Connect with us

Hi, what are you looking for?

Exclusive

പതിമൂന്നാം നമ്പര്‍ അപശകുനം! പി പ്രസാദിന്റെ തുടക്കം പടുക്കുഴിലേക്കോ?

സത്യപ്രതിജ്ഞ ചടങ്ങ് പിണറായി വിജയന്‍ നീട്ടിയതിന്റെ കാരണം ജോത്സ്യനാണെന്നുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. വിശ്വാസിയായ പിണറായി വിജയന്റെ ഭാര്യ ജോത്സ്യനെ കണ്ട് സമയം കുറിച്ചതും ദിവസം കുറിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കേരള സര്‍ക്കാരിന്റെ കാര്‍ നമ്പറും ചര്‍ച്ചയാകുന്നത്. പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ആര്‍ക്കും വേണ്ടെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനുപിന്നാലെ പതിമൂന്നാം നമ്പര്‍ സ്വന്തമാക്കാന്‍ ഇത്തവണ മുന്നോട്ട് വന്നത് കൃഷി മന്ത്രി പി പ്രസാദാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലും പതിമൂന്നാം നമ്പര്‍ കാര്‍ ആരുമെടുക്കാത്തത് വിവാദമായിരുന്നു. വിവാദത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് പതിമൂന്നാം നമ്പര്‍ കാറിന്റെ അവകാശിയായിരുന്നത്. രണ്ടാം ഘട്ടത്തിലും പിണറായി മന്ത്രിസഭയില്‍ പതിമൂന്നാം നമ്പര്‍ കാറിനോട് എല്ലാവരും മുഖം തിരിച്ചിരുന്നുവെന്നാണ് പറയുന്നത്. വിവാദമാകുമെന്ന് കണക്കുകൂട്ടിയ സിപിഎം ഒടുവില്‍ പി പ്രസാദിന്റെ തലയില്‍ പതിമൂന്നാം നമ്പര്‍ കാര്‍ വെച്ചു കൊടുത്തു.

ധനകാര്യത്തില്‍ ഏറെ ശ്രദ്ധേയനായിരുന്ന മന്ത്രിയായിരുന്നു തോമസ് ഐസക്ക്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കുന്ന കാഴ്ചയാണ് കണ്ടത്. അതുപോലെ തന്നെയായിരുന്ന എംഎ ബേബിയുടെ രാഷ്ട്രീയ കാലഘട്ടവും. ഇനി ഈ രാശിയില്ലാത്ത കാറിലുള്ള പി പ്രസാദിന്റെ തുടക്കവും പടുക്കുഴിലേക്കാണോ എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ചോദിക്കുന്നത്. പതിമൂന്നാം നമ്പറുള്ള മന്ത്രി വാഴില്ലെന്നു തന്നെയാണ് ഇവര്‍ പറയുന്നത്. അതേസമയം, അപശകുന വാദമുള്ള പതിമൂന്നാം നമ്പര്‍ കാറിന് പുറമേ മന്ത്രിമാര്‍ വാഴില്ലെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവാണ്.

കൂടുതല്‍ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പറില്‍ അപശകുനം കാണുന്ന മന്ത്രിമാരാണുള്ളത്. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറി മന്ത്രിമാര്‍ക്കായി പതിമൂന്നാം നമ്പര്‍ കാര്‍ തയാറാക്കിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് ആ കാറില്‍ കയറാന്‍ ആളില്ലായിരുന്നു.

ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നെത്തിച്ച മറ്റൊരു വാഹനവും പതിമൂന്നിനെ ഒഴിവാക്കാന്‍ ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ തവണ സര്‍ക്കാരിന്റെ തുടക്കത്തില്‍ 12 കഴിഞ്ഞ് പതിനാലാം നമ്പര്‍ കാറാണ് ഉണ്ടായിരുന്നത്. വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക് അങ്ങോട്ട് ആവശ്യപ്പെട്ട് പതിമൂന്നാം നമ്പര്‍ കാറിന്റെ അവകാശിയാകുകയായിരുന്നു.

2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പര്‍ കാറുണ്ടായിരുന്നില്ല .2006 ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് എംഎ ബേബി പതിമൂന്നാം നമ്പര്‍ കാറിനെ ഏറ്റെടുത്തിരുന്നു.അശുഭ നമ്പര്‍ എന്ന അന്ധവിശ്വാസമുള്ള പതിമൂന്നാം നമ്പറിലുള്ള സ്റ്റേറ്റ് കാര്‍ മുന്‍പ് മന്ത്രിമാര്‍ക്ക് നല്‍കാറുണ്ടായിരുന്നില്ല. ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കും രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജനുമാണ്. മൂന്നാം നമ്പര്‍ റോഷി അഗസ്റ്റിനും നാല് എ.കെ.ശശീന്ദ്രനും അഞ്ച് വി.ശിവന്‍കുട്ടിക്കും. തോമസ് ഐസക്കിന് പകരം ധനമന്ത്രിയായി പിണറായി മന്ത്രിസഭയിലെത്തിയ കെ.എന്‍ ബാലഗോപാലിന് പത്താം നമ്പര്‍ കാറാണ് നല്‍കിയത്. പി.രാജീവ് 11ഉം, കെ.രാധാകൃഷ്ണന്‍ ആറാം നമ്പറും, അഹമ്മദ് ദേവര്‍കോവില്‍ 7ഉം, ആന്റണി രാജു 9, വി എന്‍ വാസവന്‍ 12ഉം, പി. പ്രസാദ് 15ഉം, 16ാം നമ്പര്‍ കാറില്‍ സജി ചെറിയാനും, 19ാം നമ്പര്‍ ബിന്ദുവും, 20ല്‍ വീണ ജോര്‍ജ്, 22 -ചിഞ്ചുറാണി, 12-മുഹമ്മദ് റിയാസ് എന്നിങ്ങനെയാണ് കാര്‍ നമ്പറുകള്‍.

അന്ധവിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കിയിരുന്നു. നേരത്തെ ആര്യാടന്‍ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണന്‍, എം.വി രാഘവനും മന്ത്രിമാരായിരിക്കെ ഇവിടെ താമസിച്ചിരുന്നു. കോടിയേരി മന്ത്രിയായിരിക്കെ മന്‍മോഹന്‍ ബംഗ്ലാവിലെ ഗേറ്റ് മാറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...