Connect with us

Hi, what are you looking for?

Exclusive

കൊവിഡിനിടയില്‍ ധ്യാനം നടത്തി, രണ്ട് വൈദികര്‍ മരിച്ചു, 80 പേര്‍ ചികിത്സയില്‍, വൈദികര്‍ പള്ളികളിലുമെത്തി!

കൊവിഡ് എന്ന മഹാമാരി സംസ്ഥാനത്ത് വരിഞ്ഞുമുറുകുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയ സംഭവം ചര്‍ച്ചയാകുന്നു, രണ്ട് വൈദികരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത 80 വൈദികര്‍ ചികിത്സയിലാണ്. ധ്യാനത്തില്‍ 480 വൈദീകര്‍ പങ്കെടുത്തുവെന്ന് വിശ്വാസികള്‍ പറയുന്നു. വിശ്വാസികളാണ് സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മൂന്നാറിലാണ് സംഭവം.

ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറില്‍ ധ്യാനം നടന്നത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സി.എസ്.ഐ സഭാ ബിഷപ്പ് ധര്‍മരാജ് റസാലവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ധ്യാനം നടത്തിയത് വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ജനങ്ങളുടെ ജീവന്‍വെച്ച് ധ്യാനം കൂടിയതില്‍ സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം, വിവാദം അനാവശ്യമാണെന്നും പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ധ്യാനമെന്നും സിഎസ്‌ഐ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടര്‍ന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകള്‍ വിട്ടുമാറാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധ്യാനത്തിന് ശേഷം വൈദികര്‍ പള്ളികളിലെത്തി ആരാധനകളില്‍ പങ്കെടുത്തതിനാല്‍ വിശ്വാസികളും ആശങ്കയിലാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...