Connect with us

Hi, what are you looking for?

News

ഇന്തോനേഷ്യൻ ഭൂചലനം: മരണസംഖ്യ 56 ആയി ഉയർന്നു

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിനെ തുടർന്ന് മരണ സംഖ്യ 56 ആയി ഉയർന്നു. തകർന്ന് വീണ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ നടത്തി വരുന്ന തിരച്ചിലിനു തുടർന്നാണ് കൂടുതൽ മൃദദേഹങ്ങൾ കണ്ടെത്തിയത്.

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിനെ തുടർന്ന് മരണ സംഖ്യ 56 ആയി ഉയർന്നു. തകർന്ന് വീണ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ നടത്തി വരുന്ന തിരച്ചിലിനു തുടർന്നാണ് കൂടുതൽ മൃദദേഹങ്ങൾ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. കൂടിയ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്ന് വീണിരുന്നു.

സംഭവത്തെ തുടർന്ന് ആയിരക്കണക്കിൽ അധികം ആളുകൾക്ക് വീടുകൾ നഷ്ടമാകുകയും 800ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമായതിനാൽ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് നഗരത്തിൽ നാശനഷ്ടങ്ങളും വൈദ്യുത, ടെലിഫോൺ ബന്ധവും പുനസ്ഥാപിച്ചുവരികയാണ്.

415 വീടുകളാണ് മജേനെയിൽ തകർന്നത്. 15,000 പേർക്കാണ് ഇതോടെ വീട് നഷ്ടമായത്. മൂന്നുലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായ മാമുജുവിൽ ഗവർണറുടെ ഓഫിസും ഷോപ്പിങ് മാളും ഹോട്ടലുകളുമെല്ലാം തകർന്നു വീണിരുന്നു. 

Summary: Indonesian teams find more bodies after earthquake death toll rises

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...