Connect with us

Hi, what are you looking for?

Kerala

മറിയകുട്ടിക്കും അന്നക്കുട്ടിക്കും ഒരു വർഷത്തെ പെൻഷൻ കൃഷ്ണകുമാർ നൽകും

സർക്കാർ നൽകി വന്ന ക്ഷേമ പെൻഷൻ മുടങ്ങിയതോടെ പ്രതിഷേധവുമായി ഭിക്ഷ യാചിച്ച് സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്ത വുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ രംഗത്ത്. ഇരുവർക്കും ഒരു വർഷത്തേക്കുള്ള പെൻഷൻ തുകയാണ് കൃഷ്ണ കുമാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് സർക്കാരിനെതിരെ സമരവുമായി ഇരുവരും രംഗത്ത് വന്നത്. പിച്ചച്ചട്ടിയുമായി തെരുവിലറങ്ങി പ്രതിഷേധിക്കുകയായിരുന്നു ഈ വൃദ്ധർ. വിധവാ പെൻഷൻ കുടിശ്ശിക അനുവദിക്കുക, പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നത് അവസാനിപ്പിക്കുക, കറന്റ് ബിൽ അടയ്‌ക്കാൻ പോലും നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്.

സംസ്ഥാന സർക്കാരിന്റെ ക്രൂരതയാർന്ന നടപടികളെ പറ്റി പുറംലോകത്തെ അറിയിച്ച മറിയക്കുട്ടി പിന്നീട് സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെയും മറിയക്കുട്ടി രംഗത്ത് വരികയുണ്ടായി അവർ. തെറ്റായ വാർത്ത നൽകിയ ദേശാഭിമാനി മറിയക്കുട്ടി കോടതിയെ സമീപിക്കുമെന്നറിഞ്ഞതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു. തന്റെയും കുടുംബത്തിന്റെയും അഭിമാനത്തിന് കോട്ടം വരുത്തിയ സി പി എം പാർട്ടിക്കും പത്രത്തിനുമെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ഈ 87-കാരി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...