Connect with us

Hi, what are you looking for?

Exclusive

കൊവിഡ് മരുന്നിന് പേര് നല്‍കിയത് ശശി തരൂരോ? പ്രൊക്രസ്റ്റീന്‍ അറിയാന്‍ നിഘണ്ടു തിരഞ്ഞ് ആളുകള്‍

ഇംഗ്ലീഷ് പഠിക്കാന്‍ അത്രയേറെ പ്രയാസമൊന്നുമില്ല. എന്നാല്‍ ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാക്കണമെങ്കില്‍ ഇംഗ്ലീഷ് ഡിക്ഷനറി നോക്കിയേ പറ്റുള്ളൂ. പല സന്ദര്‍ഭങ്ങളിലായി ശശി തരൂര്‍ പ്രയോഗിച്ചിട്ടുള്ള വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ആളുകള്‍ അര്‍ത്ഥം തിരഞ്ഞ് അലഞ്ഞിട്ടുമുണ്ട്. ടിന്‍ടിന്‍ കോമിക്കുകളില്‍ ഉള്‍പ്പെടെ ഇടം നേടിയ തരൂരിന്റെ ദുര്‍ഗ്രഹമായ വാചക പ്രയോഗങ്ങള്‍ക്ക് ശേഷം ആളുകളെ നിഘണ്ടു നോക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു വാക്കും അദ്ദേഹം ഉപയോഗിച്ചിരിക്കുകയാണ്.

2018-ല്‍ തന്റെ പുസ്തകമായ ‘ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററി’ന്റെ പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആ പുസ്തകത്തെ അദ്ദേഹം ഫ്‌ലോസിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കി ഉപയോഗിച്ച് വിശേഷിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു പ്രകാരം ഈ വാക്ക് ഒരു നാമപദമാണ്. ‘ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത ശീലം അല്ലെങ്കില്‍ പ്രവൃത്തി’ എന്നാണ് അര്‍ത്ഥം. 2021ല്‍ വീണ്ടും ശശി തരൂര്‍ ആ വാക്ക് ഉപയോഗിക്കുമ്പോള്‍ ഒപ്പം മറ്റൊരു വാക്കി കൂടി ഉണ്ട്. പ്രൊക്രസ്റ്റീന്‍ എന്നാണ് ആ വാക്ക്. ചില കോവിഡ് മരുന്നുകളുടെ പേരുകള്‍ നല്‍കിയതിന് ശേഷം തെലങ്കാനയിലെ മന്ത്രിയും തെലങ്കാന രാഷ്ട്രസമിതിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ കെ ടി രാമറാവു, ആരായിരിക്കും ഈ മരുന്നുകള്‍ക്ക് പേരു നല്‍കിയത് എന്ന് തമാശയ്ക്ക് ചോദിച്ചതാണ് തുടക്കം.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ദുഷ്‌കരമായ ഉച്ചാരണമുള്ള പല മരുന്നുകളുടെ പേരും കെ ടി രാമറാവു ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശശി തരൂരിനെ കളിയാക്കുന്ന വിധം ഈ മരുന്നുകളുടെ പേരിന് പിന്നില്‍ അദ്ദേഹത്തിന് പങ്കുണ്ടാകുമെന്നാണ് കരുതുന്നത് എന്നും കെ ടി ആര്‍ പറഞ്ഞു. ഇതേറ്റു പിടിച്ചാണ് സോഷ്യല്‍ മീഡിയാ കമന്റുകളെത്തിയത്. കൊവിഡ് മരുന്നിന് പേര് നല്‍കിയത് ശശി തരൂരാണോ എന്ന ചോദ്യം വൈറലായപ്പോള്‍ ഉരുളയ്ക്കുപ്പേരി പോലെ ശശി തരൂരിന്റെ മറുപടിയും എത്തി.

ശശി തരൂര്‍ പറയുന്നതിങ്ങനെ… കെ ടി ആര്‍ നിങ്ങള്‍ക്കെങ്ങനെയാണ് ഇത്തരം വൃഥാവ്യായാമങ്ങളില്‍ മുഴുകാന്‍ കഴിയുന്നത്. മരുന്നിന് പേരിടാന്‍ എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ സന്തോഷത്തോടെ ‘കൊറോണില്‍’ എന്നോ ‘കൊറോസീറോ’ എന്നോ അതുമല്ലെങ്കില്‍ ‘ഗോ കൊറോണ ഗോ’ എന്നുമൊക്കെ പേരിട്ടേനെ. പക്ഷേ, ഈ ഫാര്‍മസിസ്റ്റുകളൊക്കെ കൂടുതല്‍ പ്രൊക്രസ്റ്റീന്‍ ആണെന്നും ശശി തരൂര്‍ പറയുന്നു.

്‌ലോസിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ അല്‍പ്പം പ്രയാസം തന്നെയാണ്. പ്രൊക്രസ്റ്റീന്‍ എന്ന വാക്ക് എന്താണെന്നറിയാന്‍ ആളുകള്‍ ഇപ്പോള്‍ നിഘണ്ടു തിരഞ്ഞ് നടക്കുകയാണ്.ഗ്രീക്ക് പുരാണകഥയിലെ ഒരു പ്രതിനായകനാണ് പ്രൊക്രസ്റ്റസ്. ഈ പേരില്‍ നിന്ന് ഉടലെടുത്ത വാക്കാണ് പ്രൊക്രസ്റ്റീന്‍. ‘ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ ചട്ടക്കൂടിന്റെയോ സംവിധാനത്തിന്റെയോ വൈയക്തികതയും പ്രകൃതിദത്തമായ വ്യത്യസ്തതകളും കണക്കിലെടുക്കാതെ സാര്‍വജനികമായ ഒരു നിയമം അതിനുമേല്‍ അടിച്ചേല്‍പ്പിക്കുക എന്നതാണ് ഈ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ ഈ വാക്ക് ഇപ്പോള്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...