ശശി തരൂർ ഡൽഹി നായർ അല്ല കേരളത്തിന്റെ സ്വന്തം പുത്രനാണ് എന്ന് ജി സുകുമാരൻ നായർ. ശശി തരൂർ ഡൽഹി നായരാണ് എന്ന തന്റെ പഴയ വിവാദ പരാമർശം തിരുത്തി കൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തിയത്. ഇന്ന് മനം ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനത്തിൽ സ്വാഗതമാശംസിച്ചപ്പോഴാണ് തന്റെ വിവാദ പരാമർശം സുകുമാരൻ നായർ തിരുത്തിയത്. അന്ന് തരൂർ ഡൽഹി നായരാണ് എന്ന പ്രസ്താവന നടത്തിയത് തിരുത്താനുള്ള അവസരമാണ് ഇത് എന്നും, ശശി തരൂർ ഡൽഹി നായർ അല്ല കേരള പുത്രനാണ് വിശ്വ പൗരൻ ആണ് എന്നും പറഞ്ഞ സുകുമാരൻ നായർ ശശി തരൂരിനോളം യോഗ്യനായ മറ്റൊരാളെ കാണാനില്ല എന്നും കൂട്ടിച്ചേർത്തു. ആദ്യമായി ശശി തരൂർ തിരുവനന്തപുരം മത്സരിക്കാൻ എത്തിയപ്പോഴാണ് വിവാദ പരാമർശവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ താൻ പറഞ്ഞ വാക്കുകൾ തെറ്റായിരുന്നു എന്ന് മനസ്സിലാക്കി തിരുത്തിയിരിക്കുകയാണ് സുകുമാരൻ നായർ. മന്നം ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനം ശശി തരൂർ എംപി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു . അദ്ദേഹം അത് പറഞ്ഞത് 80 വര്‍ഷം മുന്‍പാണ്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ഒരുപാട് മഹത് വ്യക്തികൾ സംസാരിച്ച വേദിയിൽ സംസാരിച്ച വേദിയിൽ സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു. മന്നം ജീവിതത്തിൽ ചെയ്തത് ഇപ്പോളും സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നായർ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തിൽ ആയിരുന്നപ്പോള്‍ സ്കൂൾ ഫീസ് അടക്കാൻ പൈസ ഇല്ലാതെ രണ്ട് വർഷം മന്നത്തു പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...