Connect with us

Hi, what are you looking for?

Exclusive

പിണറായിയെ നിർത്തിപ്പൊരിച്ച് കെ കെ രമ … നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രി

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം ക്രിമിനൽ കൊടി സുനി ട്രെയിൻ യാത്ര വിവാദത്തിൽ. തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന സുനിയുടെ വീഡിയോ സൈബറിടത്തിൽ വ്യാപകമായി പ്രചിക്കുന്നുണ്ട്. കൊടും ക്രിമിനൽ ആയിട്ടും കൈയാമം പോലും വെക്കാതെ ഉല്ലസിക്കാൻ വിടുന്ന വിധത്തിലാണ് പൊലീസ് സുനിയുമായി യാത്ര ചെയ്യുന്നത്.

കൈയാമം വെച്ചിട്ടില്ല. സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ കൊടി സുനിക്ക് സൗകര്യം ചെയ്തു കൊടുത്തിരിക്കുകയാണ്. സൈബറിടത്തിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സൈബറിടത്തിൽ പ്രചരിക്കുന്ന വീഡിയോ ഏതു സമയത്ത് എടുത്തതാണെന്നോ ആരാണ് പകർത്തിയതെന്നോ വ്യക്തതയില്ല.
മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരും ഫേസ്‌ബുക്കിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരുന്നു. മാത്രമല്ല പിണറായി പൊലീസിനെ വിമർശിക്കുകയാണ് അദ്ദേഹം. നേരത്തെയും കൊടി സുനിയെ കുറിച്ച് ചില ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അതായത് ജയിലിനുള്ളിൽ പോലും കൊടി സുനിൽ സ്വർണക്കടത്തും ക്വട്ടേഷനും നേതൃത്വം കൊടുക്കുന്നുണ്ട് എന്നൊരു ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. പ്രതിക്കായി പാലിക്കേണ്ട യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള യാത്രയാണ് നടത്തുന്നത് എന്ന് വേദിയിൽ നിന്നും വ്യക്തമാണെന്നാണ് അനിൽ നമ്പ്യാർ കുറിക്കുന്നത്.
അനിൽ നമ്പ്യാർ പങ്കു വച്ച ഫേസ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം ക്രിമിനൽ കൊടി സുനി തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന കാഴ്ചയാണിത്. ഇയാൾ കോളിളക്കമുണ്ടാക്കിയ ഫസൽ വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും പ്രതിയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതെല്ലാം കാറ്റിൽ പറത്തി സുനിക്ക് സുഖയാത്ര ഒരുക്കുകയാണ് കെ പൊലീസ്.

കൈയാമം വെച്ചിട്ടില്ല. സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ ഒരു കൊടും ക്രിമിനലിന് സൗകര്യം ചെയ്തു കൊടുത്ത പിണറായി പൊലീസിന്റെ ആ കരുതൽ ആരും കാണാതെ പോകരുത്. എല്ലാവരും കാൺകെ ഈ പാർട്ടി ഗുണ്ടയെ ഇങ്ങനെ കയറൂരി വിട്ടിരിക്കുകയാണെങ്കിൽ ജയിലിനകത്ത്ഇവനനുഭവിക്കുന്ന സുഖ സൗകര്യങ്ങൾഎന്തായിരിക്കുമെന്നൂഹിക്കാമല്ലോ ! എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം വീഡിയോ പുറത്തുവന്നതോടെ കെ കെ രമ എംഎൽഎയും സർക്കാറിനെ വിമർശിച്ചു രംഗത്തുവന്നു. കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം ചെയ്യുന്നതെന്ന് രമ വിമർശിച്ചു. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പുമാണെന്നും രമ ഫേസ്‌ബുക്കിൽ കുറിച്ചു.
കെ കെ രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പൊലീസ് 489/23 നമ്പർ പ്രകാരം ഒരു കേസ് രജിസ്റ്റ്രർ ചെയ്തിട്ടുണ്ട്.
ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ? പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്? കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...