Connect with us

Hi, what are you looking for?

Kerala

തുറന്നു പറയാന്‍ കഴിയാത്ത പല കാരണങ്ങള്‍ ജെസ്‌നയുടെ തിരോധാനത്തില്‍ ഉണ്ട്: എസ്.പി കെ.ജി സൈമണ്‍.

ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തുറന്നു പറയാന്‍ കഴിയാത്ത പല കാരണങ്ങളും ഉണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടുവര്‍ഷം മുമ്പ് കാണാതായ കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ വ്യക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് ഫലപ്രാപ്തി ഉണ്ടാവുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്നുമുള്ള വിശ്വാസം ഉണ്ടെന്നും പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.

ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തുറന്നു പറയാന്‍ കഴിയാത്ത പല കാരണങ്ങളും ഉണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തില്‍ അന്വേഷണം വഴിമുട്ടിയെന്നും എന്നിരുന്നാലും തുടര്‍ അന്വേഷണത്തില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ട് വര്‍ഷങ്ങള്‍ ആകുന്നു. 2018 മാര്‍ച്ച് 22 നാണ് കൊല്ലന്‍മുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കണാതാവുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ വച്ചെങ്കിലും ജെസ്‌നയെക്കുറിച്ചുള്ള ഒരു വിവരങ്ങളും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുവാനാണ് ജസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ ജസ്‌ന യാത്ര ചെയ്തതായി വിവരമുണ്ട്. എന്നാല്‍ പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. ജസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പോലീസ് സ്‌റ്റേഷനിലും പിറ്റേ ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി.

വീട്ടില്‍ നിന്നും യാത്രക്കായി ഇറങ്ങിയപ്പോള്‍ ജസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പോലീസിന് കാര്യമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച് അവസാനം ജസ്‌നയെ സംബന്ധിച്ച് വിവരങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായിരുന്നതിനാല്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ജസ്‌ന ജീവനോടെയുണ്ടെന്നാണ് അനൗദ്യോഗികമായി പോലീസില്‍ നിന്നും ലഭിക്കുന്നത്. ജസ്‌ന തമിഴ് നാട്ടിലേക്കാണ് പോയതെന്നും വിവരങ്ങളുണ്ട്.

ബാംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജസ്‌നയെകണ്ടെത്തിയതായി സന്ദേശങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന് പോലീസ് സംഘം പല തവണ ബാംഗളൂരുവില്‍ എത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ അത് ജസ്‌നയായിരുന്നില്ല. സംഭവ ദിവസം 16 തവണ ജസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും ആവശ്യം വേണ്ടുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.

കേസന്വേഷണത്തിന്റെ ഭാദമായി ജെസ്‌നയ്ക്ക് വേണ്ടി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്‌നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്‌നയല്ലെന്നു പിന്നീട് വ്യക്തമായി. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

Summary : There are several unexplained reasons for Jesna’s disappearance: SP KG Simon.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...