Connect with us

Hi, what are you looking for?

Exclusive

നികേഷ് കുമാർ കണ്ടം വഴിയോടിറിപ്പോർട്ടർ ടി വിയുടെ അടപ്പിളക്കി എസ് സുരേഷ്

റിപ്പോർട്ടർ ടി വിക്കെതിരെ രൂക്ഷ വിമർശനവുമായി എസ് സുരേഷ് രംഗത്ത്. ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും പുച്ഛിക്കാന്‍ വൃതമെടുത്ത പാഴ് ജന്മങ്ങള്‍ എന്നാണ് റിപ്പോർട്ടറിന്റെ എഡിറ്റോറിയൽ വിഭാഗത്തെ എസ് സുരേഷ് വിശേഷിപ്പിച്ചത്. ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്മേലാണ് എസ് സുരേഷിന്റെ ഈ വിമർശനം .
കൊച്ചി: ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയായിരുന്നു ഋഷി സുനക് ഗോ പൂജ നടത്തിയിരുന്നത്. ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമായിരുന്നു സുനക് പൂജ ചടങ്ങുകള്‍ ചെയ്തത്. പൂജാരിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ചുമതലയേറ്റിരുന്നു. ഇതോടെ തെരഞ്ഞെടുപ്പില്‍ ഋഷിക്ക് ഗോ പൂജ ഫലം കണ്ടില്ലെന്നും, ഋഷിയെ ഈ ഗോ പൂജ രക്ഷ നല്കിയില്ലെന്നും കാട്ടി റിപ്പോർട്ടർ ടി വി ഇ വാർത്ത കൊടുക്കുകയായിരുന്നു.
എന്നാല്‍, അധികാരത്തിലേറി 45 -ാം ദിവസം ലിസ് ട്രസ് രാജിവച്ചതോടെ പ്രധാനമന്ത്രി പദത്തിലേക്ക് സ്ഥാനാര്‍ഥിത്വത്തിന് ഋഷി സുനകിന് വീണ്ടും വഴിതെളിഞ്ഞു . ഇതോടെയാണ് സെപ്തംബര്‍ അഞ്ചിലെ ഋഷിയുടെ തോല്‍വി റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബി.ജെ.പി നേതാവ് എസ്. സുരേഷ് രംഗത്ത് വന്നത് . ഏതവസരത്തിലും ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും അപമാനിക്കാനും ഇകഴ്ത്തി കെട്ടാനും പുച്ഛിക്കാനും വൃതമെടുത്തവരാണെന്ന് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച്‌ അദ്ദേഹം ഫേസ്‌ബുക്കില്‍ എഴുതി. ‘ഗോ പൂജയും ‘രക്ഷയ്‌ക്കെത്തിയില്ല’; ഋഷി സുനകിന് തോല്‍വി’ എന്ന റിപ്പോര്‍ട്ടിനെതിരെ എസ്. സുരേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ..
ഈ ചിത്രം …ജിഹാദി ഭീകര വേഴ്ചയില്‍ മാര്‍ക്സിസ്റ്റ് ഗര്‍ഭപാത്രത്തില്‍ പിറന്ന ജനിതക വൈകൃതങ്ങളുടെ സൃഷ്ടിയാണ്…. 2022 സെപ്തംബര്‍ 5 ന് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയതാണ്. ഏതവസരത്തിലും ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും , അപമാനിക്കാനും ഇകഴ്തി കെട്ടാനും പുച്ഛിക്കാനും വൃതമെടുത്ത പാഴ് ജന്മങ്ങള്‍….. , പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് മാത്രമായില്ല …. ഇവര്‍ക്കുള്ള കുഴിമാടങ്ങളോ രക്തസാക്ഷി മണ്ഡപങ്ങളോ കൂടി ഒരുക്കേണ്ടിവരും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...