Connect with us

Hi, what are you looking for?

Exclusive

കോവിഡ് ഡെത്ത് സപ്പോർട്ട് , ചിറമേൽ അച്ഛൻ പെട്ട പെടൽ

ലോകംമുഴുവൻ കോവിഡിന്റെ ഭയാനകമായ രണ്ടാം തരംഗം അലയടിച്ചു പോയിക്കൊണ്ടിരുന്നു. ഇന്ത്യയിൽ ഇപ്പോളും പോസിറ്റീവ് കേസുകളും മരണങ്ങളും ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. കേരളത്തിലെ പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് വർധിക്കുന്നതായാണ് കാണുന്നത്. കോവിഡ് മൂലം മരണമടഞ്ഞ കുടുംബങ്ങളിലെ കുടുംബാങ്ങങ്ങളുടെ ജീവിതം ദുഖകരമാണ്. സാധാരണ മരണം പോലെയല്ല കോവിഡ് ബാധിച്ചു മരിച്ചാൽ മൃതശരീരം അവസാനം ഒന്ന് കാണാൻ പോലും കുടുംബത്തിനോ ബന്ധുക്കൾക്കോ കഴിയുകയില്ല . കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിക്കുകയാണെങ്കിൽ അത്രയും കാലവും കോവിഡ് രോഗിയെ കാണാൻ കഴിയില്ല മരിച്ചാലും കാണാൻ കഴിയില്ല.

പ്രത്യേകിച്ചും കുടുംബ നാഥൻ അല്ലെങ്കിൽ കുടുംബ നാഥ മരണപ്പെട്ടാൽ ആ കുടുംബത്തിന്റെ ശൂന്യത അതി ഭീകരമാണ്. കാരണം അവരാണ് ആ കുടുംബം നോക്കിയിരുന്നത്. ഇനിയങ്ങോട്ട് എന്ത് ചെയ്യും . രണ്ടുകുട്ടികളും അച്ഛനും അമ്മയും ഉള്ള വീട്ടിലെ അച്ഛൻ മരണപ്പെട്ടാൽ ‘അമ്മ തനിച്ചു കുട്ടികളെ നോക്കണം . പല ഭാഗത്തു നിന്നും ഇത്തരത്തിൽ ഉള്ള വിഷമങ്ങൾ കേട്ടപ്പോൾ സാമൂഹിക രംഗത്ത് അതി പ്രധാനമായ വിഷയങ്ങളിൽ കൃത്യമായ വഴികൾ തിരഞ്ഞെടുതു ജനങ്ങൾക്ക് ഒരു സഹായ മാർഗം ഉണ്ടാക്കുന്ന ആൾ ആണ് ചിറമേൽ അച്ചൻ . തൃശൂർ അതിരൂപതയിലാണ് ചിറമേൽ അച്ഛൻ .

കിഡ്നി ലഭിക്കാൻ വളരെ ബുദ്ധിമുട്ടും അതീവ ചിലവും ഉണ്ടായിരുന്ന സമയത്താണ് അച്ഛൻ സ്വന്തം കിഡ്നി ദാനം ചെയ്തത്. തുടർന്ന് കിഡ്നി കൊടുക്കാൻ ഉള്ളവരെയും കിഡ്നി ആവശ്യമുള്ളവരെയും ഒരു കുടകീഴിൽ കൊണ്ട് വന്നു കിഡ്നി ലഭ്യത ഏറെക്കുറെ എളുപ്പമാക്കി പല ജീവനുകൾ രക്ഷിച്ചു. ഇപ്പോൾ കോവിഡ് മരണത്തിൽ പെട്ട കുടുംബത്തിൽ വളരെ അവശരായവരെ തൽക്കാലത്തേക്കെങ്കിലും ഒരു നല്ല സഹായം ചെയ്യാൻ, നമ്മുടെ സർക്കാരിന് പോലും തോന്നാത്ത വലിയ പദ്ധതി ചിറമ്മേലച്ചൻ തുടങ്ങി വച്ചിരിക്കുകയാണ്. ആ പദ്ധതി കോവിഡ് ഡെത്ത് സപ്പോർട്ട് എന്ന പേരിൽ അച്ഛൻ തന്നെ നടപ്പിലാക്കാനും തുടങ്ങി .അതായത് കോവിഡ് മരണം സംഭവിച്ച വളരെ ബുദ്ധിമുട്ടു നേരിടുന്ന കുടുംബങ്ങൾക്ക് 50000 രൂപ സഹായം നൽകുന്ന പദ്ധതിയാണ്. ആദ്യ ഘട്ടത്തിൽ തന്നെ 100 പേര് 50000 രൂപ വീതം നൽകുവാൻ തയ്യാറായി വന്നീട്ടുണ്ട്. ഇതിനെ കുറിച്ച് അച്ഛന്റെ വാക്കുകൾ കേൾക്കാം


പക്ഷെ ഇതിന്റെ ബാക്കി എന്താണെന്നു വച്ചാൽ, ഇത്തരത്തിൽ ഒരു വലിയ സമൂഹ നന്മ ചെയ്യാൻ ഇറങ്ങിയ ചിറമ്മേലച്ചന് ഇപ്പോൾ ഇരിക്കപ്പൊറുതിയില്ല. കാരണം പദ്ധതി നടപ്പിലാക്കുന്നത് സ്പോൺസർ ചെയ്യുന്ന ആൾ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നതാണ് പദ്ധതി. ഇടനിലക്കാരനായി അച്ഛൻ ഇല്ല. അച്ഛൻ ആളുകളെ കണ്ടെത്തി സഹായിക്കാൻ ഉള്ള നേതൃത്വം ആണ് നൽകുന്നത്. എന്നാൽ പലയിടത്തു നിന്നും ആളുകൾ അച്ഛന്റെ നമ്പർ സംഘടിപ്പിച്ചു വിളി തുടങ്ങി. രാവും പകലും നിർത്താതെയുള്ള ഫോൺ വിളികൾ, ഞങ്ങളുടെ വീട്ടിൽ ഒരാൾ കോവിഡ് വന്നു മരിച്ചിട്ടുണ്ട് 50000 രൂപ ലഭിക്കുമോ എന്ന് ചോദിച്ചുള്ള വിളികൾ ആണ് , ഒരു ദിവസം ഇരുനൂറോളം കാളുകൾ ആണ് അച്ഛന് വരുന്നത് എന്നതുകൊണ്ട് ആകെ പെട്ടിരിക്കുകയാണ് അച്ഛൻ. വിളിച്ചവരോട് ഡീറ്റെയിൽസ് ചോദിക്കണം, ആവശ്യക്കാർ തന്നെ ആണോ എന്ന് പരിശോധിക്കണം അതിനുള്ള സമയം എടുക്കും എന്നൊന്നും പറയാൻ നിവർത്തിയില്ല. 50000 രൂപ തരാമെന്നു പറഞ്ഞു പിന്നെ എന്തിനാ വീഡിയോ ചെയ്തത് എന്ന് ചോദിച്ചു അച്ഛനെ വഴക്കുപറയൽ തുടങ്ങിയിരിക്കുന്നു ഇപ്പോൾ.

ഗതികെട്ട അച്ഛൻ വീണ്ടും ഒരു വീഡിയോ കൂടെ ഇറക്കേണ്ടി വന്നു രാത്രി 12 മണിക്ക് ഭക്ഷണം കഴിക്കാൻ സമയം കിട്ടി, ഇതുവരെയും ഫോൺ വിളികൾ ആയിരുന്നു ദയവു ചെയ്തു ഇനി എന്നെ വിളിക്കരുത് രണ്ടാഴ്ചക്ക് എന്ന് പറഞ്ഞു അപേക്ഷിക്കേണ്ട അവസ്ഥയിൽ ആയി ചിറമേൽ അച്ഛൻ. ഒടുവിൽ ഇനി എന്നെ വിളിക്കരുതേ എന്ന് അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നമ്മൾ മലയാളികൾ എത്തിച്ചു ചിറമ്മേലച്ചനെ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...