Connect with us

Hi, what are you looking for?

Exclusive

കൊട്ടിഘോഷിച്ച കേരളസഭയിൽ മുഖ്യനൊപ്പം ഭക്ഷണം കഴിക്കാൻ ആളില്ല

സ്വയം വിറ്റു കാശുണ്ടാക്കാനുള്ള പിണറായിയുടെ കുതന്ത്രങ്ങൾ പാളുന്നു. ലോക കേരളസഭയിൽ പിണറായിക്കൊപ്പം ഇരിക്കാനും നിൽക്കാനും തിന്നാനും ഒക്കെ ചിക്കിളി വാങ്ങാനായിരുന്നു കേരളമുഖ്യമന്ത്രിയുടെയും വാലാട്ടികളുടെയും ശ്രമം. എന്നാൽ 82 ലക്ഷം കൊടുത്ത ആ മഹദ് വ്യക്തിക്ക് ഒഴിച്ച് മറ്റാർക്കും തലയ്ക്ക് വട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പ്രവാസികളെ പൊട്ടന്മാരാക്കാൻ ഗോൾഡ്, സിൽവർ എന്നിങ്ങനെ കാർഡുകൾ മുഖ്യനും സംഘവും പുറത്തിറക്കിയിരുന്നു. എന്നാൽ ഇവയൊന്നും വിറ്റുപോയിട്ടില്ല. മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത കാർഡുകളാണ് ഇവയെല്ലാം.
മുഖ്യമന്ത്രിക്ക് ഒപ്പം ഡിന്നർ അടക്കം ഓഫർ വെച്ചുള്ള ഗോൾഡ് സിൽവർ കാർഡുകൾ ആരും ഇത് വരെ വാങ്ങിയില്ല. ആകെ പിരിഞ്ഞു കിട്ടിയത് 2 ലക്ഷത്തി 80000 ഡോളറാണ്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. അതായത് ഞങ്ങൾ വീട്ടിലിരുന്നു കഴിച്ചോളാം എന്നാണ് പ്രവാസികളുടെ നിലപാട് എന്നർത്ഥം.
ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ വന്‍തുക ശേഖരിക്കുന്നതിനെ ന്യായീകരിച്ച് നോര്‍ക്ക രംഗത്തെത്തിയിരുന്നു. ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ന്യായീകരിച്ചത്.
ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമായിരുന്നു ഓഫർ. കൂടാതെ മുൻനിരയിൽ ഇരിപ്പിടവും ലഭിക്കും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.
പ്രവാസികളെ അപമാനിക്കാനാണ് വിവാദമുണ്ടാക്കുന്നതെന്ന് സിപിഎമ്മും പൂച്ചപാലുകുടിക്കുന്നതുപോലെയുള്ള വെട്ടിപ്പെന്ന് കോണ്‍ഗ്രസും പറയുമ്പോഴും സര്‍ക്കാരിന് പങ്കാളിത്തവും പ്രാതിനിധ്യവുമുള്ള ഒരുപരിപാടി പ്രവാസികളില്‍നിന്ന് പണം പിരിച്ച് ഒരുവിദേശരാജ്യത്ത് സംഘടിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതോടെ ലോകകേരള സഭയുടെ തുടക്കംമുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ അമേരിക്കന്‍ പതിപ്പിലും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം യുകെയില്‍ നടന്ന മേഖലാ സമ്മേളനത്തിനും പ്രാദേശിക സംഘാടകസമിതിയുണ്ടാക്കി ഫണ്ട് പിരിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന സമ്മേളനത്തിന്‍റെ വരവ് ചെലവു കണക്ക് ഏഴുമാസം പിന്നിട്ടിട്ടും വെളിപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജോസ് കെ മാണിയും ജോൺ ബ്രിട്ടാസും കൂടി സംഘത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവര്‍ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. ഇതിനിടെ യാത്രയെ കുറിച്ചുള്ള സർക്കാർ ഉത്തരവിൽ യുഎസ്, ക്യൂബ എംബസികൾക്കൊപ്പം സ്വിറ്റ്സർലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി ഉണ്ട്. സ്വിസ് സന്ദർശനം ഷെഡ്യൂളിൽ ഇല്ലാതെ എന്തിനു കോപ്പി എന്നത് വ്യക്തമല്ല. ക്യൂബയിൽ നിന്നും മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളത്കൊണ്ടാണ് ഇതെന്ന സൂചനയാണ്പൊതു ഭരണ വകുപ്പ് നൽകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...