എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയിട്ടും ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കാതെ കര്‍ണാടക ഹൈക്കോടതി. അച്ഛന് അതീവ ഗുരുതരാവസ്ഥയിലാണെന്നും തനിക്ക് ജാമ്യം വേണമെന്നുമാണ് ബിനീഷിന്റെ ആവശ്യം. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കര്‍ണാടക ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടി. ഏഴുമാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും കോടതി പറഞ്ഞു. കള്ളപ്പണക്കേസിലാണ് ബിനീഷ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
അതേസമയം കള്ളപ്പണം തനിക്കില്ലെന്നാണ് ബിനീഷ് ഇന്നും കോടതിയില്‍ വാദിച്ചത്. പച്ചക്കറി വ്യാപാരത്തിലൂടെയാണ് അക്കൗണ്ടിലേക്ക് കൂടുതല്‍ പണം വന്നതെന്നും ബിനീഷ് പറയുന്നു. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബനീഷ്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.