Connect with us

Hi, what are you looking for?

Exclusive

കർമ്മ ന്യൂസിൽ പോലീസ് റെയ്ഡ് ..സത്യമെന്ത് ?

കർമ്മ ന്യൂസിനെതിരെ പോലീസ് റെയ്‌ഡ്‌ എന്ന പേരിൽ കഴിഞ്ഞ ദിവസം ഒരു വാർത്ത പുറത്ത് വന്നിരുന്നു . പി വി അൻവറിന്റെ വേട്ടയിൽ കാര്യമായ ന്യൂസ് ചെസ്റ്റ് നമ്പർ 3 ആയി ഇടം പിടിച്ച സാഹചര്യത്തിൽ ഇത്തരത്തിലൊരു വാർത്ത പുറത്ത് വന്നപ്പോൾ പലരും ഇത് ശരിയാണെന്ന് ധരിക്കുകയുമുണ്ടായി . എന്നാൽ അൻവർ ഇക്കാന്റെ കമ്മിക്കുഞ്ഞുങ്ങൾ പറഞ്ഞു പരത്തിയ ഈ കഥയിൽ ലവലേശം പോലും വാസ്തവമില്ലെന്ന് വയ്ക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കാര്യമായ ന്യൂസ് സി ഇ ഓ പി ആർ സോം ദേവ് . അതൊരു വ്യാജ വാർത്ത മാത്രമായിരുന്നു എന്ന് വ്യക്തമാക്കിയ സോംദേവ് സംഭവത്തിന്റെ യാഥാർഥ്യം വിശദീകരിക്കുന്നതിങ്ങനെ … സത്യത്തിൽ എന്താണ് സംഭവിച്ചതെന്നത് പൊതു ജനങ്ങൾ അറിയണം. അതൊരു വ്യാജ വാർത്തയാണ്. കർമ്മ ന്യൂസിന്റെ ഓഫീസിൽ ചില പോലീസ് ഉദ്യോഗസ്ഥന്മാർ എത്തി എന്നുള്ളത് സത്യമാണ്. ഒരു പീഡന വാർത്തയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ചോദിച്ചറിയാനാണ് അവർ എത്തുന്നത്. കർമ്മ സി ഇ ഒ. പി ആർ സോംദേവ് പറഞ്ഞു.

ആ പീഡന വാർത്തയിൽ ഇരയുടെ ഐഡന്റിറ്റി തിരിച്ചറിയാൻ ഇടയാക്കും വിധം സ്ഥലപ്പേര് ഉപയോഗിച്ചതുമായി സംഭവത്തിൽ ചില കാര്യങ്ങൾ ചോദിക്കാനാണ് പോലീസ് എത്തുന്നത്. ഇത്തരം വാർത്തകളിൽ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താവുന്നതല്ല. ഞങ്ങൾ വാർത്തയിൽ ആ പോലീസ് സ്റ്റേഷൻ നിൽക്കുന്ന സ്ഥലം വ്യകതമാക്കിയിരുന്നു. ഈ സംഭവത്തെയാണ് കരമന്യൂസിനെതിരെ പോലീസ് റെയ്‌ഡ്‌ എന്ന് വ്യാജ വാർത്ത കൊടുത്തിരിക്കുന്നത്. സി ഇ ഒ. പി ആർ സോംദേവ് പറഞ്ഞു.
വ്യാജ വാർത്തകൾക്ക് ആയുസ് കുറവാണ്. പോലീസ് വന്നു എന്നത് എങ്ങനെ അത് റെയ്‌ഡ്‌ ആവും ? ഞങ്ങൾ പറയുന്നത് ഞങളുടെ ശത്രുവിന് പോലും കുറച്ച് മാന്യത വേണമെന്നാണ്. ഇങ്ങനെയൊക്കെയാണോ വാർത്തകൾ ചെയ്യുന്നത്. ഇങ്ങനെയൊക്കെ കെട്ടുകഥകൾ ഉണ്ടാക്കുമോ? ഞങ്ങൾ രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളെയും ബഹുമാനിക്കുന്നു. നിയമ വ്യവസ്ഥിതികൾക്കുള്ളിൽ നിന്ന് മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ. പോലീസ് ഉൾപ്പടെ ഉള്ള ഏത് ഏജൻസികൾക്കും എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ ഓഫീസിൽ വരാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...