Connect with us

Hi, what are you looking for?

Kerala

എൻഫോഴ്‌സ്‌മെന്റ് ചതുരംഗപ്പലകയിൽ അടുത്തത് കുഞ്ഞാലിക്കുട്ടി .. കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്തു സമ്പാദ്യം അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ….

കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡി അന്വേഷണം ആരംഭിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വളരെ കാലങ്ങളായി വാർത്തകളിൽ നിന്നും ആരോപണങ്ങളിൽ നിന്നും മാറി നിന്നിരുന്ന കുഞ്ഞാലിക്കുട്ടി ഇപ്പോൾ വീണ്ടും നവമാധ്യമങ്ങളിലടക്കം ചർച്ചാ വിഷയമാകുകയാണ്.

ലോക സഭാ ബൈ എലെക്ഷനിൽ വിജയിച്ചു വീണ്ടും ലോകസഭാ എലെക്ഷൻ അഭിമുഖീകരിച്ചു പാര്ലമെന്റിലെത്തിയ കുഞ്ഞാലിക്കുട്ടി തന്റെ തട്ടകം കേരളമാണെന്ന തിരിച്ചറിവിൽ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ ഇ ഡി അന്വേഷണം.  

1996 -2001 കാലഘട്ടത്തിൽ ഐസ് ക്രീം പാർലർ പെൺവാണിഭ കേസിൽ കുഞ്ഞാലിക്കുട്ടിയാണ് മുഖ്യ പ്രതി എന്നുള്ള വാർത്ത ക്രൈം ആണ് ആദ്യമായ് പുറത്ത് വിടുന്നത്.


കേരളാ രാഷ്ട്രീയത്തിൽ  കൊടികുത്തി വാണിരുന്ന അദ്ദേഹത്തിനെതിരെ ശബ്ദിക്കാൻ പോലും പലരും ഭയപ്പെട്ടിരുന്ന ആ സമയത്താണ് ഇത്തരമൊരു സത്യം വിളിച്ചു പറയാനുള്ള ധൈര്യം ക്രൈം കാണിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ കവർ ചിത്രമടക്കമായിരുന്നു ക്രൈം പ്രസിദ്ധീകരണം പുറത്തിറങ്ങിയത്. പൂഴ്ത്തി വെച്ചിരുന്ന  ഇതിന്റെ  മുഖ്യ രേഖയായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ  കല്ലട സുകുമാരൻ റിപ്പോർട്ടിലെ വിവരങ്ങളും  ക്രൈം പുറത്തു വിട്ടു . ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയ പി ശശി ഈ റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കുകയും ഈ റിപ്പോർട് ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്‌മെയ്ൽ ചെയ്ത് കൈക്കൂലിയായി ഒരു കോടി രൂപ പി ശശി സ്വന്തമാക്കിയെന്നും ക്രൈം പുറത്തുവിട്ടു.

ഇതിന്റെ പ്രതികരമായി ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെ റാവൂഫ് എന്ന ഗുണ്ടാ അപായപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. പിന്നീട് കള്ളക്കേസിൽ കുടുക്കി ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്യുകയും ഓഫീസിൽ അതിക്രമിച്ചു കടന്നു രേഖകൾ കടത്തിക്കൊണ്ടു പോകുകയും ചെയ്‌തു.

വ്യവസായ മന്ത്രി ആയിരുന്ന കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടും നല്ലൊരു നേതാവ് തന്നെയാണ്. നല്ലരീതിയിൽ തന്നയുള്ള ഭരണം കാഴ്ചവെച്ചിട്ടുള്ള ഇദ്ദേഹം തന്ത്രശാലിയായ ഒരു നേതാവാണെന്നാണ് ഇ ഡി യുടെ അഭിപ്രായം.
അനധികൃതമായി ഇദ്ദേഹം സമ്പാദിച്ച കോടിക്കണക്കിനു സ്വത്തു വകകൾ ഒന്നും തന്നെ  കേരളത്തിൽ കണ്ടെത്താനാവില്ല എന്നതാണ് ഇദ്ദേഹത്തിന്റെ മിടുക്ക്. എന്നാൽ വിദേശ  രാജ്യങ്ങളിൽ കുഞ്ഞാലിക്കുട്ടി നടത്തുന്ന കോടികളുടെ ബിസിനസ് വിവരങ്ങൾ ഇതിനോടകം  ഇ ഡി ക്കു ലഭിച്ചു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ മകന് വിദേശത്ത് സ്വർണഖനിയുടെ ബിസിനസ് ആണ് . കൂടാതെ ഖത്തറിൽ കോടികൾ വിലമതിക്കുന്ന വാൻ സ്റ്റീൽ കമ്പനി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. ദുബായിൽ കുഞ്ഞാലിക്കുട്ടിയുടെ മകളും മറ്റൊരാളും ചേർന്ന് നടത്തുന്ന ബിസിനസ് ശൃംഖല വാലറ്ററെ വലുതാണ്.


ഇത്രയധികം വ്യവസായങ്ങൾക്കുള്ള മൂലധനം എവിടെ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു എന്നതും ഇതിലൂടെ കുഞ്ഞാലിക്കുട്ടി നേടിയ അനധികൃത സ്വത്തു സമ്പാദ്യത്തിന്റെ വിവരങ്ങളുമെല്ലാം ഇ ഡി  യുടെ അന്വേഷണത്തിന്റെ അവസാനം പുറം ലോകം അറിയും. കേരളരാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ ശക്തിയുള്ള നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങളുമായിട്ടാവും ഇ ഡി യുടെ വരവ് എന്ന് വേണം മനസിലാക്കാൻ.


എന്തായാലും കുഞ്ഞാലിക്കുട്ടി എന്ന നേതാവിനെ നിലംപരിശാക്കാൻ ഒരുങ്ങി നിൽക്കുന്ന ബിജെപി നേതൃത്വങ്ങൾക്ക് ഇതൊരു സുവർണാവസരം തന്നെയാണ്.

Summary : Kunjalikutty is next on the Enforcement Chessboard, Enforcement to investigate Kunjalikutty’s illegal assets.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...