Connect with us

Hi, what are you looking for?

Exclusive

കോവിഡ് മഹാമാരി ജീവിതം തകർത്തു, ആത്മഹത്യയുടെ വക്കിൽ കേരളത്തിലെ കർഷകർ , തുറക്കുമോ സർക്കാരിന്റെ കണ്ണുകൾ ?

കോവിഡ് മഹാമാരിയിൽ തകർക്കപ്പെട്ട വ്യവസായങ്ങളും സ്ഥാപനങ്ങളും വളരെ അധികമാണ് കേരളത്തിൽ , കോവിഡ് വ്യാപനം വർധിച്ചതോടെ കടകളും ഹോട്ടലുകളും എല്ലാ വ്യവസായ സ്ഥാപനങ്ങളും അടിച്ചു പൂട്ടലിലേക്ക് ആണ് പോകുന്നത് . സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് മാത്രം കഞ്ഞി കുടിച്ചു അതിജീവിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുന്നു മലയാളികൾ . ഇതിൽ ഏറ്റവും കൂടുതൽ ദുരിതത്തിൽ ആയിരിക്കുകയാണ് കേരളത്തിലെ ലക്ഷകണക്കിന് കർഷകർ .

2018 മുതൽ ഇങ്ങോട്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച വിഭാഗമാണ് കേരളത്തിലെ കർഷകർ . 2018 ലേയും 2019 ലേയും വെള്ളപ്പൊക്കങ്ങളിൽ കൃഷി മുഴുവനായും നശിച്ചു പോയവരാണ് ബഹുഭൂരിപക്ഷം കർഷകരും, അതിൽ നിന്ന് കര കയറാൻ ഉള്ള ശ്രമം ആണ് കോവിഡ് തകർത്തത് . കഴിഞ്ഞ വര്ഷം മുതൽ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിച്ചീട്ടില്ല , കോവിഡ് മാനദണ്ഡങ്ങൾ നിയന്ത്രണങ്ങൾ ആയപ്പോൾ കർഷകർക്ക് അവരുടെ മാർക്കെറ്റ് അവരെ കൈവിട്ടിരുന്നു . പ്രത്യേകിച്ചും ലോക്ക് ഡൌൺ സമയത്തു പുറത്തിറങ്ങാൻ സാധിക്കാതെ വരുമ്പോൾ കർഷകർക്ക് അവരുടെ വിളഞ്ഞു നിൽക്കുന്ന പച്ചക്കറികൾ വിൽക്കാൻ സാധിക്കാതെ ആയി , പച്ചക്കറികൾ എടുക്കാൻ കച്ചവടക്കാരും വരാതെ ആയി . ഇതോടെ വിളവെടുപ്പിനു പാകമായി നിൽക്കുന്ന ഏക്കറുകണക്കിന് കൃഷിഭൂമിയിലെ പച്ചക്കറികൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കർഷകർ . കെട്ടുതാലി പണയപ്പെടുത്തി കൃഷിക്ക് ഇറങ്ങിയവർ ഇവ വിൽക്കാൻ സാധിക്കാതെ ലോൺ അടക്കാനും സാധിക്കാതെ കുടുംബം പോറ്റാനും കഴിയാതെ ആത്മഹത്യയുടെ വക്കിൽ ആണ് .

കൂടുതൽ പേരും ഭൂമി പാട്ടത്തിനു എടുത്തു കൃഷി ചെയ്യുന്നവർ ആണ്, വിളവെടുപ്പ് കഴിഞ്ഞു നല്ല വിപണി ലഭിച്ചു വരുമാനം ഉണ്ടായാൽ മാത്രമേ ഇവർക്ക് പാട്ടത്തുക നൽകി അടുത്ത കൃഷിക്ക് ഇറങ്ങാൻ കഴിയുകയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ പാട്ടത്തുക നൽകാൻ എന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. പത്തു പറ , പതിനഞ്ചു പറ കൃഷിഭൂമിയിൽ വിളഞ്ഞു നിൽക്കുന്ന പച്ചക്കറികൾ മുഴുവൻ വിറ്റു പോയാൽ മാത്രമേ ഇവർക്ക് ലോൺ തിരിച്ചടക്കാനും പാട്ടത്തുക നൽകാനും സ്വന്തം കുടുംബം പോറ്റാനും കഴിയുകയുള്ളൂ . ലോക്ക് ഡൌൺ കടുപ്പിച്ചപ്പോൾ ഇവർക്ക് കൃഷിഭൂമിയിൽ വരാൻ പോലും ആകാത്ത സ്ഥിതിയാണ് ഉള്ളത് , കൈപ്പ , പടവലം, വെണ്ട , ചുരങ്ങ തുടങ്ങി എല്ലാം പഴുത്തു ചീഞ്ഞു നാശമായി പോകാൻ തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ കർഷകരുടെ ഈ അവസ്ഥക്ക് എന്തെങ്കിലും പരിഹാരം കാണാൻ സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന ആവശ്യം ഇവർ ഉന്നയിക്കാൻ തുടങ്ങി നാളുകൾ ഏറെ ആയി . എന്നാൽ ഇതു വരെ നടപടികൾ ഒന്നും ആയിട്ടില്ല . ഇനിയും സർക്കാർ കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെടാൻ തയ്യാറായില്ലെങ്കിൽ കർഷകരുടെ കൂട്ട ആത്മഹത്യ എന്ന ദുരന്തവും ഈ കോവിഡ് കാലത്തു കേരളം കാണേണ്ടി വരും

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...