Connect with us

Hi, what are you looking for?

Kerala

സ്വപ്നയെ അറിയില്ലെന്ന്…, കമലയോട് ചോദിക്ക്, പിണറായിയെ ഊഞ്ഞാലിലാട്ടി മജിസ്‌ട്രേറ്റ് മറിയക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മജിസ്‌ട്രേറ്റ് മറിയക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ വിജയിപ്പിച്ചത് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ എന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമല്ലേ ഗുണങ്ങള്‍ ലഭിക്കുന്നത് എന്നും മറിയക്കുട്ടി ചോദിച്ചു.

തൊഴിലാളികള്‍ എന്ന് പറയുന്നത് നമ്മള്‍ അല്ലേ. ആ തൊഴിലാളി ആരാണെന്ന് കാണിച്ച് തരണം. ജനങ്ങളുടെ കാര്യം അവര്‍ ആദ്യം പറയട്ടെ. ജീവനില്‍ കൊതിയുള്ളവര്‍ പിണറായി വിജയനെ കാണാന്‍ പോകുമോ? സിപിഎമ്മിന്റെ പട്ടാളം അദ്ദേഹത്തിന്റെ കൂടെയില്ലേയെന്നും പെന്‍ഷന്‍ വാങ്ങിയതിന് ശേഷം മറിയക്കുട്ടി പ്രതികരിച്ചത്.

ഈ പണം സകല ജനങ്ങള്‍ക്കും നല്‍കണം. ഈ കളിയൊന്നും എന്റെയടുത്ത് നടക്കില്ല. ഈ പാപ്പാന്‍ ഞങ്ങളെ വിഷമിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. അദ്ദേഹത്തിന്റെ മക്കള്‍ക്ക് ദുനിയാവില്‍ കമ്പനി, സ്വര്‍ണം. എന്നിട്ടു പറയുന്നു സ്വപ്നാ സുരേഷിനെ അറിയില്ലെന്ന്. ഈ കണ്ട കാശൊക്കെ ആരെ ബോധിപ്പിക്കാന്‍ കൊണ്ടുവന്നതാണ്. ഇവര്‍ക്ക് സുഖിക്കാന്‍ ആഡംബരമുണ്ടല്ലോ? ഇയാള്‍ക്ക് ഇറങ്ങി പോയാലെന്താ. ഞങ്ങളുടെ പൈസ തരാനാണ് ജയിപ്പിച്ചത് അല്ലാതെ മുഖ്യമന്ത്രിക്കും ഭാര്യക്കും സുഖമായി ജീവിക്കാനല്ല ജയിപ്പിച്ചതെന്നും മറിയക്കുട്ടി പറഞ്ഞു.

ഇവര് ഓണത്തിന് ഊഞ്ഞാലാടുകയായിരുന്നല്ലോ. ഞങ്ങള്‍ക്കും കെട്ടിത്താ ഊഞ്ഞാല്‍, ഞങ്ങളും ആടട്ടെ. ഇവരെന്താണ് ചെയ്യുന്നത് ഇവിടെ. ഞങ്ങള് പട്ടിണിയല്ലേ. ഇവരെന്താണ് ഞങ്ങള്‍ക്ക് ചെയ്യുന്നത്. ഇവര് ഇങ്ങനെ കാണിച്ചാല്‍ ജനം പോയെന്നിരിക്കും. ബിജെപിയില്‍ പോകും. ലീഗില്‍ പോകും. നക്സലറ്റാവാന്‍ പോകും. അങ്ങനെ എവിടേലും പോകും. കഞ്ഞി കിട്ടുന്നിടത്തല്ലേ പോവാന്‍ പറ്റൂ. വിദേശത്ത് മുഴുവനും കമ്പനിയും കള്ളക്കടത്തും. എന്നിട്ട് സ്വപ്നയെ അറിയില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയാണ് പറയുന്നത് അറിയില്ലെന്ന്.. എന്താണ് പറയുന്നത്.? ഇങ്ങനെ ഒരു മന്ത്രിയുണ്ടായിട്ടുണ്ടോ.?

നവകേരളസദസ് നടക്കുന്നിടത്ത് പോകുന്നില്ല. നിറയെ പട്ടാളമല്ലേ. അവര് മാറിത്തരണം. പറ്റില്ലെങ്കില്‍ ഒഴിവായിത്തരണം, നല്ലോണം ഭരിക്കുന്ന വേറെ പിള്ളേര് ഇവിടെയുണ്ട്. ജനങ്ങളുടെ വയറ്റിപ്പിഴപ്പാണ് വിഷയം. അത് നടപ്പാകണം. മുഴുവന്‍പേര്‍ക്കും മുഴുവന്‍ തുകയും കിട്ടിയില്ലെങ്കില്‍ സമരം ഇനിയുമുണ്ടാകും..’എന്നും മറിയകുട്ടി പറഞ്ഞു നിര്‍ത്തി. മറിയക്കുട്ടി നേരത്തെ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയിരുന്നു.

തുടര്‍ന്ന് മറിയക്കുട്ടിക്കെതിരെ സിപിഎം മുഖപത്രം രംഗത്തെത്തു കയുണ്ടായി. മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും, രണ്ട് വീടുകളിലൊന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും സിപിഎം പ്രചരിപ്പിച്ചിരുന്നു. രോഹിത് ശര്‍മ മാത്രമല്ല ഇവരുടെ കരിയറിനും തീരുമാനമായി, ഈ നാല് പേര്‍ക്ക് ഇനി അധിക കാലമില്ല പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണ് എന്നതടക്കമുള്ള പ്രചാരണങ്ങള്‍ വന്നിരുന്നു.

എന്നാല്‍ മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തി ഭൂമിയുടെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായിട്ടാണ് മറിയക്കുട്ടി മടങ്ങിയത്. ഇത് അവര്‍ പുറത്തുവിട്ടിരുന്നു. തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാനും ഇവര്‍ വെല്ലുവിളിച്ചി രുന്നു. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും, വീടിന് നേരെ കല്ലേറുണ്ടായെന്നും ഇവര്‍ ആരോപിച്ചിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ മറിയക്കുട്ടിക്ക് സർക്കാർ കഴിഞ്ഞ ദിവസം പെന്‍ഷന്‍ നൽകി. അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട്ടില്‍ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ പെന്‍ഷന്‍ കൈമാറിയത്. 2023 ജൂലായ് മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. നാല് മാസത്തെ പെന്‍ഷന്‍ വേഗത്തില്‍ നല്‍കിയിട്ടി ല്ലെങ്കില്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

സമ്പൂർണ്ണ വീഡിയോ സ്റ്റോറി ലിങ്ക് – https://www.youtube.com/watch?v=hR41NAAATWw

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...