Connect with us

Hi, what are you looking for?

Exclusive

സ്വപ്ന പറഞ്ഞതെല്ലാം സത്യം …എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ വീണ തന്നെ …

ഏറെ നാളുകളായി പിണറായി വിജയന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സ്വപ്ന സുരേഷ് എന്ന എന്ന പെൺ പുലി ഇപ്പോഴിതാ പിണറായിയുടെ മകൾ വീണയ്ക്കു നേരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് .
മകള്‍ക്ക് വേണ്ടിയാണ് പിണറായി കേരളം കൊള്ളയടിക്കുന്നത് എന്ന് സ്വപ്‌ന മുൻപും പറഞ്ഞിട്ടുള്ളതാണ് . കേരളം കട്ടുമുടിക്കുന്ന പിണറായിയുടെയും കുടുംബത്തിന്റെയും പല ഇടപാടുകളും കാര്യകാരണ സഹിതം തുറന്നു പറയാൻ ധൈര്യം കാണിച്ചിട്ടുള്ള സ്വപ്ന ഇപ്പോഴിതാ പിണറായി പുത്രിക്ക് നേരെ തുറന്ന പോരിനൊരുങ്ങിയിരിക്കുകയാണ് . മാസപ്പടി വിവാദം കത്തി നില്‍ക്കുന്ന ഈ സാഹചര്യത്തിൽ തന്നെയാണ് സ്വപ്നയുടെയും പടപ്പുറപ്പാട് എന്നത് സിപിഎമ്മിനെ ദോഷകരമായി തന്നെ ബാധിക്കുമെന്ന് തീർച്ച. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ …
” നിങ്ങള്‍ കരുതുന്നത് പോലെ ചില്ലറക്കാരിയല്ല മാഡം ഡോട്ടറെന്ന് സ്വപ്‌ന പറയുന്നു. ക്ലിഫ് ഹൗസിലിരുന്ന് ഭരണത്തിന്റെ ചരടുവലിക്കുന്നതില്‍ ഒരു കൈ വീണയുടേതാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ഏത് വഴിക്ക് ആര്‍ക്ക് കിട്ടണമെന്ന് തീരുമാനിക്കുന്ന ബുദ്ധി കേന്ദ്രം. എക്‌സാലോജിക് ഒരു പുകമറ മാത്രമാണ് പിന്നില്‍ വന്‍ സാമ്രാജ്യം”. സ്വപ്‌നയുടെ ഈ വെളിപ്പെടുത്തൽ പിണറായിയെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. മുഖ്യമന്ത്രി പുത്രിയുടെ ഭാവി തുലാസിലാടുമ്പോൾ പിണറായി വിജയൻറെ പതനം കണ്മുന്നിൽ കാണാനാവുന്നുണ്ട്.

കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി കൈപ്പറ്റിയെന്ന് വീണാ വിജയനെതിരെ ആരോപണം ഉയരുമ്പോള്‍ പിന്നില്‍ കളിക്കുന്നത് സ്വപ്‌ന സുരേഷെന്നും സൂചനകൽ പുറത്തു വരികയാണ് . സര്‍വ്വതും നഷ്ടപ്പെട്ട സ്വപ്‌നയ്ക്ക് മുന്നും പിന്നും നോക്കാനില്ല. മുച്ചൂടും മുടിച്ചേ അവരടങ്ങൂ. അതും വീണയുടെ സാമ്രാജ്യത്തിന്റെ ആണിക്കല്ലിളക്കണം അതാണ് അവരുടെ ലക്ഷ്യം. വീണയ്‌ക്കെതിരായ ആരോപണം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. അഴിമതിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്മയായി മാറുമെന്നാണ് സ്വപ്‌ന പറഞ്ഞത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും കാത്തിരുന്നു കാണാമെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയും മകളും കോടികള്‍ വാങ്ങുമ്പോള്‍ സെലിബ്രിറ്റികളാകും. എന്നാല്‍ സ്വപ്‌ന ഒരു ക്ലാസിഫൈഡ് ക്രിമിനലും. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണെന്നും സ്വപ്‌ന വെട്ടിത്തുറന്ന് പറഞ്ഞു.
സ്വപ്‌നയ്ക്ക് വീണയോടുള്ളത് അടങ്ങാത്ത പകയാണ്. എന്താണ് ആ പകയ്ക്ക് പിന്നിലെ രൃകാരണം. പെണ്‍പോര് മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ചങ്ക് പിളരുന്നത് പാര്‍ട്ടിയുടേത്. കാരണം വെളിപ്പെടുത്താന്‍ പലതും സ്വപ്‌നയ്ക്കുണ്ട്. സ്വപ്നയെ ചൊടിപ്പിക്കുന്നത് അത്ര നല്ലതിനല്ല. വീണയ്ക്ക് നേരെ സ്വപ്‌ന പലപ്പോഴും ചീറ്റിയടുത്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സ്വപ്‌നയ്‌ക്കെതിരെ വീണ പ്രതികരിച്ചിട്ടില്ല. ഒരു മറുപടിയും കൊടുത്തിട്ടില്ല. അതിന് കാരണം എന്താണ്. പിണറായി വിജയന്‍ പോലും മൗനംപാലിച്ചിട്ടേയുള്ളു. സ്വപ്‌നയില്‍ നിന്ന് മകള്‍ വീണയ്ക്ക് കവചമൊരുക്കാനുള്ള നെട്ടോട്ടത്തിലാണ് പിണറായി വിജയന്‍.
വീണയുടെ എക്‌സാലോജിക് എന്ന കാമ്പനി അതിന്നും നിഗൂഢമാണ്. പലതും ഒളിപ്പിക്കുന്ന ഒരു കമ്പനി. ഈ കമ്പനിക്ക് നേരെ പലപ്പോഴായ് സ്വപ്‌ന രംഗത്ത് വന്നിട്ടുണ്ട്. മാത്യു കുഴല്‍നാടന്‍ രണ്ടുതവണ എക്‌സാലോജിക്കിന് നേരെ വിരല്‍ ചൂണ്ടി. രണ്ട് തവണയും മുഖ്യമന്ത്രിയുടെ വായടഞ്ഞു. ഇന്നിപ്പോള്‍ കുഴല്‍നാടന്‍ വെല്ലുവിളിച്ചിരിക്കുകയാണ് എക്‌സാലോജിക്കിന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍. എന്നാല്‍ കമ്പനി മുതലാളി വീണ മൗനത്തില്‍. എക്‌സാലോജിക്കിലെ ഇടപാടുകള്‍ എന്തൊക്കെയാണ് അത് പുറത്ത് വരണം. സര്‍ക്കാര്‍ അഴിമതിയുെട വാലറ്റത്തെല്ലാം സ്വപ്‌നയും കമ്പനിയും ഉണ്ട്. എന്നാല്‍ ആ പേരുകല്‍ അധികം ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം അടവ് നയം പുറത്തെടുക്കും. കേരളം അധികം ചര്‍ച്ച ചെയ്യാതെ പോകുകയാണ് ആ പേര് വീണ വിജയന്‍. സ്വപ്‌നയും വീണയും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. സ്വപ്‌നയും വീണയും തമ്മിലുള്ള പോരിന് കാരണം എന്താണ്. എന്താണ് അവര്‍ക്കിടയിലെ പ്രശ്‌നം അതിന്റെ കൃത്യമായ വിവരങ്ങളാണ് പുറത്തുവരേണ്ടത്.
വീണയും സ്വപ്‌നയും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കാരണം സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് ജോലി വാങ്ങിക്കൊടുത്ത പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാറുമായ് വീണ വിജയന് ബന്ധമുണ്ട്. ബംഗളൂരുവിലെ എക്‌സാലോജിക് എന്ന വീണയുടെ കമ്പനി വെബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം പുകഞ്ഞതോടെ വെബ്‌സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തു. ഇത് നിയമസഭയില്‍ പ്രതിപക്ഷം എടുത്തിട്ട് അലക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി ശക്തിയുക്തം വാദിച്ചു അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന്. എന്നാല്‍ തെളിവടക്കം നിരത്തിയതോടെ മുഖ്യന്റെ വായടഞ്ഞു. കോവിഡില്‍ രാജ്യം വിറച്ച് നിന്നപ്പോള്‍ പോലീസ് തിരയുന്ന പ്രതി സ്വപ്‌ന ബംഗളൂരവില്‍ എത്തി. അതും വീണയുടെ എക്‌സാലോജിക് എന്ന കമ്പനിയുടെ അടുത്ത്. ഇതിനൊക്കെ പിന്നില്‍ നടന്ന കളി എന്താണ്. വീണയുമായ് ബന്ധപ്പെട്ട് സ്വപ്‌നയുടെ പേര് പലപ്പോഴായ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വപ്നാ സുരേഷ് വീണ ബന്ധം കൂടുതൽ വ്യക്തമാവുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...