Connect with us

Hi, what are you looking for?

Kerala

മറച്ച് വച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരെ? ചോദ്യങ്ങള്‍ക്ക് മറവി നടച്ച് രവീന്ദ്രന്‍; സ്വത്ത് വിവരങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് ഇഡി.

രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസമായി 26 മണിക്കൂര്‍ നേരം നീണ്ട് ചോദ്യം ചെയ്‌തെങ്കിലും പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 26 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ രവീന്ദ്രന്റെ ഭാഗത്തുനിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഇഡിക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല രവീന്ദ്രന്‍ ആവശ്യം വേണ്ടുന്ന കാര്യങ്ങള്‍ ഒന്നും തന്നെ തുറന്നു പറഞ്ഞിട്ടില്ല.

അതോടൊപ്പം തന്നെ രവീന്ദ്രന്റെ സ്വത്ത് , ബിസിനസ് സംബന്ധിച്ച വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ചുള്ള കണക്കുകള്‍. അദ്ദേഹത്തിനാവശ്യമായ കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച അത് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 26 ലക്ഷം രൂപയുടെ ട്രാന്‍സാക്ഷനുകളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ രവീന്ദ്രന്റെ സാലറി അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. അതുപോലെ തന്നെ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച 56 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചുകൊണ്ടാണ് ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കായി നല്‍കിയത്. ബാക്കിയുള്ള പണം സ്വകാര്യ ബാങ്ക് വായ്പയാണ്. വടകരയില്‍ രണ്ട് സ്ഥാപനങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചിട്ടുള്ളത്. എട്ടുലക്ഷം രൂപയായാണ് ഈ പണം നിക്ഷേപിച്ചിട്ടുള്ളതെന്നുമാണ് ഇഡിക്ക് നല്‍കിയിയ മൊഴിയില്‍ രവീന്ദ്രന്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ രവീന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തമായി ഇഡി അന്വേഷണം നടത്തുമെന്നും ഹാജരാക്കിയ രേഖകള്‍ പരിശോധിക്കുമെന്നും ഇഡി അറിയിച്ചു. മാത്രമല്ല രവീന്ദ്രന്‍ ഹാജരാക്കിയ രേഖകളില്‍ ഉള്ള കണക്കുകള്‍ മാത്രമല്ല രവീന്ദ്രന് ഉള്ളതെന്നും കണക്കില്‍ കൂടുതല്‍ സ്വത്തുക്കള്‍ രവീന്ദ്രന്റെ കൈവശമുണ്ടെന്നുമാണ് ഇഡിയുടെ നിഗമനം. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, എന്നിവയുടെ വിശദാംശങ്ങളാണ് രവീന്ദ്രനോട് ചോദിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശ യാത്രകളുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നല്‍കണം.

താന്‍ അനധികൃതമായി സ്വത്ത് സമ്പാതിച്ചിട്ടില്ലെന്നാണ് രവീന്ദ്രന്‍ ഇഡിക്ക് മുമ്പില്‍ മൊഴി നല്‍കിത്. എന്നാല്‍ രവീന്ദ്രന്റെ മൊഴികള്‍ പൂര്‍ണ്ണമായി ഇഡി വിശവസിച്ചിട്ടില്ല. മൊഴിയിലെ പൊരുത്തക്കേട് തന്നെ പലതും പറഞ്ഞ് പറയിപ്പിച്ചതാണെന്നാണ് തോന്നിച്ചത്. അങ്ങനെ ഒരു സംഷയവും ഇഡിയുടെ ഭാഗത്തുനിന്നുമുണ്ട്. അതിനാല്‍ തന്നെ നിലവില്‍ രവീന്ദ്രനെ കേസില്‍ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന് തീരുമാനിക്കുന്നതിലപം ഇഡിക്ക് സാധിച്ചിട്ടില്ല. സാക്ഷിയായാലും കോടതിയില്‍ എത്തുമ്പോള്‍ രവീന്ദ്രന്‍ മൊഴി മാറ്റിപ്പറയാനുള്ള സാധ്യതയാണ് ഏറെ കാണുന്നത്. അങ്ങനെയൊരു സാഹചര്യം നിലവില്‍ നിലനില്‍ക്കുന്നതിനാല്‍ തവളരെ കരുതലോടെ മാത്രമേ ഉണ്ടാകൂ എന്നാണ് ഇഡിയുടെ തീരുമാനം. സ്വര്‍ണ്ണക്കേസിലെ പ്രതികളുടെ മൊഴിയുമായി ശിവശങ്കരന്റെ മൊഴിയില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് ഇഡി ഒത്തുനോക്കും. അതിന് ശേഷം മാത്രമാണ് രവാന്ദ്രനെ പ്രതിയാക്കുന്നതിലുള്ള തീരുമാനം എടുക്കുന്നത്. ശിവശങ്കറുമായി ബന്ധപ്പെട്ട ഇടപാടുകളെപ്പറ്റിയാണ് പ്രധാനമായും ചോദിച്ചത്.

സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതികളായ പിഎസ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം, ഇവര്‍ ശിവശങ്കറിനെ കാണാന്‍ സെക്രട്ടറിയേറ്റില്‍ വന്നിരുന്നോ, പ്രതികള്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചു. യു.എ.ഇ. കോണ്‍സുലേറ്റുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും ആരാഞ്ഞു.

അതോടൊപ്പം തന്നെ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്, ലൈഫ്മിഷന്‍ കരാറുകള്‍, കോണ്‍സുലേറ്റിലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ ക്ഷണിക്കാനായി സ്വപ്ന മുഖ്യമന്ത്രിയെ കാണാന്‍ വന്നത് തുടങ്ങിയവയുടെ രേഖകള്‍ രവീന്ദ്രന്‍ ഇഡിക്കു മുമ്പില്‍ ഹാജരാക്കി. ഈ രേഖകളുടെ വിശദാംശങ്ങളും ഇഡി എരിശോധിക്കുമെന്ന് ആവശയപ്പെട്ടിട്ടുണ്ട്.

നിലവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത്. സ്വപ്‌നയുടെ മൊഴിയില്‍ സ്വപ്‌ന പറഞ്ഞിരുന്നു സ്വപ്‌നയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സിഎം രവാന്ദ്രന്‍ എന്ന്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവാന്ദ്രനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ നീണ്ട് ചോദ്യം ചെയ്യലിന് ശേഷമാണ് രവീന്ദ്രനെ വിട്ടയച്ചത്.

തനിക്ക് സ്വപ്നയുമായി അനൗദ്യോഗികമായി ബന്ധമില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയോട് പറഞ്ഞു. ശിവശങ്കറിനെ പൂര്‍ണമായും തള്ളിയെന്നും റിപ്പോര്‍ട്ടുണ്ട്. കള്ളപ്പണ ഇടപാടിലും സ്വര്‍ണക്കടത്തിലും ഒരു ബന്ധവും അറിവുമില്ലെന്ന് രവീന്ദ്രന്‍ ആവര്‍ത്തിച്ചു. എന്നാല്‍, സ്വത്തു സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്റെ മറുപടിയില്‍ വ്യക്തതക്കുറവുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കി. പല ചോദ്യങ്ങള്‍ക്കും ശരിയായ മറുപടി നല്‍കിയിരുന്നില്ല. ചോദ്യങ്ങളോട് ആവശ്യം വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. പല കാര്യങ്ങളും ഒളിച്ചുവച്ചും മറച്ചുവച്ചുമാണ് ഇഡിക്കു മുന്നില്‍ രവീന്ദ്രന്‍ പ്രതികരിച്ചത്. ഫയലുകള്‍ പരിശോധിക്കണം, ഓര്‍മയില്ല, അതു സംബന്ധിച്ച് അറിയില്ല, അത് എന്റെ പരിധിയില്‍ വരുന്ന വിഷയമല്ല തുടങ്ങിയ ന്യായീകരണങ്ങളും നിരത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെങ്കിലും അടക്കി ഭരിച്ചിരുന്നയാള്‍ എന്നായിരുന്നു സഹപ്രവര്‍ത്തകരുടെ പോലും പരാതിയും പറച്ചിലും. പക്ഷേ, രവീന്ദ്രന്‍ ഒന്നും വിട്ടു പറയാന്‍ തയാറായിട്ടില്ല. ഓഫീസ് നടപടികളെല്ലാമൊന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും എം. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ചിട്ടില്ലെന്നുമാണ് രവീന്ദ്രന്റെ വിശദീകരണങ്ങള്‍. എന്തൊക്കെതന്നെ ആണെങ്കിലും മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള രവിന്ദ്രന്റെ ശ്രമമായി വേണം ഇതിനെ കാണാന്‍.

ഇഡി ആദ്യം നല്‍കിയ മൂന്നു നോട്ടീസുകളിലും കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നാലാമത്തെ നോട്ടീസ് കിട്ടിയതിനു പിന്നാലെ ഇ.ഡി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. അതിന് ശേഷം മാത്രമാണ് ഇഡിക്കകു മിമ്പില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. അതും വ്യാഴാഴ്ച കേസില്‍ വിധി വരുന്നതിലും മുമ്പായി മാത്രമാണ് ഇഡിക്ക് മുമ്പില്‍ ഹാജരാവുന്നത്. വ്യാഴാഴ്ച രാവിലെ 8.30ന് ഇ ഡി ഓഫീസിലെത്തിയ രവീന്ദ്രനില്‍നിന്ന് നാലു വിഷയങ്ങളിലാണ് വിവരങ്ങള്‍ തേടാന്‍ ഇ ഡി നിശ്ചയിച്ചത്. രാത്രി 11.30 കഴിഞ്ഞിട്ടും വിവര ശേഖരണം പൂര്‍ത്തിയാകാത്തതിനാലാണ് ഇന്നലെയും തുടര്‍ന്നത്.

രവീന്ദ്രന് നിക്ഷേപമുള്‍പ്പെടെയുണ്ടെന്ന് സംശയിക്കപ്പെടുന്ന വടകരയിലെ ചില സ്ഥാപനങ്ങളിലും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് സ്വത്ത് വിവരങ്ങള്‍ ശേഖരിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള അടുപ്പവും അവരുടെ ഇടപാടുകളുടെ വിവരവും സംബന്ധിച്ച ചോദ്യങ്ങളോട് രവീന്ദ്രന്റെ മറുപടികളില്‍ ഇ ഡി തീരെ തൃപ്തരല്ലെന്നാണ് വിവരം. ഇനിയും ചോദ്യം ചെയ്യല്‍ ഉണ്ടാകും.

Summary : Raveendran not respond the questions; ED said there will be further inquiries into property information.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...