Connect with us

Hi, what are you looking for?

Exclusive

ഗവർണറെ അപമാനിച്ച് മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് മാത്രം ക്ഷണമില്ല

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് . മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണ് ഈ വിരുന്നിനെ ഏറെ ശ്രദ്ധേയമാ ക്കുന്ന കാര്യം. . അതേസമയം ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷവും രാജ്ഭവനിലൊരുക്കിയ ക്രിസ്മത് വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷന്‍മാര്‍ക്കും ക്ഷണമുണ്ട്. ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടുനിന്നെങ്കിലും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കും. ഗവര്‍ണര്‍ കോഴിക്കോട്ടാണ് ഇപ്പോഴുള്ളത്.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും, ഇത് വിരുന്നിനെത്തുന്ന അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാത്തതിനുള്ള കാരണമായി അറിയുന്നത്. എന്നാല്‍ ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നില്‍ പതിവായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.
ഏറെ നാളായി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിന് ഒരു അവസാനം കുറിക്കാന്‍ കൂടിയായിരുന്നു ഗവര്‍ണര്‍ വിരുന്ന് സംഘടിപ്പിച്ച്‌ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതും, സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന വിരുന്നില്‍ ഗവര്‍ണറെ ക്ഷണിക്കാതിരിക്കുന്നതും അകല്‍ച്ച വര്‍ദ്ധിപ്പിക്കുവാനേ ഇടയാക്കും. ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി അദ്ദേഹത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...