എ സി മൊയ്തീനെതിരെ കൂടുതൽ തെളിവുകളുമായി വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനിൽ അക്കര. കയ്യിലുള്ള ആറുഗ്രാമിന്റെ മോതിരം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കൈയില്‍ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ടരലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാണ്. എന്നാൽ ഇപ്പോൾ നടന്ന റെയ്ഡിൽപുരത്ത് വന്ന റിപോർട്ടുകൾ അനുസരിച്ച് മൊയ്തീന് 30 ലക്ഷത്തിന്റെ എഫ്.ഡി. ഉണ്ടെന്നാണ് പറയുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, മച്ചാട് സ്വയംസഹായസകരണ സംഘം എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ എഫ്.ഡിയുള്ളത് എന്നാണ് മനസിലാക്കാൻ ആവുന്നത്. അപ്പോൾ സത്യവാങ്മൂലത്തിൽ പറയാത്ത ബാക്കി 28 ലക്ഷത്തോളം രൂപ മച്ചാട് സഹകരണസംഘത്തിലാണ് അദ്ദേഹത്തിന്റെ പേരില്‍ നിക്ഷേപിച്ചിരിക്കുന്നത് എന്ന . അത് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇല്ല
അതായത് ‘മച്ചാട് സഹകരണ സംഘം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത് എന്ന് വ്യക്തം. പ്രസിഡന്റ്, എ.സി. മൊയ്തീന്റെ അയല്‍വാസിയാണ്. സെക്രട്ടറി തെക്കിന്‍കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റിന്റെ ഭാര്യയാണ്. എ.സി. മൊയ്തീന്റെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ ദുരൂഹമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സത്യവാങ്മൂലത്തില്‍ പോലും എ.സി. മൊയ്തീന് കാര്യങ്ങള്‍ മറച്ചുവെച്ചു. സത്യവാങ്മൂലപ്രകാരം 19 ലക്ഷം രൂപ മാത്രമുള്ള എ.സി. മൊയ്തീന് എങ്ങനെയാണ് ഫിക്സഡ് ഡെപ്പോസിറ്റിനായി 30 ലക്ഷം രൂപയുണ്ടായത്. ഇത് ഗുരുതരമായി ലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അദ്ദേഹത്തിന് ജനപ്രതിനിധിയായി തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്’എന്നും അനില്‍ അക്കര പറഞ്ഞു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...