Connect with us

Hi, what are you looking for?

Exclusive

ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ ഷംസീർ സ്വന്തം മതം വെച്ചു പറയണമെന്ന് പിസി ജോർജ്ജ്

ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ ഷംസീർ സ്വന്തം മതം വെച്ചു പറയണമെന്ന് പിസി ജോർജ്ജ്. മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം പറയുമ്പോളാണ് മതനിന്ദ ആയി അവർക്കു തോന്നുന്നത്. ഷംസീറിനു സ്വന്തം മതത്തിൽ നിന്നുതന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു. മറന്നതോ അതോ ബോധപൂർവം ഒഴിവാക്കിയതോയെന്ന് പിസി ജോർജ്ജ് ചോദിച്ചു.

ഷംസീർ മാപ്പു പറഞ്ഞാൽ മാത്രം പോരാ, സ്പീക്കർ സ്ഥാനം രാജി വെയ്ക്കണമെന്നും പിസി ജോർജ്ജ് ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട്, ഇനി ആ പദവിയിൽ ഇരിക്കുവാൻ ഷംസീർ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മതം പ്രോഗ്രസീവ് ചിന്താഗതിയുള്ളതാണെന്ന് ഒരിക്കൽ പറഞ്ഞ ഷംസീർ മറ്റൊരു മതത്തിലെ വിശ്വാസത്തെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞു അധിക്ഷേപിച്ചതിലുള്ള ഉദ്ദേശ ശുദ്ധിയെയാണ് എൻഎസ്എസ് ചോദ്യം ചെയ്തതെന്ന് പിസി ജോർജ്ജ് പറഞ്ഞു.
ഷംസീറിന്റെ വാർത്താസമ്മേളനത്തിന് മറുപടിയായിട്ടായിരുന്നു പി.സി ജോർജ്ജിന്റെ വാക്കുകൾ. സീതാ ദേവിയെ നഗ്‌നയായി വരച്ച എംഎഫ് ഹുസൈന് അവാർഡ് കൊടുത്തത് ഇടതു സർക്കാർ.
ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളെ നോവലിൽ അപമാനിച്ച ഒരുത്തന് അവാർഡ് കൊടുത്തതും ഇടതു സർക്കാർ. ശബരിമലയിൽ ആചാരലംഘനം നടത്തിയതും ഇടതു സർക്കാർ. ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്ന നാടകം നടത്താൻ കാവൽ നിന്നത് ഇടതു സംഘടനകൾ . ഇപ്പോളിതാ നിയമസഭാ സ്പീക്കർ തന്നെ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതുപക്ഷം മുന്നിൽ തന്നെ ഉണ്ടായിരുന്നു . ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച് ഇതര മതവിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കുമോ? അഥവാ ആ ധൈര്യം കാണിച്ചാൽ ഒരുപക്ഷെ വികലാംഗൻ ആയേക്കാം എന്ന് നല്ല ബോധ്യം ഉണ്ടെന്നും പിസി ജോർജ്ജ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...