Connect with us

Hi, what are you looking for?

Exclusive

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് : ബിനാമി ഇടപാടുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും സുരക്ഷിത മാർഗം.

CIAL നു പിന്നിലെ വി. ജെ. കുര്യൻ എന്ന ബുദ്ധിമാനായ കള്ളൻ.

CIAL നു പിന്നിലെ വി. ജെ. കുര്യൻ എന്ന ബുദ്ധിമാനായ കള്ളൻ.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നത് 46 .35 % ഓഹരി കൈവശമുള്ള ഗവണ്മെന്റ് ബാങ്കുകളും സെൻട്രൽ PSU വും ചേർന്ന കേരളാ ഗവൺമെന്റിന്റെ ഒരു പൊതുമേഖലാ സ്ഥാപനമാണ് . സാധരണയായി സിവിൽ സർവീസ് ലെ അംഗങ്ങളോ കേരളാ സർക്കാർ നിയോഗിച്ചവരോ ആവും CIAL ന്റെ മാനേജിങ് ഡയറക്ടർമാർ. ഇതിന്റെ മാനേജിങ് ഡയറക്ടർ ആയി 20 വര്ഷം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യയിലെ ഒരേയൊരു ഐഎഎസ് ഓഫീസർ ആണ് ശ്രീ വി.ജെ.കുര്യൻ .
കമ്പനിയുടെ ചെയർമാൻ എപ്പൊഴും കേരളാ മുഖ്യമന്ത്രി ആയിരിക്കും. കേരളാ ഗവൺമെന്റിനു ഇതിൽ കാര്യമായ ഓഹരിയുടമ ഉണ്ടെങ്കിലും സർക്കാർ സംവിധാനങ്ങളുടെ നടപടികളും ബാലൻസ് പരിശോധനയുമെല്ലാം CIAL നു ബാധകമാണ്.

2004 ഡിസംബർ 2 ന് നടന്ന CIAL ന്റെ 53 മത് ബോർഡിൽ അധ്യക്ഷനായ അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 120000 ഓഹരികൾ അൽ അബ്ബാദ് ട്രേഡിങ്ങ് ദുബായ് ലെ ശ്രീ വി.ഒ. സെബാസ്റ്റിയന് നൽകാനായി അംഗീകാരം നൽകി. അതോടൊപ്പം 2004 ഡിസംബർ 2 ന് എംപ്ലോയീസ് ഷെയർ ഇഷ്യൂ സ്‌കീമിലെ പത്തു മുതൽ 33 വരെ ജീവനക്കാരുടെ ഫേസ് വാല്യൂ ആയ 900500 തുല്യ ഷെയറുകളും നൽകാൻ തീരുമാനമായി. ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷൻ പ്ലാനിൽ ROC യിൽ CIAL സമർപ്പിച്ച രേഖയിൽ CIAL ന്റെ 33 ജീവനക്കാർക്കൊപ്പം മുപ്പത്തിനാലാം നമ്പറുകാരനായ വി ഓ സെബാസ്റ്റിയൻ മാത്രമാണ് പുറത്തു നിന്നും ഉണ്ടായിരുന്നത് (അൺ എംപ്ലോയീ ). CIAL രജിസ്റ്റർ ചെയ്ത കമ്പനി രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളിൽ ( Annexure -1 ) നിന്നും ഈ കാര്യം വ്യക്തമാണ്.

വളരെ ലാഭകരമായി പൊയ്ക്കൊണ്ടിരുന്ന കമ്പനി ആയിരുന്നു CIAL . 2003 -2004 വർഷത്തിൽ CIAL അതിന്റെ ലാഭത്തിന്റെ ഒരു വിഹിതം ഓഹരി ഉടമകൾക്ക് നൽകിയിരുന്നു. ഈ ഓഹരികൾ തുല്യമായി ഇഷ്യൂ ചെയ്യുന്ന സമയത്ത് വി ഓ സെബാസ്റ്റിയന് 150 രൂപയ്ക്ക് സെക്കന്ററി മാർകെറ്റിൽ ട്രേഡ് ചെയ്യുകയായിരുന്നു.

1956 ഓൾഡ് കമ്പനീസ് ആക്ടിലെ 81 വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം നിലവിലുള്ള ഓഹരിയുടമകൾക്കോ പുതിയ നിക്ഷേപകർക്കോ കൂടുതൽ ഷെയറുകൾ നൽകുന്നത് നിയന്ത്രിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിക്ഷേപകർക്ക് സെക്യൂരിറ്റി വാഗ്ദാനം ചെയ്യുന്നതിന് മുൻപ് പ്രൈവറ്റ് പ്ലേസ്മെന്റ് പ്രോസസിന് വേണ്ടി നിലവിലെ ഷെയർ ഹോൾഡേഴ്‌സിന്റെ അനുവാദം വാങ്ങിയിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. എന്നാൽ ഈ നിയമത്തിന്റെ പരസ്യമായ ലംഘനത്തിലൂടെ 120000 ഷെയറുകൾ പടുത്തുയർത്തിയ വി ഓ സെബാസ്റ്റിയൻ , വജ് കുര്യൻ IAS ന്റെ ബിനാമിയാണെന്നതിൽ വ്യക്തത കൈവരുന്നു.

1968 സെക്ഷൻ 14 , ഉപ വകുപ്പ് 2 എന്നീ നിയമങ്ങൾ പ്രകാരം കമ്പനിയിലെ ഓഹരികൾ സബ്സ്ക്രൈബ് ചെയ്യുന്നതിൽ നിന്നും ഡയറക്ടർ ആയി ചുമതല വഹിക്കുന്ന പബ്ലിക് സെർവെന്റിനെ വ്യക്തമായി വിലക്കുന്നുണ്ട് എന്ന വിവരം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സെർവിസിലെ ഒരു അംഗം എന്ന നിലയിൽ അദ്ദേഹത്തിന് നന്നായി അറിവുള്ളതാണെന്നതിൽ തർക്കമില്ല.

സിവി ജേക്കബ് അധ്യക്ഷത വഹിച്ച CIAL ന്റെ 44 -) മത് യോഗത്തിൽ പത്തു രൂപയുടെ 100000 തുല്യ ഓഹരികൾക്ക് പുറമെ വി.ജെ.കുര്യനും ഭാര്യയ്ക്കും ലോക പര്യടനവും ശുപാർശ ചെയ്തിരുന്നു.

ഓൾ ഇന്ത്യ സെർവീസിൽ അംഗമായിരിക്കുമ്പോൾ 2004 ഡിസംബർ 2 നു നടന്ന അൻപത്തി മൂന്നാമത് ബോർഡിന് മുന്നിൽ വിഷയം സ്ഥാപിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള ഇത്തരമൊരു ശുപാർശ നിലനിൽക്കില്ല എന്നതിനെക്കുറിച്ച് വി ജെ കുര്യൻ പൂർണ ബോധവാനായിരിക്കും.


ബോർഡിന് ഒരു ദിവസം മുൻപ് , അതായത് 2004 ഡിസംബർ ഒന്നാം തീയതി പത്തു ലക്ഷം രൂപയുടെ ഓഹരി ആവശ്യപ്പെട്ടു കൊണ്ട് അൽ അബ്ബാസ് ട്രേഡിങ്ങ് ദുബായ് ലെ വി ഓ സെബാസ്ത്യനും , അതെ ദിവസം തെന്നെ 35 ലജ്‌ക്ഷം രൂപയുടെ ഓഹരി ആവശ്യപ്പെട്ട് ദുബായിൽ നിന്നും എം.എൻ .ഖോറിയും CIAL നു അപേക്ഷ അയച്ചു. അടുത്ത ദിവസത്തെ യോഗ അജണ്ടയിൽ ശ്രീ വി ജെ കുര്യൻ ഈ രണ്ടു കാര്യങ്ങളും ഉയർത്തിക്കാട്ടുകയുണ്ടായി. ആനി ദിവസത്തെ മിനിട്സ് ഒന്നിലധികം തവണ തിരുത്തിയതായി പരിശോധനയിൽ മനസിലാകാൻ. എന്നാൽ 2005 ലെ വിവരാവകാശ നിയമ പ്രകാരം ഇതിന്റെ കോപ്പി ആവശ്യപ്പെട്ടുവെങ്കിലും പരാതിക്കാരനായ വ്യക്തിക്ക് ഇത് നാളാകാൻ കമ്പനി വിസമ്മതിച്ചു.
120000 രൂപയുടെ ഓഹരി പത്ത് രൂപയുടെ മുഖവിലയായി വി ഓ സെബാസ്റ്റിയന് നൽകാനാണ് ഈ യോഗത്തിന്റെ രേഖകളിൽ പറയുന്നത്. വി.ഓ.സെബാസ്റ്റിയന് മാത്രം കമ്പനി നൽകുന്ന ഇത്തരം മുൻഗണകൾ നിഗൂഢമാണ്.

ഓഹരി വിപണിയിൽ ഏകദേശം രണ്ട കോടിയോളം വരുന്ന ഓഹരി വി ഓ സെബാസ്റ്റിയൻ വഞ്ചനാപരമായ കൈക്കലാക്കിയെന്നത് ഇതിൽ നിന്നീളം വ്യക്തമാണ്.


ഇതിൽ 35 ലക്ഷത്തിന്റെ എംഎൻ ഘോറിയുടെ CIAL അക്കൗണ്ട് 2006 ജനുവരിയിൽ cial ഡയറക്ടർ ആയിരുന്ന ഇ എം ബാബുവിന്റെ ഭാര്യ
ഡീന ബാബുവിന്റെ അകൗണ്ടിലേക്കാണ് തിരികെ അയച്ചിരിക്കുന്നത്. cial ന്റെ നിയമപരമായ ഓഹരികൾ അനധികൃതമായി കൈകാര്യം ചെയ്യപ്പെടുകയായിരുന്നു ഇവിടെയെല്ലാം. ഇത്തരം കാര്യങ്ങളെല്ലാം നടന്നിരിക്കുന്നത് വി ജെ കുര്യൻ മാനേജിങ് ഡയറക്ടർ സ്ഥാനത്തു ഉണ്ടായിരുന്ന കാലത്താണ്. 2002 ൽ cial ന്റെ ഓഡിറ്റ് സമയത്ത് CAG നിയന്ത്രിക്കാനായി ഓഹരി 51 % ആയി കുറച്ചു.

2008 മുതൽ കൃഷിയിൽ വൻ തുകയാണ് ഇദ്ദേഹം ചെലവ് കാണിച്ചിരുന്നത്. കോട്ടയത്തെ നെൽപ്പാടങ്ങളിൽ തന്നെ ഏകദേശം രണ്ടു ലക്ഷത്തോളം രൂപയാണ് മാസം കാണിച്ചിരുന്നത്.

കുര്യന്റെ അനധികൃത സമ്പാദ്യങ്ങളിൽ ഭൂരിഭാഗവും ഇദ്ദേഹത്തിന്റെ ഡ്രൈവർ ആയ അണ്ടു വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. വി ജെ കുര്യൻ ഇത് IAS ഈ സമയത്ത് സ്‌പൈസസ് ബോര്ഡില് സേവനം അനുഷ്ടിച്ചിരുന്നതിനാൽ ഈ ബിനാമി പണം മുഴുവൻ CIASLAND എന്ന സ്‌പൈസസ് ബോർഡിൻറെ സ്ഥാപനത്തിലേക്കാണ് എത്തപ്പെട്ടിരുന്നത്. അവിടെ നിന്നും അണ്ടു വഴി കുര്യനിലേക്കും. അതുകൊണ്ടു തന്നെ വി ജെ കുര്യന്റെ ഇടംകൈ എന്നാണ് അണ്ടുവിനെ വിശേഷിപ്പിക്കുന്നത്.

സിയാലിന്റെ നേരത്തെയുള്ള കമ്പനി സെക്രട്ടറി ആയ ആർ വെങ്കടേശ്വരന്റ ഓഹരി ഇടപാടുകൾ പരിഹരിക്കുന്നതിനായി സിയാലിന്റെ ഉപ വകുപ്പിൽ മാസം മൂന്നു ലക്ഷം രൂപ ശമ്പളം നൽകിയാണ് ഇദ്ദേഹത്തെ നിയമിച്ചത്.


താരതമ്യേന ഒറ്റപ്പെട്ട സ്ഥലമായത് കൊണ്ട് തന്നെ സിയാൽ ഇത്തരം ഇടപാടുകൾക്ക് സുരക്ഷിതമായ ഒരു ഒളിസങ്കേതം കൂടിയായിരുന്നു.
ശ്രീ വി ജെ കുറയാൻ എന്ന ബുദ്ധിമാനായ കള്ളന്റെ യഥാർഥ ചിത്രം സിയാലിന്റെ പിൻവാതിൽ നിയമങ്ങളിലെ അഴിമതികളിൽ നിന്നും തന്നെ വ്യക്തമാവുന്നതാണ്. സിയാലിന്റെ പേപ്പർ സബ്സിഡിയരി ആയി ആദ്യം നിയമിതനായത് ഷാജി കെ ജോർജ് ആണ് .
ഈ വിഷയത്തിൽ ഒരു സമഗ്രമായ പഠനത്തിലൂടെ പുറത്തു വരാനിരിക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയുടെ കണക്കുകളാവുമെന്നതിൽ തർക്കമില്ല.

Summary : Cochin International Airport: A safe haven for benami transactions and money laundering.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...