Connect with us

Hi, what are you looking for?

Crime,

ഉർദു പഠിക്കാനെത്തിയ 11 വയസുകാരിയെ പള്ളിക്കുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത മൗലവി അറസ്റ്റിലായി

ലഖ്നൗ . ഉർദു പഠിക്കാൻ പോയ 11 വയസുകാരിയെ പള്ളിക്കുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത മൗലവി അറസ്റ്റിലായി. മുൻതാസിർ ആലം എന്ന 30കാരനാണ് അറസ്റ്റിലായത്. മുൻതാസിർ ആലമിനെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ പോക്സോയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉത്തർ പ്രദേശ് പോലീസ് മൗലവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് നടപടിയെന്ന് ഇൻസ്പെക്ടർ ഇൻ ചാർജ് ശ്രീപ്രകാശ് യാദവ് പറഞ്ഞു. കുരാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ വിദ്യാർഥിയെ ഉറുദു പഠിക്കാനെത്തുമ്പോഴായിരുന്നു ക്രൂരത. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ആണ് സംഭവം.

പെൺകുട്ടി തന്റെ ഇളയ സഹോദരനൊപ്പമാണ് പള്ളിയിൽ ഉർദു പഠിക്കാനെത്തുന്നത്. ഇരുവരും പള്ളിയിലെത്തിയപ്പോൾ മൗലവി ഇരയുടെ സഹോദരന് മിഠായി നൽകി പുറത്ത് പോയിരുന്നു പഠിക്കാൻ പറയുകയായിരുന്നു. ഇതിനിടെ, മുൻതാസിർ ആലം പെൺകുട്ടിയെ പള്ളിക്കുള്ളിലെ മുറിയിൽ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയാണ് ഉണ്ടായത്.

പെൺകുട്ടി നിലവിളിക്കുന്നത് കേട്ട് മറ്റ് കുട്ടികൾ ഓടി എത്തിയതോടെയാണ് പ്രതി പെൺകുട്ടിയെ വിട്ടയക്കുന്നത്. രക്തത്തിൽ മുങ്ങിക്കുളിച്ച് വല്ല വിധേനെയും വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചു. ബിഹാറിലെ പൂർണിയ സ്വദേശിയാണ് പിടിയിലായ മുന്താസിർ ആലം മൗലവി. ഇയാൾ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹാമിർപൂരിലെത്തുന്നത്. പിന്നെ ചില സമുദായ പ്രമാണിമാരുടെ പിന്തുണയോടെ പള്ളിയിൽ ഉർദു അദ്ധ്യാപകനാവുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...