന്നത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കിയിരുന്നു. ഇപ്പോഴും ഈ കേസിനെക്കുറിച്ച് ബിനീഷ് പറയുന്നതിങ്ങനെ…നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലഹരിമരുന്ന് ഇടപാടു കേസില്‍ താന്‍ പ്രതിയല്ലെന്നാണ് പറയുന്നത്. ഇതിലേക്കു മനഃപൂര്‍വം വലിച്ചിഴയ്ക്കുന്ന നടപടിയാണ് ഇഡിയുടേത്. കള്ളപ്പണ ഇടപാടു കേസിലും എന്‍സിബി കേസിലും പ്രതിയായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഒപ്പുള്ള ഡെബിറ്റ് കാര്‍ഡ് തന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കണ്ടെടുത്തെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതിന്റെ ആധികാരികതയില്‍ സംശയമുണ്ട്. ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഇത്തരമൊരു ഒപ്പിന്റെ പ്രസക്തിയില്ലെന്നും ബിനീഷ് വാദിച്ചിരുന്നു.
അതേസമയം, ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും, ബെനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് റിമാന്‍ഡിലുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...