Connect with us

Hi, what are you looking for?

Kerala

റോബിന് മുന്നിൽ MVD വെറും വേട്ടനായ്ക്കൾ !! കാണിക്കുന്നത് തനി ഗുണ്ടായിസം

‘പെർമിറ്റ് ലംഘനം’ എന്ന പേരിലാണ് റോബിന്റെ തലവെട്ടം കാണുമ്പോൾ മോട്ടോർ വകുപ്പ് പിഴ ചുമത്തുന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്‌ക്കിടെയും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന് 7,500 രൂപ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരുന്നു. ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എംവിഡി ഉദ്യോ​ഗസ്ഥന്റെ നേതൃത്വത്തിലാ യിരുന്നു ഇരുട്ടിന്റെ മറവിൽ പുലർച്ചെ ഒരു മണിക്ക് പരിശോധനയും പിഴയിടലും നടക്കുന്നത്.

ബസ് പിടിച്ചെടുക്കാമെന്ന വ്യാമോഹത്തിൽ വൻ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വേട്ടനായ്‌ക്കളെത്തിയത്. പെർമിറ്റിന്റെ പേരിൽ ബസ് പരിശോധിക്കരുതെന്ന സുപ്രീകോടതി നിർദ്ദേശം നിലനിൽക്കവേ, എല്ലാം കാറ്റിൽ പറത്തിയായിരുന്നു എംവിഡിയുടെ പരിശോധന. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്നാണ് വാശിയിലാണ് പോലീസെന്നാണ് ഉടമ ​ഗിരീഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കുമെന്നതാണ് തങ്ങളുടെ തീരുമാനമെന്നും ഉടമ വ്യക്തമാക്കി. റോബിൻ മോട്ടോഴ്സിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ആയിരുന്നു.

ഉറക്കമൊന്നും സാറുമാർക്ക് ഒരു വിഷയമല്ല. യജമാനൻ കൽപ്പിച്ചാൽ പിന്നെ വേട്ടനായ്‌ക്കളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഒരു ബെറ്റാലിയൻ വണ്ടികളും അതിനടുത്ത് എംവിഡി ഉദ്യോഗസ്ഥരും കോടതി വിധികൾ മറികടന്ന് അർദ്ധരാത്രി പത്തനംതിട്ടയിൽ വെച്ച് വണ്ടി ചെക്ക് ചെയ്തത്. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറുമാർക്ക് വാശി. എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനം.

അതിന് വേണ്ടി ഏതറ്റം വരെയും പോയിരിക്കും. ഒരു പകൽ മുഴുവൻ വണ്ടി റോഡിൽ ഉണ്ടായിട്ട് പരിശോധിക്കാൻ നിങ്ങൾക്ക് രാത്രിയുടെ മറ വേണ്ടി വന്നല്ലോ സാറെ.. എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ബസിൽ ഗിരീഷ് ഉണ്ടായിരുന്നില്ല. ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫേസ്‌ബുക് പോസ്റ്റിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പരിശോധന നടന്നത്.

ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ-പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെ ടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനൽകിയത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി. പിഴ അടച്ച ശേഷം വീണ്ടും ഓട്ടം തുടങ്ങി. ഇതിനിടെയാണ് വീണ്ടും പിഴ ഈടാക്കൽ.

മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്‌നാട് സർക്കാർ നടപടിയെടു ത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. റോബിൻ ബസ് ബുധനാഴ്ച പത്തനംതിട്ട കോയമ്പത്തൂർ സർവീസ് നടത്തിയിരുന്നു.

സാങ്കേതിക തകരാർ മൂലം രാവിലെ 5ന് പുറപ്പെടേണ്ട ബസ് ഏഴരയോടെയാണ് പത്തനംതിട്ട വിട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ യാത്ര ചെയ്യാനായി എത്തിയിരുന്നു. കോടതി വിധിയുള്ളതിനാൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ എവിടെയും ബസ് തടഞ്ഞു പരിശോധിച്ചില്ല. രാത്രിയിൽ വരികയും ചെയ്തു. ചൊവ്വാഴ്ച കോയമ്പത്തൂർ ആർടിഒ വിട്ടയച്ച ബസ് പത്തനംതിട്ടയിൽ എത്തിയപ്പോൾ വലിയ സ്വീകരണമാണു ലഭിച്ചത്. ഇന്നലത്തെ സർവീസിന് എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. വരും ദിവസങ്ങളിലും ബുക്കിങ് എടുത്തിട്ടുണ്ട്.അതിനിടെ പമ്പയിലേക്കും റോബിൻ സർവീസ് പ്രഖ്യാപിച്ചു.

ബസ് പിടിച്ചെടുക്കാനാകുമോയെന്ന നിയമവശമാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഹൈക്കോടതി റോബിൻ ബസിന്റെ കേസിൽ സർക്കാരിനെതിരെ ചില പരാമർശങ്ങൾ നടത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്. റോബിൻ ബസിന്റെ പെർമിറ്റ് കാര്യത്തിൽ കോടതിയും അനുകൂല പരാമർശങ്ങൾ നടത്തിയതോടെ കൂടുതൽ ബസുടമകൾ നാഷനൽ പെർമിറ്റുമായി റൂട്ടുകൾ പ്രഖ്യാപിച്ച് ഓൺലൈനിൽ പരസ്യം കൊടുത്തു തുടങ്ങി.

തേനി എറണാകുളം, കൊല്ലം കുമളി, തുടങ്ങി റൂട്ടുകളിൽ അത്യാധുനി ക സൗകര്യമുള്ള ബസുകൾ റൂട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാലറി മൊത്തം നമ്മുക്ക് എതിരാണല്ലോ എന്നാണ് ഇപ്പോൾ എം വി ഡി വിചാരിക്കുന്നുണ്ടാവുക. പ്രശ്‍നം ഇത്രത്തോളം ഗുരുതരമാവുമെന്ന് സർക്കാർ കരുതി കാണില്ല. കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ട യിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങിയതിനു പിന്നാലെ നടപടികൾ അവസാനിക്കു ന്നില്ലെന്ന സൂചന മന്ത്രി പി.രാജീവ് നൽകി കഴിഞ്ഞു. ഓൾ ഇന്ത്യാ പെർമിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര പാതകൾ കൈയടക്കിയാൽ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കെ.എസ്.ആർ.ടി.സി.

വരുമാനത്തിന്റെ 60 ശതമാനവും ദീർഘദൂര ബസുകളിൽനിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സി.ക്കാണ് സർക്കാർ നൽകിയിട്ടുള്ളത്. ഓൾ ഇന്ത്യാ പെർമിറ്റിന്റെ മറവിൽ ഇവ സ്വന്തമാക്കാനാണ് സ്വകാര്യബസുകാർ ശ്രമിക്കുന്നതെന്ന് കോർപ്പറേഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഓടിക്കുന്ന ബസുകളുണ്ടാ ക്കുന്ന നഷ്ടം നികത്തുന്നത് ദീർഘദൂര ബസുകളുടെ വരുമാനത്തിലൂടെയാണ്. റോബിൻ ബസ് ഓടിത്തുടങ്ങിയതും യാത്രക്കാരുള്ള സമയത്താണ്.

ഈ പരീക്ഷണം വിജയിച്ചാൽ 250-ലധികം സ്വകാര്യബസുകൾ ഓൾ ഇന്ത്യാ പെർമിറ്റ് നേടി നിരത്തിലിറങ്ങാൻ സജ്ജരായി നിൽപ്പുണ്ട്. പരമാവധി യാത്രാദൂരം 140 കിലോമീറ്റർ കവിയാൻ പാടില്ലെന്ന നിബന്ധനകാരണം പെർമിറ്റ് നഷ്ടമായ വടക്കൻ ജില്ലകളിലെ ചില സ്വകാര്യബസ് ഉടമകളും റോബിന്റെ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ്. ഇതോടെ, റൂട്ട് പെർമിറ്റ് വ്യവസ്ഥ തകരുമെന്നും സ്വകാര്യബസുകാർ തമ്മിലുള്ള സംഘർഷത്തിനിടയാക്കുമെന്നും പോലീസ് ഇന്റലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...