Connect with us

Hi, what are you looking for?

Kerala

എ.കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി; നിര്‍വാഹക സമിതി അംഗം രാജിവച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി. മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി എസ് പ്രകാശന്‍ രാജിവച്ചു. മാണി സി കാപ്പനൊപ്പം മല്‍സരിക്കുമെന്ന് പ്രകാശന്‍ അറിയിച്ചു. കൂടാതെ എന്‍സിപിയുടെ യുവജന വിഭാഗവും ശശീന്ദ്രനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ശശീന്ദ്രന്‍ തെരഞ്ഞെടുപ്പില്‍നിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് യുവജന വിഭാഗം പ്രമേയം പാസാക്കി.

അതേസമയം, പാവങ്ങാടും എലത്തൂരിലും എ.കെ ശശീന്ദ്രനെതിരേ പോസ്റ്ററുകളും ഫഌക്‌സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മല്‍സരിപ്പിക്കരുതെന്നും മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മല്‍സരിപ്പിക്കണമെന്നുമാണ് ആവശ്യം. ഫോണ്‍ വിളി വിവാദം മറക്കരുതെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്. ശശീരന്ദ്രനെ മല്‍സരിപ്പിക്കുന്നതിനെതിരേ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും വാക്കുതര്‍ക്കവും കൈയാങ്കളിയുമുണ്ടായി. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രതിഷേധസ്വരമുയര്‍ത്തിയത്.

Summary: Disputes in NCP over giving seat to AK Shashidran; Executive committee member resigns

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...