Connect with us

Hi, what are you looking for?

Exclusive

മാധ്യമപ്രവര്‍ത്തകന്‍ വിനുവിനെ ഇഡി പേടിപ്പിച്ചതോ? അതോ സത്യം പറഞ്ഞതോ?

ഇന്നലെ ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്കിടെ നടന്ന നാടകീയമായ രംഗങ്ങളെക്കുറിച്ചാണ് ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഏഷ്യാനെറ്റ് അവതാരകന്റെ ലൈവ് ചര്‍ച്ചയ്ക്കിടെ ഭീഷണി സന്ദേശമെത്തുന്നു, അത് ചര്‍ച്ചയാകുന്നു മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ വെല്ലുവിളിച്ച് ചര്‍ച്ച അവസാനിപ്പിക്കുന്നതുമാണ് രംഗം. ബിജെപി നേതൃത്വം ഉള്‍പ്പെട്ട കൊടകര കള്ളപ്പണ കേസ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നിടയില്‍ പോലും ഉന്നത ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് വിനു പറയുന്നത്. വിനു വി ജോണിന് ലൈവില്‍ ഭീഷണി സന്ദേശമയച്ചത് മറ്റാരുമല്ല ഇഡി ഉദ്യോഗസ്ഥന്‍ ആണെന്നാണ് വിവരം. എന്നാല്‍, ഇഡി ഉദ്യോഗസ്ഥര്‍ ഇത്രയും വിലകുറഞ്ഞ ഒരു കാര്യം നടത്തുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ട്വിസ്റ്റ് നടക്കുന്നത്. നിങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥന്‍ മെസേജ് അയച്ചത് വിനുവിനെ കുറിച്ചായിരുന്നില്ല. കെയുഡബ്ല്യുജെയെ കുറിച്ചാണ്.

പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതിന്റെ തെളിവുകള്‍ നിരത്തി അഡ്വ. കൃഷ്ണരാജ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള വെല്ലുവിളി സന്ദേശമാണ് വിനുവിന് എത്തിയതെന്നാണ് വിവരം.

ബിജെപി നേതൃത്വം ഉള്‍പ്പെട്ട കൊടകര കള്ളപ്പണ കേസ് സംബന്ധിച്ച ലൈവ് ചര്‍ച്ചയ്ക്കിടെയാണ് അവതാരകന് ഭീഷണി സന്ദേശമെത്തുന്നത്. അധികം സ്മാര്‍ട്ടാകാന്‍ ശ്രമിക്കരുതെന്നും നിങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമുള്ള മെസേജായിരുന്നു എത്തിയത്. മെസേജ് ലൈവില്‍ വായിച്ചെങ്കിലും ആരാണ് അയച്ചതെന്ന് വിനു വെളിപ്പെടുത്തിയിരുന്നില്ല. ഞാനിപ്പോള്‍ ഭീഷണി സന്ദേശമയച്ച ആളെ പറയുന്നില്ലെന്നും എന്നാല്‍, ഒരവസരത്തില്‍ പുറത്തുവിടുമെന്നും വിനു പറയുകയുണ്ടായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍, ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ഋഷി പല്‍പ്പു, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കിടെയാണ് വിനുവിന് ഇഡി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്.

ഒരു സിഗരറ്റ് കൂടില്‍ എഴുതിക്കൊടുത്താല്‍ പോലും അന്വേഷണത്തിന് എത്തുമായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ എവിടെയെന്ന് വിനു ചര്‍ച്ചയ്ക്കിടെ ചോദിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നീക്കത്തെ പറ്റിയും വിനു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തുടര്‍ന്നാണ് ഭീഷണി സന്ദേശമെത്തിയത്. നിങ്ങള്‍ അധികം സ്മാര്‍ട്ടാകാന്‍ നോക്കേണ്ട. നിങ്ങളെ പോലുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നുള്ള തരത്തിലുള്ളതായിരുന്നു ആ സന്ദേശം. ഭീഷണിയെ പേടിക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ അന്വേഷിച്ച് ജയിലില്‍ അടക്കുമെന്നും വിനു വെല്ലുവിളിക്കുകയുമുണ്ടായി.

വിവിധ ജില്ലകളില്‍ പ്രസ് ക്ലബ്ബ് നിര്‍മ്മാണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ രണ്ട് കോടി 55 ലക്ഷം രൂപ കണക്കും കാര്യവും ഇല്ലാതെ പല പത്ര പ്രവര്‍ത്തകരും തട്ടിയെടുത്തെന്നുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സിദ്ദിഖ് കാപ്പനും മറ്റുമായി ലക്ഷക്കണക്കിന് രൂപയും ഇവര്‍ പിരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് കേരള സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. ഇത് കൃത്യമായി പല പ്രമുഖ ചാനല്‍ പത്രപ്രവര്‍ത്തകര്‍ക്കും അറിയാം. എന്നാല്‍ പിണറായി വിജയന് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതേക്കുറിച്ചുള്ള പരാതിയാണ് ഇഡിയ്ക്കുമുന്നില്‍ എത്തിയത്. ഇതുകൂടാതെ,എന്‍ഐഎ ചില പത്രപ്രവര്‍ത്തകര്‍ക്ക് ജിഹാദികളുമായും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നുള്ള അന്വേഷണവും നടത്തുന്നുണ്ട്. ഇത് ക്രൈം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് വിനു വി ജോണിന് ഇങ്ങനെയൊരു സന്ദേശം എത്തിയിട്ടുള്ളതെന്നാണ് വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...