Connect with us

Hi, what are you looking for?

Exclusive

ശ്രീ.ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസിന്റെ അധാർമികതയുടെ മൂടുപടം തച്ചുടച്ചു ഹരീഷ് പേരടി

സോളര്‍ വിവാദത്തില്‍ ഉമ്മൻ ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച വാര്‍ത്തകള്‍ക്കു മൗനത്തിലൂടെ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കണ്‍സല്‍റ്റിങ് എഡിറ്റര്‍ എൻ.മാധവൻകുട്ടിയുടെ കുമ്ബസാരം വലിയ ചര്‍ച്ചകളില്‍.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന് ശേഷം ഈ വിഷയം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും. മാധവൻ കുട്ടിയുടേത് സമാനതകളില്ലാത്ത വെളിപ്പെടുത്തലാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം ചോദിച്ചിരുന്നു. എന്നാല്‍ കേരളം ഞെട്ടലോടെ ചര്‍ച്ചയാക്കിയ ആ പോസ്റ്റ് ദേശാഭിമാനി നല്‍കിയിട്ടില്ല. ആ ലൈംഗിക ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് ദേശാഭിമാനിയും പങ്കാളിയായെന്ന സൂചനകളാണ് മാധവൻകുട്ടിയുടെ പോസ്റ്റിലുള്ളത്.

തീര്‍ച്ചയായും വലിയ ക്രിമിനല്‍ ഗൂഡാലോയനാണ് നടന്നത്. അതുകൊണ്ട് തന്നെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കാനും സാധ്യതയുണ്ട്. ആരാണ് ആ വാര്‍ത്തയുടെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് മാധവൻ കുട്ടി പറയുന്നില്ല. എന്നാല്‍ ഇടതുപക്ഷത്തോട് അടുത്ത് നിന്ന് ദേശാഭിമാനിയില്‍ നിര്‍ണ്ണായക പദവി വഹിച്ച മാധവൻ കുട്ടി സത്യം പറയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതുണ്ടായാല്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചതിയായി ഇതുമാറും.

വ്യാജ വാര്‍ത്ത സൃഷ്ടിയില്‍ ദേശാഭിമാനി കുടുങ്ങുന്നത് ഇത് ആദ്യമല്ല. ശബരിമല സ്ത്രീ പ്രവേശന വിധിയുടെ കാലത്ത് മോൻസണ്‍ മാവുങ്കലിന്റെ വ്യാജ ചെമ്ബോല ചര്‍ച്ചയാക്കിയത് ദേശാഭിമാനിയാണ്. ചിലരെല്ലാം പരാതിയുമായി പോയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിലും വലിയ ചതിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത്. ആരെങ്കിലും പരാതി നല്‍കിയാല്‍ ഇതില്‍ പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ, അദ്ദേഹത്തിനെതിരെ ഉണ്ടായ ലൈംഗിക ആരോപണത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്കി തെറ്റുകള്‍ പ്രവര്‍ത്തിച്ചു എന്ന ക്ഷമാപണം നടത്തിയ മാധവൻകുട്ടിക്കെതിരെ കടുത്ത സൈബറാക്രമണം ആണ് നടക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ കുറിച്ച്‌ പറഞ്ഞത് തെറ്റായ കാര്യമാണെന്ന് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല എന്നാണ് പലരും ചോദിക്കുന്നത്. ഇതിനിടെ മാധവൻകുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തി. എന്ത് ക്രൂരനാണ് താൻ, ഇത്തരം ആളുകളാണ് സാധാരണക്കാരോട് മാര്‍ക്ക്‌സിസം വിളമ്ബുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹരീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇജാതി വാണങ്ങളാണ് സാധാരണക്കാരോട് മാര്‍ക്കിസം വിശദീകരിക്കുന്നത്..മാപ്പ് പറയാൻ തിരഞ്ഞെടുത്ത ദിവസമാണ് കേമം…ഒരു ജനകീയ നേതാവിന്റെ അവസാനശ്വാസം വരെ കാത്തിരുന്നു…എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കള്‍…കഷ്ടം..

മാധവൻകുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മൻ ചാണ്ടിയുണ്ട്
1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആര്‍ ഒ ചാരക്കേസ് ‘
കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻ ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്‌പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം ആധാര്‍മികമെന്നു ഞാൻ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു . 2 ‘സരിത ‘ വിഷയത്തില്‍ ഉമ്മൻ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടുമൗനത്തിലൂടെ ഞാൻ
നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാൻ ഓസി യുടെ മരണംവരെ ഞാൻ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക്. മനസാക്ഷിയുടെ വിളി എപ്പോഴാണ്ട്ടുകയെന്നു പറയാനാവില്ല .ക്ഷമിക്കുക . ഉമ്മൻ ചാണ്ടിയുടെ കുടുംബത്തി ന്റെ യും കോണ്‍ഗ്രസ് യു ഡി എഫ്പ് പ്രവർത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...