Connect with us

Hi, what are you looking for?

Exclusive

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍, കെട്ടിത്തൂക്കിയതെന്ന് സംശയം, ദുരൂഹത

ഇടുക്കി അടിമാലിയില്‍ നിന്ന് കാണാതായ കമിതാക്കളുടെ മൃതദേഹം പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് ഇവരെ കാണാതാകുന്നത്. അടിമാലി സ്വദേശികളായ വിവേകും ശിവഗംഗയുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവേകിന് 23 വയസ്സും ശിവഗംഗയ്ക്ക് 19 വയസ്സുമാണ് പ്രായം. വനംവകുപ്പിലെ രണ്ട് വാച്ചര്‍മാരാണ് മൃതദേഹങ്ങള്‍ കാണുന്നത്. ഇവരുടെ കാല്‍മുട്ടുകള്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു. കൊന്ന് ആരോ കെട്ടിത്തൂക്കിയതാണെന്നുള്ള സംശയം നിഴലിക്കുന്നു. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആല്‍പ്പാറ- പാല്‍കുളം റോഡില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കംതോന്നുമെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പറയുന്നു. ഏപ്രില്‍ 13നാണ് ഇരുവരെയും അടിമാലിയില്‍നിന്ന് കാണാതായത്. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് ഇടുക്കി പാല്‍കുളംമേട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസും വനപാലകരും മൂന്ന് ദിവസമായി വനത്തിലും മറ്റും തെരച്ചില്‍ നടത്തുകയായിരുന്നു.

റോഡില്‍നിന്നും അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പുറത്തുവന്നാല്‍ മാത്രമേ ഇവര്‍ കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂ. മരിച്ച വിവേക് അടിമാലി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശിവഗംഗ കോളജ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും വളരെ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം.

ശിവഗംഗയുടെ ഷാള്‍ രണ്ടായി കീറിയ ശേഷം അതില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും നാടുവിട്ടു പോകുമെന്ന് വിവേക് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. ഒന്നിച്ചു ജീവിക്കാന്‍ മോഹിച്ച് സ്വപ്‌നങ്ങള്‍ കണ്ട് ഇറങ്ങിപുറപ്പെട്ട ഇവര്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചത്. ആത്മഹത്യ ചെയ്യാനായിരുന്നെങ്കില്‍ പുതിയൊരു ജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലല്ലോ.. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണ് പോലീസ് ഉദ്യോഗസ്ഥര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...