Connect with us

Hi, what are you looking for?

Exclusive

പിണറായിക്ക് പൊള്ളണമെങ്കിൽ ചത്തത് ഫാരിസ് അബൂബക്കറിന്റെ വീട്ടിലാവണം …

ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹത്തോട് പോലും നീതി പുലർത്താൻ കഴിയാതെ പോയ നമ്മുടെ ഭരണ കൂടത്തിനു നേരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ആ കുഞ്ഞിന്റ മരണാനന്തര ചടങ്ങുകളിൽ നിന്നും വിട്ടു നിന്ന ജന പ്രതിനിധികളടക്കമുള്ളവർ കാട്ടിയത് ന്യായീകരണങ്ങളില്ലാത്ത തെറ്റ് തന്നെയാണ്. ആ കുഞ നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതെയ്ക്കും ആ അച്ഛനമ്മമാരുടെ കണ്ണീരിനും പകരമാവില്ല മന്ത്രിയടക്കമുള്ളവർ ഉയർത്തിയ തിരക്കെന്ന വാദം. അന്യ സംസ്ഥാനത്തു നിന്നും അഭയം തേടി കേരളത്തിലെത്തിയ ആ അച്ഛനമ്മമാരുടെ ഒരായുസിന്റെ സ്വപ്നങ്ങളും പ്രതീക്ഷയുമായിരുന്ന മകളാണ് അതി ക്രൂരമായി പിച്ചി ചിന്തപ്പെട്ടത്. കേരളത്തിലെ ആഭ്യന്തര സേനയുടെ പിടിപ്പ്കേടാണ് ആ കുരുന്നിന്റെ ജീവൻ പോലും രക്ഷപ്പടുത്താൻ കഴിയാത്തതിന് പിന്നിലുള്ളതെന്ന് നിസ്സംശയം നമുക്ക് പറയാനാവും. എന്നിട്ടും ആ കുഞ്ഞിന്റെ സംസ്കാര ചടങ്ങിൽ ആലുവയിൽ നിന്നുള്ള മന്ത്രി പോലും പങ്കെടുത്തിരുന്നില്ല. കുട്ടിയുടെ സംസ്കാരച്ചടങ്ങിൽ മന്ത്രിമാരും കളക്ടറും പങ്കെടുക്കാത്തതിൽ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തിയിരുന്നു . ഇതിനു പിന്നാലെ ഇന്ന് മന്ത്രി വീണാ ജോർജും ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷും കുട്ടിയുടെ വീട് സന്ദർശിച്ചു. മന്ത്രിയെക്കണ്ട് പൊട്ടിക്കരഞ്ഞ കുട്ടിയുടെ മാതാവിനെ വീണാ ജോർജ് ആശ്വസിപിച്ചു. കുടുംബത്തിൻ്റെ സ്ഥിതിയെക്കുറിച്ച് അയൽക്കാരോട് ചോദിച്ചറിഞ്ഞ മന്ത്രി കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കരീതിയിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കപ്പെടുകയാണെന്ന് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പോക്സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസനിധിയിൽനിന്ന് തുക കൈമാറും. ബാക്കി കാര്യങ്ങൾ സർക്കാർ ആലോചിച്ച് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ വൈകി വന്ന ഈ വെളിപാട് ആ കുഞ്ഞിന്റെ മൃത ശരീരത്തോട് സർക്കാർ കാണിച്ച അവഗണനയ്ക്കും അനാദരവിനും ഈ സന്ദർശനം ഒരു പരിഹാരമാവില്ല. ഇപ്പോഴിതാ ആഭ്യന്തര വകുപ്പ് കൈയാളുന്ന മന്ത്രി മുഖ്യൻ ഈ വിഷയത്തിൽ കാണിക്കുന്ന കുറ്റകരമായ മൗനത്തിനെതിരെ ആഞ്ഞടിച്ചു രംഗത്തെത്തിയിരിക്കുകയാണ് ദേശാഭിമാനി എഡിറ്റർ ജി ശക്തിധരൻ…..
“മന്ത്രി ചെയ്തത് മാപ്പർഹിക്കാത്ത നിന്ദ എന്ന തലക്കെട്ടിൽ ശക്തിധരൻ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ … “
കേരള ചരിത്രത്തിൽ ഇന്നോളം കേട്ടുകേൾവിയില്ലാത്ത അധമ പ്രവർത്തനം നിസ്സങ്കോചം ചെയ്ത സംഭവത്തിൽ പോലീസ് കാട്ടിയ മാപ്പർഹിക്കാത്ത അനാസ്ഥ യുടെ എരിതീയിൽ എണ്ണ ഒഴിക്കുന്നതായിപ്പോയി ആ കുഞ്ഞിന്റെ അന്ത്യകർമ്മത്തോട് മന്ത്രിസഭയും ഉദ്യോഗസ്ഥ ഭരണ മേധാവികളും സ്വീകരിച്ച നിരുത്തരവാദപരമായ സമീപനം. ആ ജില്ലയുടെ മന്ത്രിയാകട്ടെ ജീവിതത്തിൽ മനുഷ്യപ്പറ്റ് എന്നൊന്ന് തിരിച്ചറിഞ്ഞിട്ടുള്ളയാളെയല്ല. എയർ കണ്ടീഷൻഡ് അല്ലാത്ത സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ പാദസ്പർശം
ഏൽക്കാറില്ല. കളമശ്ശേരിയിലെ പാവപ്പെട്ട തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പങ്കു പറ്റി സൗവ്വനകാലത്തു പഠനം പൂർത്തിയാക്കിയ മന്ത്രി വിഎസ് ഗ്രൂപ്പിൽ നിന്ന് ഒരു സുപ്രഭാതത്തിൽ മലക്കം മറിഞ്ഞു മറുഗ്രൂപ്പിൽ കാലുമാറി എത്തിയപ്പോൾ തരപ്പെട്ട പദവികൾ എന്തൊക്കെയെന്ന് രേഖപ്പെടുത്തിയാൽ മറ്റൊരു മലയാറ്റൂർ രാമകൃഷ്ണന്റെ മറ്റൊരു നോവൽ ആകും.
പാർട്ടിയുടെ തത്വദീക്ഷയുള്ള നിലപാടുകൾ ഒന്നും തന്നെ പാലിക്കാൻ ഒരു ബാധ്യതയും ഇല്ലാത്ത പുത്തൻ കൂറ്റു നേതാവിന് അഞ്ചുവയസുള്ള ഒരു പെൺകുട്ടിയെ അന്യനാട്ടിൽ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ.മന്ത്രിയായാൽ മക്കളെ എത്ര ഉന്നത സ്വകാര്യസ്ഥാപനത്തിലും പഠിപ്പിക്കാം!പാർട്ടി അടിമകൾക്കാണെങ്കിൽ സർക്കാർ പള്ളിക്കൂടമേ പാടുള്ളൂ.
മന്ത്രിയായിരുന്നു കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ അൽപ്പന് ഐശ്വര്യം കിട്ടിയ കടങ്കഥ എത്രഭേദം. സ്വന്തം കുഞ്ഞിനെ തലോടുമ്പോൾ മന്ത്രി ഒരിക്കലെങ്കിലും ഓർക്കണം ഈ മന്ത്രി അക്ഷരാർത്ഥത്തിൽ അനാഥയാക്കിയ ചാന്ദ്നിയുടെ മുഖം. കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ നെഞ്ചിലെ നൊമ്പരം മഹാശാപമായി നിങ്ങളുടെയെല്ലാം മക്കളെ വേട്ടയാടും .മാന്യതയുണ്ടെങ്കിൽ ഈ രാത്രിയിൽ ഇരുട്ട് കൂടുതൽ പടരുന്നതിനുമുമ്പ് മാപ്പുപറയുക. അതല്ലെകിൽ പൊതുസമൂഹം നിന്ദയ്ക്ക് ഒരു സ്‌മാരകം പണിതു പകരം വീട്ടണം.
അതല്ലെകിൽ പൊതുസമൂഹം നിന്ദയ്ക്ക് ഒരു സ്‌മാരകം പണിതു പകരം വീട്ടണം.കൂടാതെ ഈ സംഭവം കോട്ടയം ജില്ലയിൽ എവിടെയെങ്കിലുമായിരുന്നെകിൽ ജനങ്ങൾക്കുമേൽ മണൽവാരിയെറിഞ്ഞാൽ ഒരു മണൽത്തരിപോലും താഴേ വീഴില്ലായിരുന്നു .അതാണ് വോട്ടിന്റെ മഹത്വവും. ഇപ്പോൾ സമയം കിട്ടാത്ത പ്രതിപക്ഷത്തിനും സമയം താനേവരും! മുഖ്യമന്ത്രിക്കാണെങ്കിൽ റൂൾ ബുക്ക് ഉണ്ട്. ഫാരിസ് അബൂബക്കർ നിലവാരമെങ്കിലും ഉള്ള ഭവനങ്ങളിലെങ്കിലും ആയിരിക്കണം ചാവ് അടിയന്തിരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...