Connect with us

Hi, what are you looking for?

Exclusive

സ്ഥിരം കഞ്ചാവ് ഉപയോഗിക്കും, പ്രിയങ്കയെ തല്ലിച്ചതച്ചു, രാജന്‍ പി ദേവിന്റെ മകന്‍ ഉടന്‍ അറസ്റ്റിലാകും

ഒന്നരവര്‍ഷത്തെ പ്രണയം..വിവാഹം.. ഒടുവില്‍ മരണത്തിന് കീഴടങ്ങി. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ കുരുക്ക് മുറുകുകയാണ്. പ്രിയങ്കയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപിക കൂടിയായിരുന്ന പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ ഉണ്ണി പി.രാജന്‍ദേവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അങ്കമാലി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. ഉണ്ണിയുടെ ആക്രമണത്തില്‍ പരുക്കേറ്റതിന്റെ പാടുകളും പ്രിയങ്കയെ വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷം അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഉടന്‍ തന്നെ ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഉണ്ണി പ്രിയങ്കയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പ്രിയങ്കയുടെ കുടുംബം പറയുന്നത്. അതേസമയം, ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയപ്പോള്‍ പ്രിയങ്കയ്ക്ക് കൊവിഡ് പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനുശേഷമാണ് പ്രിയങ്ക വീടിനുള്ളില്‍ തൂങ്ങിമരിക്കുന്നത്. 25 വയസ്സ് മാത്രമേ പ്രായമുള്ളൂ പ്രിയങ്കയ്ക്ക്. അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക.

വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ തന്നെയാണ് പുറത്തുവിട്ടത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. പ്രിയങ്ക ഇതെല്ലാം കേട്ട് പൊട്ടിക്കരയുകയായിരുന്നു. ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു.

ഉണ്ണി പി.ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പ്രിയങ്കയുടെ സഹോദരന്‍ പറയുന്നുണ്ട്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ഉപദ്രവിക്കാറുണ്ടെന്നാണ് പറയുന്നത്. വിവാഹശേഷം കാക്കനാട്ട് ഫ്ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മര്‍ദിക്കുന്നത് പതിവായിരുന്നു. പണം ചോദിച്ച് ഉണ്ണി ഇടയ്ക്കിടെ പ്രിയങ്കയുടെ വീട്ടില്‍ എത്താറുണ്ട്. പലപ്പോഴും വീട്ടുകാര്‍ ഉണ്ണിക്ക് പണം നല്‍കിയിട്ടുമുണ്ട്.

സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കിയായിരുന്നു പ്രിയങ്ക. താടുപുഴ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നീന്തല്‍ അദ്ധ്യാപികയായിരുന്ന പ്രിയങ്ക അവിടെ വച്ചാണ് ഉണ്ണി പി ദേവിനെ പരിചയപ്പെടുന്നത്. ഇവരുടെ സ്‌നേഹബന്ധം പ്രിയങ്കയുടെ വീട്ടുകാര്‍ അംഗീകരിച്ചെങ്കിലും ഉണ്ണിയുടെ കുടുംബം അവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. പ്രിയങ്കയുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി തന്നെയായിരുന്നു പ്രധാനകാരണം. ഒടുവില്‍ ഉണ്ണിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. സ്ത്രീധനമായി അവര്‍ ഒന്നും ചോദിച്ചില്ലെങ്കിലും തങ്ങളാല്‍ കഴിയുന്ന സ്വര്‍ണമൊക്കെ നല്‍കിയാണ് സഹോദരിയെ വിവാഹം ചെയ്തയച്ചതെന്ന് സഹോദരന്‍ പറയുന്നു.

പ്രിയങ്കയുടെ സമ്പാദ്യങ്ങളും സ്വര്‍ണവുമൊക്കെ ഉപയോഗിച്ചായിരുന്നു ഫ്‌ളാറ്റിന്റെ വാടകയും മറ്റ് ചെലവുകളും നടന്നുവന്നിരുന്നത്. സമ്പാദ്യം കുറഞ്ഞുവന്നതോടെ അവര്‍ ഫ്‌ളാറ്റ് വിട്ട് ഒരു വീട്ടിലേയ്ക്ക് താമസം മാറ്റുകയാണുണ്ടായത്. എന്നാല്‍ പ്രിയങ്കയുടെ സ്വര്‍ണം മുഴുവന്‍ വിറ്റുതീര്‍ന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. മരിക്കുന്നതിന് തൊട്ടുമുന്‍പ് പ്രിയങ്കയ്ക്ക് ഒരു ഫോണ്‍ കോളും വന്നിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. അതിനുശേഷമാണ് പ്രിയങ്ക ജീവനൊടുക്കിയത്.

സിനിമയിലും സജീവമാണ് ഉണ്ണി പി.ദേവ്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...