Connect with us

Hi, what are you looking for?

Exclusive

മുഖ്യമന്ത്രി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടി : കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ വന്ന് യഥാർഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ‌ൻ കെ സുരേന്ദ്രൻ. ഗാന്ധി വധത്തെപ്പറ്റി പറഞ്ഞ് അടിസ്ഥാന പ്രശ്നങ്ങൾ മറച്ചുവെച്ചു. യുഡിഎഫും ബിജെപിയും തമ്മിലല്ല യുഡിഎഫും എൽഡിഎഫും തമ്മിലാണ് കൂട്ടുകെട്ട്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ത്യ മുന്നണിയാണ് ബിജെപിക്കെതിരെ ഒരുമിക്കുന്നത്.മകൾക്കെതിരായ മാസപ്പടി, മൊയ്തീനെതിരായ ഇ ഡി അന്വേഷണം എന്നിവയിൽ മുഖ്യമന്ത്രി മിണ്ടിയില്ല. തുടർ ഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസൻസല്ല. കരുവന്നൂർ അഴിമതിയിൽ ഒരുപാട് പാർട്ടിക്കാർക്ക് പങ്കുണ്ട്. സാധാരണക്കാരന്റെ പണം നഷ്ട്ടപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. 53 വർഷം ഒരു മണ്ഡലം കൈയാളിയ യുഡിഎഫിനെപ്പറ്റി ആ മണ്ഡലത്തിലെത്തിയിട്ട് മുഖ്യമന്ത്രി മിണ്ടിയില്ല. ഇത് അന്തർധാരയ്ക്ക് തെളിവാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...