Connect with us

Hi, what are you looking for?

Exclusive

വെള്ളാപ്പള്ളിയുടെ പ്രസംഗം ക്രൈം പുറത്തുവിടുന്നു….

സ്ത്രീ പ്രവേശനത്തെ ഞാൻ അനുവദിച്ചിട്ടില്ല എന്ന് മാത്രമല്ല സ്ത്രീകൾ ആരും പോകരുത് എന്ന് പറഞ്ഞിട്ട് പോലും എന്നെ വേട്ടയാടി. അവിടെ ചെല്ലുമ്പോൾ തന്നെ എഴുതി വച്ചിരിക്കുന്നത് എന്താണ് തത്വമസി അതായത് ഞാനും നീയും ഒന്നാണെന്നാണ്.ജാതിമതഭേദമന്യേ എല്ലാവർക്കും പോകാമെന്ന് അവിടെ എഴുതിവച്ചിട്ടുണ്ട്. എല്ലാ വിശ്വാസികൾക്കും അവിശ്വാസികൾക്കും ചെല്ലാൻ പറ്റുന്ന ഒരു ക്ഷേത്രമാണത്അ.വിടെ ശാന്തിയായി നിയമിക്കുന്നതോ ജാതി നോക്കിയിട്ട്. പഠിച്ച പിഎച്ച്ഡി കഴിഞ്ഞാലും ജാതി നോക്കിയിട്ടാണ് ശബരിമലയിൽ ശാന്തികളെ എടുക്കുന്നത്. ഇത് ശരിയാണോ ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുക്കുന്ന അനീതിയല്ലേ. ഈ ജാതി വിവേചനം ആണ് ജാതി ചിന്ത ഉണ്ടാക്കുന്നത് 96% വും ഇവിടെ സവർണ്ണർ ആണ്. അതൊക്കെ പോട്ടെ ഈ പന്തളം രാജീവ് നേരത്തെ ആരായിരുന്നു നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ ഉള്ള മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളാണ്. പാർട്ടി മെമ്പറാണ്. സ്വാഭാവികമായും പാർട്ടി ഭരണത്തിൽ വരുമ്പോൾ അദ്ദേഹത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് ആകണ്ടേ. കൊടുത്തില്ല പിണറായി. അതായത് കഥ ഇങ്ങനെയാണ് പാർട്ടി മെമ്പറും പഴയ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പന്തളം രാജാവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ വിരോധത്തിൽ അതിന്റെ പേരിൽ ചങ്ങനാശേരിയുമായി ചേർന്ന് ഉണ്ടാക്കിയ പൊറാട്ട് നാടകമാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. പക്ഷേ ഇത് പറയുന്നത് ഞാനല്ല എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. പത്തനംതിട്ട ഐരൂരിൽ 29 ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് വെള്ളാപ്പള്ളിയുടെ ഈ പ്രസംഗം പോകുന്നത്. ബഫർ സോളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ തൃശൂർ രൂപതയുടെ പ്രസംഗം സഭാ വക്താക്കൾക്ക് ചേർന്നതാണോ എന്ന് ചിന്തിക്കണം എന്നും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് ഇപ്പോൾ ഈ രാജ്യത്തെ പ്രാർത്ഥന എന്ന ഹിന്ദുക്കൾ തെറ്റിദ്ധരിച്ചാൽ തെറ്റ് പറയാനാവാത്ത സ്ഥിതിയാണുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന് വീഡിയോ കാണാം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...