Connect with us

Hi, what are you looking for?

Cinema

തെറ്റ് ചെയ്ത ഭീരുക്കളാണ് ആത്മഹത്യാ ശ്രമം നടത്തുക, ആദിത്യനെതിരെ പരാതിയുമായി അമ്പിളി ദേവി

ആരോപണങ്ങള്‍ക്കും തെറിവിളികള്‍ക്കും പിന്നാലെ മറ്റൊരു ട്വിസ്റ്റ്.. ഇത് സിനിമയല്ല, ജീവിതമാണ്. നടി അമ്പിളി ദേവിയുടെയും നടന്‍ ആദിത്യന്റെയും ജീവിതം. എല്ലാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്ത ഒരു കുടുംബ പ്രശ്‌നമാണ് ഇവരുടേതെന്ന് പറയേണ്ടിവരും. ഇതിനിടയിലാണ് ആത്മഹത്യ ട്വിസ്റ്റ് നടക്കുന്നതും. ഇതിനുപിന്നാലെയാണ് അമ്പിളി ദേവിയുടെ പരാതി പോലീസ് സ്‌റ്റേഷനിലെത്തുന്നതും. ഞായറാഴ്ച രാത്രിയോടെയാണ് ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്.

ആദിത്യന്‍ അപകടനില തരണം ചെയ്തുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിര്‍ത്തിയിട്ട കാറില്‍ തളര്‍ന്ന് കിടന്നിരുന്ന ആദിത്യനെയാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ആദിത്യനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കൈഞ്ഞരമ്പ് മുറിച്ചതിനുപുറമെ ആദിത്യന്‍ അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കള്‍ മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്.

അതേസമയം, ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണെന്നും നിമയത്തിന്റെ വഴിയില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അമ്പിളി ദേവി പറയുന്നു. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു.ഇല്ലാത്തെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയില്‍ പോകാനാണു തീരുമാനം. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തില്‍ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറയുന്നു.

വിവാഹത്തിനു ശേഷം ഞാന്‍ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോള്‍ രേഖകളും പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനു വ്യക്തമായ മറുപടി തന്നേ പറ്റൂവെന്നും അമ്പിളി തുറന്നടിച്ചു.

വിവാഹത്തിനു ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അഭിനയിച്ചു. മികച്ചൊരു നടനാണ്. തന്റെ മാതാപിതാക്കള്‍ക്കു മുന്നില്‍ പോലും നന്നായി അഭിനയിച്ചു. അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്. അതേസമയം, രക്ഷിക്കാനെത്തിയവരോട് എനിക്ക് മരിക്കണമെന്നാണ് ആദിത്യന്‍ പറഞ്ഞത്. എന്നാല്‍ ഇതും ആദിത്യന്റെ കപട നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയിലുണ്ടായ വിമര്‍ശനം. ഭീരുക്കളും തെറ്റ് ചെയ്തവരും മാത്രമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുള്ളൂ. അതാണിപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്നും വ്യക്തം.

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ഇതെല്ലാം പുറത്തുവന്നതിനുപിന്നാലെയാണ് ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചതും. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞാണ് ആദിത്യന്‍ അമ്പിളി ദേവിയുടെ പടിയിറങ്ങിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...