ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല എന്ന് പറയുന്ന പിണറായി വിജയന് നരേന്ദ്രമോദിയെ കണ്ടാൽ മുട്ടിടിക്കുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ഗവർണറുടെ പ്രസംഗത്തിന് നന്ദി പ്രമേയത്തിനുള്ള ചർച്ചയിലാണ് പിണറായി വിജയനെതിരെ മാത്യു കുഴൽ നടൻ ആഞ്ഞടിച്ചത്. നയപ്രഖ്യാപന രേഖയിൽ ഒരിടത്ത് പോലും നരേന്ദ്രമോദിയെ വിമർശിക്കാനോ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തന്റേടത്തോടെ പറയാനോ പിണറായി വിജയന് ധൈര്യമുണ്ടായിരുന്നില്ല എന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്രസർക്കാരിന്റെ നയത്തെ എതിർക്കാനുള്ള ആർജ്ജവം പിണറായി വിജയൻ കാണിച്ചില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടുപഠിക്കണം എന്നും അല്ലാതെ പിണറായിയെപ്പോലെ ഗീർവാണമടിക്കുക മാത്രമല്ല വേണ്ടത് എന്നും മാത്യു കുഴൽ നാടൻ ആഞ്ഞടിച്ചു
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...