Connect with us

Hi, what are you looking for?

Exclusive

മൊയ്തീന് പിന്നിൽ പിണറായി.. തെളിവുകൾ പുറത്ത് വിട്ട് അനിൽ അക്കര , മൊയ്തീൻ കുടുങ്ങി

മുന്‍മന്ത്രി എ.സി. മൊയ്തീനെതിരെ ആരോപണം ആവർത്തിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. കരുവന്നൂര്‍ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പില്‍ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി. മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയതെന്ന് അനില്‍ അക്കര ആരോപിച്ചു. അനില്‍ സേഠ്, എ.സി. മൊയ്തീന്റെ ബിനാമിയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊയ്തീന്‍ തെറ്റായ വിവരം നല്‍കിയെന്നും അനില്‍ അക്കര ആരോപിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സഹകരണമന്ത്രി തന്റെ ബിനാമികളെ വെച്ച് ബാങ്ക് കൊള്ളയടിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ രാജ്യത്തെ നിയമസംവിധാനം എങ്ങനെ എത്തിനില്‍ക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ മൗനസമ്മതമില്ലാതെ ഇതൊന്നും നടക്കില്ല. മൊയ്തീന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അവര്‍ ജോലി രാജിവെച്ചുപോയി. ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ഡോക്ടറായി അവരെ നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ അവര്‍ രാജിവെച്ചുപോവുകയായിരുന്നു. എല്ലാ വിഷയത്തിലും സ്വജനപക്ഷപാതം നടത്തിയ മന്ത്രിയാണ് എ.സി. മൊയ്തീന്‍. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫ്ളാറ്റ് വടക്കാഞ്ചേരിയിലേക്ക് വന്നതിന്റെ ചിത്രവും നേരത്തെ പറഞ്ഞതാണ്. അന്ന് രണ്ടുകോടി രൂപയുടെ ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ആ മണി പാര്‍ക്ക് ചെയ്തിരിക്കുന്നത് സതീശന്റേയും അനില്‍ സേഠിന്റേയും ഇടങ്ങളിലാണെന്ന് അദ്ദേഹം ആരോപിച്ചു.

30 ലക്ഷത്തിന്റെ എഫ്.ഡി. ഉണ്ടെന്നാണ് പറയുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, മച്ചാട് സ്വയംസഹായസകരണ സംഘം എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ എഫ്.ഡിയുള്ളത് എന്നാണ് മനസിലാക്കുന്നത്. കയ്യിലുള്ള ആറുഗ്രാമിന്റെ മോതിരം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കൈയില്‍ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ടരലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത്. അങ്ങനെയെങ്കില്‍ ബാക്കി 28 ലക്ഷത്തോളം രൂപ എവിടെയാണ്. മച്ചാട് സഹകരണസംഘത്തിലാണ് ഈ തുക അദ്ദേഹത്തിന്റെ പേരില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇല്ല. ഇത്രയും വലിയ സംഖ്യ, ചെറിയ സഹകരണസംഘത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമോയെന്ന് അനില്‍ അക്കര ചോദിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...