Connect with us

Hi, what are you looking for?

Cinema

ബിനീഷ് കോടിയേരിക്ക് മാനുഷിക പരിഗണന നല്‍കണം, ഇത് കുറച്ച് കടന്നുപോയി ഹരീഷ് പേരടി…

സാമൂഹിക വിഷയങ്ങളില്‍ വെട്ടിതുറന്ന് അഭിപ്രായ പ്രകടനം നടത്തുന്ന നടന്‍ ഹരീഷ് പേരടിയുടെ ഇത്തവണത്തെ പ്രകടനം കുറച്ച് കടുത്തുപോയി. മയക്കുമരുന്ന് കേസില്‍ അകത്തുപോയ കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്കുവേണ്ടി വക്കാലത്തുമായിട്ടാണ് ഹരീഷ് പേരടിയുടെ വരവ്. ബിനീഷ് കോടിയേരിക്ക് ജാമ്യം നിഷേധിക്കുന്നതിനെയാണ് ഹരീഷ് പേരടി ചോദ്യം ചെയ്തത്.

മാനുഷികമൂല്യങ്ങള്‍ ബിനീഷിന് ബാധകമാണെന്ന് പറയുന്ന ഹരീഷ്, ഇക്കാര്യത്തില്‍ നീതി വേണമെന്നും അഭിപ്രായപ്പെടുന്നു. ഹരീഷ് പേരടിയുടെ പോസ്റ്റിനെതിരെ വ്യാപക ആരോപണങ്ങളും വിമര്‍ശനങ്ങളും എത്തിക്കഴിഞ്ഞു. അച്ഛന്‍ സീരിയസാണെന്ന് പറഞ്ഞാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷ നല്‍കിയതെന്നും എന്നാല്‍ അച്ഛന്‍ പാര്‍ട്ടി മീറ്റിങ്ങിലാണെന്നും, കേക്ക് കട്ടിംഗിലാണെന്നും കമന്റുകളുണ്ട്.

എന്തു കുറ്റമാണ് ഇയാള്‍ ചെയ്തതെന്നും ഹരീഷ് പേരടി ചോദിക്കുന്നുണ്ട്. കഞ്ചാവ് മാഫിയ കിംഗെന്ന വിശേഷണവും ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസും മാത്രം പോരേ… എന്നാണ് ഹരീഷ് പേരടിയോട് ചോദിക്കാനുള്ളത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

ഇത് ബിനീഷ് കോടിയേരി. എന്താണ് ഇയാള്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ? അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാന്‍ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്? കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാള്‍ക്കത് കിട്ടാത്തതെന്താണ്? നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റവാളിയാണെങ്കില്‍,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ? ഒരു പാട് മനുഷ്യാവകാശ മര്‍ദ്ദനങ്ങള്‍ക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം. പാര്‍ട്ടിയുടെ ചിലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്‍മാര്‍ പോലും ഒന്നും മിണ്ടുന്നില്ല. ഒരു പാട് സാമ്ബത്തിക ക്രിമനലുകള്‍ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയില്‍ വിലസുമ്‌ബോള്‍ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. അയാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാന്‍ പാടില്ല. ഇന്നലെ എന്നെ എതിര്‍ത്തവര്‍ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവര്‍ ഇന്ന് എന്നെ എതിര്‍ത്താലും ചോദ്യങ്ങള്‍ ബാക്കിയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...