Connect with us

Hi, what are you looking for?

Exclusive

പിണറായിക്ക് ക്രിസ്തുമസ് ആശംസ നേർന്ന് ഗവർണർ …നാറി നാണം കെട്ട് പിണറായി

ഗവര്ണരുടെയും മുഖ്യമന്ത്രിയുടെയും ക്രിസ്തുമസ് വിരുന്നാളാഘോഷങ്ങൾ ഏറെ ചർച്ചയായ സാഹചര്യത്തിൽ പിണറായി വിജയനെ വീണ്ടും മലര്തിയടിച്ചിരിക്കുകയാണ് ഗവർണർ . പക അത് വീട്ടാനുള്ളതാണ് എന്ന വൈറൽ ഡയലോഗ് പോലെ നമ്മുടെ ഗവർണറുടെ പക വീട്ടൽ പിണറായിക്ക് കൊള്ളേണ്ട പോലെ തന്നെ കൊണ്ടു. ഗവർണർ രാജ് ഭവനിൽ നടത്തിയ ക്രിസ്തുമസ് വിരുന്നു ബഹിഷ്കരിച്ചു കുശുമ്പ് കാട്ടിയ പിണറായി അവിടം കൊണ്ടും നിർത്താതെ മുഖ്യമന്ത്രി നടത്തുന്ന ക്രിസ്തുമസ് ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കാതെ മാറ്റി നിർത്താകുക കൂടി ചെയ്തു. അങ്ങനെ വാദി കുട്ടികളുടെ പോലും വിവരവും വിവേകവുമില്ലാത്ത പിണറായിയുടെ ഈ പ്രതികാര പ്രവർത്തിയോട് ഗവർണർ എടുത്ത നിലപാടാണ് ഏറെ രസകരം . അതായത്
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ക്ഷണിക്കപ്പെട്ടവര്‍ ആസ്വദിക്കട്ടെയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് . വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രതികരിക്കാനില്ല എന്നും മാറ്റങ്ങളെ എതിർക്കേണ്ടതില്ല എന്നും ഗവർണർ പറഞ്ഞു . അടുത്ത വർഷം കൂടുതൽ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ. അതേപോലെ എല്ലാ മലയാളികള്‍ക്കും ക്രിസ്മസ്–പുതുവത്സര ആശംസകൾ നേരുന്നതായും ഗവർണർ പറഞ്ഞു. എല്ലാ മലയാളികൾക്കും എണ്ണത്തിൽ പിണറായി സഖാവ് ഉൾപ്പെടും. ചൊവ്വാഴ്ചത്തെ ക്രിസ്മസ് വിരുന്നിലേക്കു ഗവർണറെ മുഖ്യമന്ത്രി ക്ഷണിക്കാതിരുന്ന സാഹചര്യത്തിലാണു ഗവർണറുടെ വിവേകത്തോടെയുള്ള കുറിക്കുകൊള്ളുന്ന പ്രതികരണം.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല. നിയമാനുസൃതമായ ഏതു ബില്ലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ കഴിയില്ല. ബഫർസോൺ സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണെന്നും ഗവർണർ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...