Connect with us

Hi, what are you looking for?

Exclusive

പോലീസ്, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്നു.അനങ്ങാതെ ആഭ്യന്തരവകുപ്പ്

ഏറ്റവും അധികം അഴിച്ചുപണി വേണ്ട ഒരു വകുപ്പാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഭരിക്കുന്ന കേരള പോലീസ്.
കാരണം കഴിഞ്ഞ ദിവസങ്ങളിലെ ല്ലാം പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകളിൽ എല്ലാം പ്രതികൾ അധികവും പോലീസുകാരാണെന്ന് കണക്കുകൾ കാണിക്കുന്നു. യൂണിഫോമിന്റെയും അധികാരത്തിന്റെയും ധാർഷ്ട്യം കാണിക്കുന്നത്അവർ സംരക്ഷിക്കേണ്ട സാധാരണക്കാരെ തന്നെയാണ്. അതിനി പീഡനമായാലും അഴിമതി ആയാലും മോഷണം ആയാലും രാജ്യസുരക്ഷാ പോരാളികളായ പട്ടാളക്കാരെ ഉപദ്രവിക്കുന്നതിൽ ആയാലും കസ്റ്റഡി മരണം ആയാലും പോലീസുകാർ ചെയ്യുന്നത് തങ്ങളുടെ യൂണിഫോമിനോട് ചെയ്യുന്ന ഏറ്റവുംവലിയ അനാദ രവ് തന്നെയാണ്. മിടുമിടുക്കന്മാരും സത്യസന്ധരുമായ ഒരു വിഭാഗം പോലീസിൽ ഉണ്ടെന്ന് കേരള പോലീസ് തെളിയിക്കുമ്പോഴും ആ മഹിമ കുറച്ചു കാണിക്കാൻചില അൽപ്പന്മാർ സേനയിൽ ഉണ്ടെന്ന് പറയാതെ വയ്യ.സംസ്ഥാന പോലീസിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ചാരന്മാര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.പി എഫ് ഐ ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും തുടര്‍ നടപടികളിലേക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.പി എഫ് ഐ യുടെ ചാരന്മാരായി പ്രവര്‍ത്തിക്കുന്നതായി സംസ്ഥാന ഇന്റലിജന്‍സ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥരില്‍ പലരും നിലവിലെ സ്റ്റേഷനുകളില്‍ തന്നെ ഇപ്പോഴും തുടരുന്നു.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കാലടി സ്റ്റേഷനിലെ സി പി ഒ സിയാദിനെതിരെയായിരുന്നു നടപടി. ഹര്‍ത്താല്‍ കലാപക്കേസുകളില്‍ ഉള്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിക്കുകയും, ഭക്ഷണമെത്തിക്കുകയും ചെയ്തത് സിയാദായിരുന്നു. ഇതിന് പിന്നാലെ മതഭീകരവാദ ബന്ധമുളുള്ള പോലീസുകാരുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ച്‌ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏതാണ്ട് എല്ലാവരും ഇപ്പോഴും സ്ഥലമാറ്റം പോലുമില്ലാതെ സര്‍വീസില്‍ തുടരുന്നുണ്ട്. പി എഫ് ഐ ബന്ധം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് പോലീസ് സേനയില്‍ തന്നെ അതൃപ്തിയുണ്ടാക്കുകയാണ്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ആര്‍ എസ് എസ് – ബി ജെ പി നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ പോലീസിന്റെ ഡാറ്റബേസില്‍ നിന്ന് അനസ് എന്ന ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയതും കേരള പോലീസില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചിരുന്ന വഴിവിട്ട സഹായങ്ങളുടെ പ്രത്യക്ഷമായ തെളിവായിരുന്നു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആലുവയില്‍ അഗ്‌നി രക്ഷാ സേന പരിശീലനം നല്‍കിയതും വലിയ വിവാദമുണ്ടാക്കിയിരുന്നു.കേരള പോലീസിലെ പി എഫ് ഐ ബന്ധമുള്ള പോലീസുകാരുടെ വിവരങ്ങള്‍ എന്‍ ഐ എ യും പോലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നല്‍കിയ മൊഴികളിലായിരുന്നു സിവില്‍ പോലീസ് ഓഫീസര്‍മാരടക്കംവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി വ്യക്തമായത്. ഇവരില്‍ ആര്‍ക്കെതിരെയും അന്വേഷണമോ, നടപടികളോ ഉണ്ടായിട്ടില്ല. 873 പോലീസുകാരുടെ വിവരങ്ങള്‍ എന്‍ ഐ എ സര്‍ക്കാരിന് കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന പോലീസ് മേധാവി തള്ളുകയായിരുന്നു. പി എഫ് ഐ ബന്ധം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിവിധ സ്റ്റേഷനുകളില്‍ തുടരുന്നത് രാജ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...