Connect with us

Hi, what are you looking for?

Exclusive

പൂട്ടിച്ചെന്നു വീമ്പു പറഞ്ഞ മറുനാടൻ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി

മറുനാടൻ മലയാളിയിൽ ഇന്നലെ പോലീസ് സഹായത്തോടെ സർക്കാർ നടത്തിയത് സമാനതകളില്ലാത്ത മാധ്യമ വേട്ട തന്നെയായിരുന്നു . മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിലും ഓഫിസിലും പൊലീസിനെ ഉപയോഗിച്ച് നടത്തിയ പിണറായി സർക്കാർ നടത്തിയ റെയ്ഡ് ഈ ചാനലിനെ തന്നെ നിശബ്ദമാക്കി ഇല്ലായ്മ ചയ്യുന്നതിന്റെ ഭാഗമായുള്ള നീക്കമായിരുന്നു. മറുനാടന്റെ ഓഫിസുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ സ്ഥാപനത്തിലെ എല്ലാ വിധ ഉപകരണങ്ങളും ജീവനക്കാരുടെ ഫോൺ അടക്കം പോലീസ് എടുത്തുകൊണ്ടു പോവുകയായിരുയ്ന്നു . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് പോലെ തൂക്കി കൊല്ലുന്നതി മുമ്പ് ഓരോരുത്തരുടേയും പേരുകൾ പ്രഖ്യാപിക്കുന്നത് പോലെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ചെസ്റ്റ് നമ്പർ ഇട്ടു കളിക്കുന്ന ഒരു സിപിഎം നേതാവ് മറുനാടൻ മലയാളി പൂട്ടിക്കും എന്ന് ഒരു പോസ്റ്റിട്ടിരുന്നു. ഇന്നലെ നടന്ന അപ്രതീക്ഷിത റെയ്ഡും മറുനാടന്റെ ജീവനക്കാർക്ക് നേരെ നടത്തിയ കാടത്തവുമെല്ലാം ആ പകപോക്കലിന്റെ വിജയമായി ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കാം . മറുനാടൻ എന്ന മാധ്യമ സ്ഥാപനം പൂട്ടിച്ചു എന്നൂറ്റം കൊണ്ട് ഫേസ്ബുക്കിൽ രീൽസും പോസ്റ്റും നിറച്ചിട്ടുമുണ്ടാവാം . എന്നാൽ ഈ പറഞ്ഞ നേതാവ് ഇത്രയൊക്കെ തലകുത്തി മറിഞ്ഞിട്ടും മറുനാടൻ ഇന്നും വിജയിച്ചു തന്നെ നിൽക്കുന്നു എന്നതാണ് യാഥാര്ഥ്യം. റെയ്ഡും കഴിഞ്ഞ് പൊടിയും തട്ടി നമ്മുടെ പോലീസേമാന്മാർ കൊച്ചിയിലെത്തും മുൻപേ ജന ലക്ഷങ്ങളുടെ പിന്തുണയോടെ മറുനാടൻ വീണ്ടും പ്രവർത്തനമാരംഭിച്ചു . ഇപ്പോെഴും യാതൊരു തടസ്സവുമില്ലാതെ അതും മറുനാടൻ ഓഫീസിനകത്ത് സ്റ്റുഡിയോയിൽ നിന്ന് തന്നെ മറുനാടൻ മലയാളി അവരുടെ വാർത്തകൾ സംപ്രേഷണം ചെയ്യുന്നു . നേതാവിന്റെ സംസ്കാര ശൂന്യമായ വെല്ലുവിളിക്കുള്ള തിരിച്ചടിയാണ് മറുനാടന്റെ ഈ ചെറുത്ത് നിൽപ്പ് എന്നത് അഭിമാനത്തോടെ തന്നെ പറയാം. സംസ്ഥാന വ്യാപകമായി മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും എത്തിയ പോലീസ് അവരുടെ ബന്ധുവീടുകൾ പോലും വെറുതെ വിട്ടിരുന്നില്ല.

മറുനാടൻ മലയാളിയുടെ പേജുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നിലവിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഷാജന്റെ സഹോദരൻ സോജൻ സ്കറിയ രംഗത്തെത്തിയിരുന്നു . പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പോലും റെയ്ഡ് നടത്താൻ മടിച്ചുനിന്നവരാണ് കേരള പോലീസ്. ആ പോലീസാണ് ഒരു വ്യക്തിയെ കണ്ടെത്താൻ വേണ്ടി മാത്രം ഇത്രയും പരിശോധനകൾ നടത്തുന്നതെന്ന് സ്ഥാപന അധികാരികൾ ചൂണ്ടിക്കാട്ടി.
കൊച്ചി ഓഫീസിൽ നിന്ന് കംപ്യൂട്ടറുകളും ക്യാമറകളും ഉൾപ്പെടെ പൂർണമായി പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം ഓഫീസിൽ നിന്ന് 20 ലധികം കംപ്യൂട്ടറുകളും മോണിട്ടറും സിപിയുകളുമടക്കം പിടിച്ചെടുത്തു. വിലപിടിപ്പുളള ക്യാമറകളും സിസിടിവി ക്യാമറകളും പോലും പോലീസ് വെറുതെവിട്ടില്ല.
നിലവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായി മുടങ്ങിയ നിലയിലാണ്. കംപ്യൂട്ടറുകളും ഉപകരണങ്ങളും പോലീസ് പൂർണമായി പിടിച്ചെടുത്തുവെന്ന് വീഡിയോയിൽ സ്ഥാപനം വ്യക്തമാക്കി. എന്നാൽ പുതിയ കംപ്യൂട്ടറുകൾ വാങ്ങുമെന്നും ഒരു ജീവനക്കാരനെങ്കിലും അവശേഷിച്ചാൽ പ്രവർത്തനം തുടരുമെന്നും വ്യക്തമാക്കിയ സ്ഥാപനം ഇപ്പോഴും കീഴടങ്ങാതെ സധൈര്യം പ്രക്ഷേപണം തുടരുന്നു എന്നതാണ് ഏറെ ആശാവഹമായ വസ്തുത. പി.വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ നടപടി. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിരോധന നിയമപ്രകാരമുളള കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡുമായി പോലീസ് ഇറങ്ങിയത്.
മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്. സുപ്രീംകോടതിയിലെ അതിപ്രഗത്ഭന്മാരിൽ ഒരാളാണ് സിദ്ധാർത്ഥ് ലൂത്ര.
ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎൽഎ വി ശ്രീനിജിൻ എംഎൽഎ നൽകിയ കേസിലാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. പിവി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് എളമക്കര പൊലീസാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...