Connect with us

Hi, what are you looking for?

Exclusive

സ്വരാജ് നിങ്ങളും ‘വാഴ’ ആണ്, എം സ്വരാജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റവരും ജയിച്ചവരും തോറ്റവരും തമ്മില്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എപ്പോഴും ശരി മാത്രം ജയിക്കുമെന്ന് പറയാന്‍ കഴിയുമോയെന്ന് യുവ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎം നേതാവ് എം സ്വരാജിനെതിരെ തുറന്നടിച്ചിരിക്കുകയാണ് രാഹുല്‍. തോറ്റ് പോയ എം എല്‍ എമാരെ സ്വരാജിന്റെ അണികള്‍ ‘വാഴകള്‍’ എന്ന് വിളിക്കുമ്പോള്‍ താങ്കളും തോറ്റ് പോയ എം എല്‍ എ ആണെന്ന് അവരോട് പറയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

തെരഞ്ഞെടുപ്പില്‍ എപ്പോഴും ശരി മാത്രം ജയിക്കും എന്ന് പറയാനാകുമോ? എല്ലായ്‌പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്. മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്‌ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല. ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പില്‍ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്‌ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കള്‍ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..

‘തിരിച്ചുവന്നീടാത്ത ദൂരയാത്രയല്ലിതെന്‍ സഖാക്കളേ
അടിച്ചുടച്ചിടാവതല്ല തീര്‍ച്ച നമ്മള്‍ തന്‍ മനോബലം
കാല്‍വിലങ്ങുകള്‍ തീര്‍ത്ത കൈകളില്‍ കരുത്തുമായി
ഉയര്‍ത്തെണീറ്റു വന്നിടും
സമീപമാത്രയൊന്നില്‍ നാം’

ഇത് നിങ്ങളുടെ വാക്കുകളാണല്ലോ സഖാവ് സ്വരാജ്. ഈ വാക്കുകള്‍ നിങ്ങള്‍ ആദ്യം പഠിപ്പിക്കേണ്ടത് നിങ്ങളുടെ അണികളെ തന്നെയാണ്.ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പില്‍ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്‌ലറും വരെ
ജയിച്ചിട്ടുണ്ടെന്നും താങ്കള്‍ അണികളെ പറഞ്ഞ് മനസിലാക്കണം.തോറ്റ് പോയ MLA മാരെ താങ്കളുടെ അണികള്‍ ‘വാഴകള്‍’ എന്ന് വിളിക്കുമ്പോള്‍ താങ്കളും തോറ്റ് പോയ MLA
ആണെന്ന് അവരോട് പറയണം.

തോറ്റ് പോയവര്‍ പിന്നെയും രാഷ്ട്രീയം പറയുമ്പോള്‍ അവരെ തെറിയഭിഷേകം നടത്തുന്നവരോടും,നാവടക്കുവാന്‍ പറയുന്നവരെയും താങ്കള്‍ ഗുണദോഷിച്ച് പറയണം നാളെ താങ്കള്‍ക്കും രാഷ്ട്രീയംപറയണ്ടതാണെന്ന്.’

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...