Connect with us

Hi, what are you looking for?

Kerala

ശിവശങ്കറിനെതിരെ ആദ്യം മൊഴി നല്‍കാതിരുന്നത് ഭയന്നിട്ട് ; ലോക്കറിലെ സ്വര്‍ണ്ണം ശിവശങ്കറിന്റേതെന്ന് സ്വപ്‌നയുടെ മൊഴി, വെളിപ്പെടുത്തലുമായി ഇഡി

സ്വര്‍ണ്ണക്കടത്ത്് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ആദ്യം പുറത്തു പറയാതെയിരുന്നത് ഭയന്നിട്ടാണെന്നും ശിവശങ്കര്‍ ഉന്നത സ്വാതീനമുള്ള വ്യക്തിയാണെന്നും ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത്് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ആദ്യം പുറത്തു പറയാതെയിരുന്നത് ഭയന്നിട്ടാണെന്നും ശിവശങ്കര്‍ ഉന്നത സ്വാതീനമുള്ള വ്യക്തിയാണെന്നും ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചു. നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ മറുപടി വാദത്തിനിടെയാണ് ഇ.ഡിയുടെ വിശദീകരണം. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളിലൊന്നും തന്നെ സ്വപ്‌ന ശിവശങ്കറിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് പിന്നീടുള്ള മൊഴിയില്‍ സ്വപ്‌ന സുരേഷ് ശിവശങ്കറിന്റെ പേര് വെളിപ്പെടുത്താല്‍ തയ്യാറായത് എന്ന വാദത്തിന് മറുപടിയായാണ് അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ശിവശങ്കറിന്റെ അഭിഭാഷകനായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുടെ വാദം കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്‍കുന്നതെന്നാണ്. സ്വപ്‌ന പറയുന്നത് എല്ലാം ശിവശങ്കറിന് അറിയാമെന്നാണ്. സ്വപ്‌ന ഭയപ്പെട്ടത് എപ്പോഴാണ്? ഇപ്പോള്‍ എല്ലാ കുറ്റങ്ങളും ശിവശങ്കറില്‍ കെട്ടി വച്ചുകൊണ്ട് സ്വപ്ന ചിത്രത്തിലേയില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സിംഗിള്‍ബെഞ്ച് വിധി പറയാന്‍ മാറ്റി.

എന്നാല്‍ ഇഡി പറയുന്നത് ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ്. നിലവില്‍ ശിവശങ്കറിന് ജാമ്യം നല്‍കുകയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്ന് ഇഡി വാദിച്ചു. അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് ശിവശങ്കര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഏതു കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നില്ലെന്നും ഇഡി അറിയിച്ചു.

ആദ്യ കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരില്ല എന്ന കാരണത്താല്‍ ഒരിക്കലും ശിവശങ്കറിനെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആവില്ലെന്നും ശിവശങ്കറിന് ഇതില്‍ പങ്കില്ല എന്നു പറയാന്‍ കഴിയില്ലെന്നും ഇഡി അറിയിച്ചു. മൂന്നു നാലു തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. വാട്ട്‌സ്ആപ്പിലും ടെലിഗ്രാമിലുമായാണ് സ്വപ്നയുമായി സംസാരിച്ചിരുന്നത്. കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ഇതിനു സഹായവും നല്‍കിയിട്ടുണ്ട്.

സ്വപ്നയുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണം ശിവശങ്കറിനു ലഭിച്ച കോഴയാണ്. പണം ശിവശങ്കറിന്റേതല്ലെന്ന് വാദിച്ചാല്‍പോലും ഇത് ഒളിപ്പിക്കാന്‍ സഹായിച്ചതും കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കും. 1.80 കോടി രൂപയാണ് കമ്മിഷനായി ലഭിച്ചത്. ഡിസംബര്‍ 15,16 തീയതികളില്‍ സ്വപ്നയുടെയും 17ന് സരിത്തിന്റെയും 18ന് ശിവശങ്കറിന്റെയും മൊഴിയെടുത്തു. ഇവ നിര്‍ണായകമായണ്.

എന്നാല്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ പറഞ്ഞത് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്നാണ്. പണം തന്റേതായതിനാലാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൂടി ഉള്‍പ്പെടുത്തി സ്വപ്നയെക്കൊണ്ട് ശിവശങ്കര്‍ സംയുക്ത ലോക്കറെടുപ്പിച്ചത്. അഥവാ, പണം സ്വപ്നയുടേതാണെങ്കിലും അത് ഒളിപ്പിക്കാന്‍ സഹായിച്ചതിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. വാദിച്ചു.
സ്വപ്നയിപ്പോള്‍ ചിത്രത്തിലില്ലാത്ത അവസ്ഥയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണു പറയുന്നത്. കസ്റ്റംസുമായി സംസാരിച്ചതിനു തെളിവില്ലെന്ന് കീഴ്ക്കോടതി പറഞ്ഞിട്ടുണ്ട്. ചുറ്റിത്തിരിയുന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിന് അവസാനമില്ലേയെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ചോദിച്ചു.

പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാര്‍ഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവന്‍ സ്വര്‍ണവും സമ്ബാദിക്കാനുള്ള ശേഷിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേര്‍ന്ന് ലോക്കല്‍ തുറക്കാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്.

എന്നാല്‍ ഇതിനിടയില്‍ തെറ്റായ വാട്‌സാപ്പ് വിവരങ്ങളാണ് ഇഡി നല്‍കുന്നതെന്നതെന്ന് ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണു പണം ലോക്കറില്‍ വയ്ക്കാമെന്നും ഒന്നിച്ചു ലോക്കര്‍ ആരംഭിക്കാമെന്നും പറഞ്ഞതെന്നും അല്ലാതെ ശിവശങ്കറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിനു ഈ ലോക്കറിനുമേല്‍ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും വാദിച്ചു. തെളിവുണ്ടാകാതിരിക്കാന്‍ ശിവശങ്കര്‍ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇ.ഡി. ബോധിപ്പിച്ചു.

മൊഴികള്‍ തുടരെ നല്‍കിയതിനു ശേഷമാണോ താന്‍ ഭയന്നിരുന്നെന്നു സ്വപ്ന പറയുന്നത്. എന്താണ് ആരോപണമെന്ന് ഇഡി കൃത്യമായി പറയണം. മാസങ്ങളായി ശിവശങ്കര്‍ കസ്റ്റഡിയിലാണ്. പല ഏജന്‍സികളാണ് അന്വേഷിക്കുന്നത്. ഇതുവരെയും വസ്തുതകള്‍ കണ്ടെത്തിയില്ലേ എന്നും അഭിഭാഷകന്‍ ചോദ്യമുയര്‍ത്തി.

പണം തന്റേതായതിനാലാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൂടി ഉള്‍പ്പെടുത്തി സ്വപ്നയെക്കൊണ്ട് ശിവശങ്കര്‍ സംയുക്ത ലോക്കറെടുപ്പിച്ചത്. അഥവാ, പണം സ്വപ്നയുടേതാണെങ്കിലും അത് ഒളിപ്പിക്കാന്‍ സഹായിച്ചതിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. വാദിച്ചു. സ്വപ്നയിപ്പോള്‍ ചിത്രത്തിലില്ലാത്ത അവസ്ഥയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണു പറയുന്നത്. കസ്റ്റംസുമായി സംസാരിച്ചതിനു തെളിവില്ലെന്ന് കീഴ്‌ക്കോടതി പറഞ്ഞിട്ടുണ്ട്. ചുറ്റിത്തിരിയുന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിന് അവസാനമില്ലേയെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ചോദിച്ചു.

Summary : The gold in the locker belongs to Shiva Shankar

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...