Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ തലമണ്ട തകർത്ത് യു പ്രതിഭ ..ഗവർണർക്ക് കട്ട സപ്പോർട്ട്…

ഗവർണർ – സർക്കാർ പോര് മുറുകുന്ന ഘട്ടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ഭരണ പക്ഷ എം എൽ എ യു പ്രതിഭ രംഗത്ത് .
ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളാണെന്നും കേരളീയ വേഷത്തോടുള്ള ഇഷ്ടം പ്രശംസനീയമാൻ എന്നുമാണ് ഗവര്‍ണറെ പുകഴ്ത്തി യു.പ്രതിഭ പറഞ്ഞത്. പിണറായി – ഗവർണറെ പോര് കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ഈ അവസ്ഥയിൽ പ്രതിഭാ എം എൽ എ യുടെ ഈ പരാമർശം പിണറായി വിജയൻറെ മുഖത്തേറ്റ പ്രഹരം തന്നെയാണ്. തന്റെ സ്വന്തം പാർട്ടിയിലെ എംഎൽ എ തന്നെ ഗവർണറെ പുകഴ്ത്തുന്നത് പിണറായിക്ക് ഉണ്ടാക്കിയിരിക്കുന്ന നാണക്കേട് അത്രമേൽ വലുതായിരിക്കും. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും പ്രതിഭ പറയുകയുണ്ടായി. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു. ഗവര്‍ണര്‍ ചിരിയോടെ നന്ദി പ്രകടിപ്പിച്ചു.
സര്‍വകലാശാല നിയമനങ്ങളില്‍ അടക്കം സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കവെയാണ് എംഎല്‍എയുടെ ഈ പുകഴ്ത്തല്‍. ചെട്ടിക്കുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ പ്രകടിപ്പിച്ചു.്ഗവര്‍ണര്‍ ഉദ്ഘാടകനായി എത്തിയ ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയേയും ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗത്തിനെത്താന്‍ സാധിക്കില്ലെന്നും അസൗകര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. മന്ത്രി എത്താതിരുന്നത് തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രശ്‌നങ്ങളുള്ളതിനാലാണ് എന്ന് പ്രതിഭയും സംസാരത്തിനിടെ വ്യക്തമാക്കി.
രമേശ് ചെന്നിത്തല എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.


കണ്ണൂർ സർവ്വകലാ ശാലയിൽ ഭൂരിപക്ഷം നിയമനങ്ങളും ബന്ധു നിയമങ്ങളാണെന്ന ആരോപണവുമായി ഗവർണർ രംഗത്തെത്തിയതോടെയാണ് സർക്കാരും ഗവർണറും ഇരു ചേരികളായി പോര് തുടങ്ങിയത്. ഗവര്‍ണറോട് ഏറ്റുമുട്ടലിന് പോകേണ്ട എന്ന സി പി ഐ എം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതുവരെ രൂക്ഷമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കണ്ണൂര്‍ ചരിത്രകോണ്‍ഗ്രസില്‍ തനിക്കെതിരെ കൈയേറ്റം നടത്താന്‍ ശ്രമമുണ്ടായി എന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബിബ് തെരുവ് ഗുണ്ടയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞതോടെ സ്ഥിതി വഷളായി. ഇതിനിടെ ഓര്‍ഡിനന്‍സ് ഒപ്പിടാതിരിക്കുകയും ചെയ്തു.
എന്തായാലും അതിനിടെ യു പ്രതിഭയുടെ ഈ പുകഴ്ത്തൽ സിപിഎമ്മിനകത്ത് ചർച്ചയാകും എന്നുറപ്പാണ്. പല തവണ പ്ലേ വിധേനയും പാർട്ടിയുടെ നീരസത്തിനു പാത്രമായിട്ടുള്ള നേതാവാണ് യു പ്രതിഭ. കായംകുളത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടു ചോർച്ച നാടാണ് എന്ന ആരോപണവുമായി പ്രതിഭ പങ്കു വെച്ച ഫേസ് ബുക്ക് പോസ്റ്റ് ഏറെ വിമര്ശങ്ങള്ക്ക് വഴി വെച്ചിരുന്നു. കായം കുലത്തെ ഒട്ടു ചോർച്ച ചർച്ചയായില്ല എന്ന പരാതിയുമായി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതിഭയ്‌ക്കെതിരെ കനത്ത വിമർശ്ശനങ്ങളാണ് പാർട്ടിയിൽ ഉയർന്നത്. പാർട്ടി ഫോറത്തിൽ പറയാതെ സമൂഹ മാധ്യമത്തിൽ ഈ വിഷയം ചർച്ചയാക്കിയതിന് പ്രതിഭയ്‌ക്കെതിരെ നടപടിക്കൊരുങ്ങുകയും അവസാനം പ്രതിഭാ എം എൽ എ പ്രസ്താവന പിൻവലിച്ചു കോൺ വിശദീകരണ പോസ്റ്റ് ഇടുകയും ചെയ്തതോടെയാ അണ്ണാ പ്രശ്നം അവസാനിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...