Connect with us

Hi, what are you looking for?

Exclusive

ചിന്തയുടെ പ്രബന്ധത്തിൽ കമ്മ്യൂണിസ്റ്റിന്റെ സ്പെല്ലിങ്ങും പൊട്ടത്തെറ്റ്..

വിവാദമായ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ വീണ്ടും പൊട്ട തെറ്റുകളുടെ ഘോഷയാത്ര. നവ ലിബറൽ കാലഘട്ടത്തിലെ…… എന്ന വിഷയത്തിൽ റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം തന്റെ ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല എന്ന കൃതിയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന രചനയെ തെറ്റിച്ച് വാഴക്കുല ബൈ വൈലോപള്ളി എന്നാണ് ചിന്ത തന്റെ പ്രബന്ധത്തിൽ രേഖപ്പെടുത്തിയത്. ഇത് വിവാദമായത്തിന് പിന്നാലെ ചിന്തയുടെ ഡോക്ടറേറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യവുമായി പ്രതിഷേധ സമരങ്ങൾ ഉയർന്നിരുന്നു. എന്നാൽ പറ്റിയ തെറ്റിന് ന്യായീകരിക്കാൻ ആണ് ചിന്ത ശ്രമിച്ചത്. വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നുമാണ് ചിന്ത ഇതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞ വാദം. ഇതിന് പിന്നാലെ പ്രബന്ധം കോപ്പിയടിച്ചതാണ് എന്നതിനും തെളിവുകൾ പുറത്തുവന്നു. ഈ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിൽ നിന്നും പകർത്തി എഴുതുകയായിരുന്നു ചിന്ത എന്നതിന്റെ തെളിവുകൾ ഉൾപ്പെടെയാണ് ചിന്തിക്കെതിരായി ഗവർണർക്ക് മുന്നിൽ പരാതി എത്തിയത്. കൂടാതെ വൈലോപ്പിള്ളി എന്ന പേര് വൈലോപ്പള്ളി തെറ്റായി രേഖപ്പെടുത്തുക വഴി മലയാള സാഹിത്യലോകത്ത് തന്നെ അപമാനിക്കുകയും കൂടിയാണ് ചിന്ത ചെയ്തത്. എന്തായാലും ഇപ്പോഴിതാ ചിന്തയുടെ പ്രബന്ധം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതോടെ ചിന്തയുടെ ഡോക്ടറേറ്റർ പിന്നിലെ കള്ളത്തരങ്ങൾ ഒന്നൊന്നോയി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയത് അതായത് ഉദ്ദേശിച്ചത് മറ്റൊന്നുമല്ല സഖാത്തി എന്നതാണല്ലോ ചിന്തയുടെ യോഗ്യത, ആ അർത്ഥത്തിൽ തന്റെ യോഗ്യതയ്ക്ക് അടിസ്ഥാനമായ കമ്മ്യൂണിസ്റ്റ് എന്ന പദം പോലും തെറ്റായിട്ടാണ് പ്രബന്ധത്തിൽ ചിന്ത രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിൽ കമ്മ്യൂണിസ്റ്റ് എന്ന വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചാണ് ഈ പ്രബന്ധത്തിൽ എഴുതിയിരിക്കുന്നത്. ഇതൊരിക്കലും ചിന്ത എഴുതിയതാവാൻ വഴിയില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നത് ഇവിടെയാണ്. കാരണം മറ്റെന്തറിയില്ലെങ്കിലും കമ്മ്യൂണിസ്റ്റിന്റെ സ്പെല്ലിംഗ് ചിന്തയെപ്പോലെ ഒരു സഖാത്തിക്ക് തെറ്റും എന്ന് കരുതാൻ തരമില്ല. അങ്ങനെ വരുമ്പോൾ തീർച്ചയായും ഈ പ്രബന്ധം എഴുതിയത് ചിന്ത എറിഞ്ഞു കൊടുത്ത കാശിന്റെ ബലത്തിൽ മറ്റേതോ ഒരു അപ്പാവിയാണ് എന്നത് നിശ്ചയം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...