Connect with us

Hi, what are you looking for?

Exclusive

ദൈവത്തെ ഓർത്ത് ഉപദ്രവിക്കരുത്… മുഖ്യമന്ത്രി കാലു പിടിച്ചു..PT തോമസിൻ്റെ ഉശിരൻ പ്രസംഗം

തൃക്കാക്കര തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ സമയത്ത് മൂന്നു മുന്നണികളും കനത്ത പോരാട്ട വീര്യത്തോടെ തന്നെയാണ് പ്രചാരണം കൊണ്ടാടുന്നത്. എന്നാൽ 100 തികയ്ക്കാനുള്ള ആവേശത്തിൽ മന്ത്രി പുങ്കവന്മാരടക്കം മുഖ്യമന്ത്രി പരിവാര സമേതം തൃക്കാക്കരയിൽ തമ്പടിക്കുമ്പോൽ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട് . കേവലം ഒരു മണ്ഡലം പിടിച്ചെടുക്കാൻ മുഖ്യമന്ത്രി കാട്ടുന്ന ഈ പരാക്രമം എന്തിനാണെന്ന് . ഉത്തരം ലളിതമാണ് . ത്രിക്കക്കാര മണ്ഡലം എന്നും പിണറായി പേടിയോടെ തന്നെ ഓർക്കുന്ന മണ്ഡലമാണ് . തൃക്കാക്കരയുടെ ഓർമ്മകളിൽ പോലും പി ടി തോമസ് എന്ന മുഖ്യന്റെ ശക്തനായ എതിരാളിയുടെ ശബ്ദം മുഖ്യമന്ത്രിക്ക് നേരെ ഇന്നും മൂർച്ചയുള്ള വാളായി ഉയരുന്നുണ്ട്. നിയമ സഭാ സമ്മേളനങ്ങൾ;ഇത് മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച പി ടി തോമസിന്റെ ഉശിരൻ പ്രസംഗങ്ങൾ ഇന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഭയപെടുത്താറുണ്ട് എന്ന സത്യം വിസ്മരിക്കാനാവില്ല. ആ പി ടി യുടെ സഹധർമിണി എതിർ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുമ്പോൾ പി ടി തോമസിന്റെ ഓർമ്മകൾ പിണറായിയെ വേട്ടയാടി കൊണ്ടേയിരിക്കും. സ്വർണക്കള്ളക്കടത്ത് കേസിൽ പിണറായി പ്രതിക്കൂട്ടിലായ സമയം പിണറായി വിജയനെ നിർത്തി പൊരിച്ച പി ടി തോമസിന്റെ ഒരു പ്രസംഗം ജനങ്ങൾ ഇന്നും ആരാധനയോടെയാണ് ഓർക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുന്ദരിയെ ലക്ഷങ്ങൾ ശമ്പളത്തിൽ ജോലിക്ക് വെച്ച പിണറായി വിജയന് ഒന്നും അറിയില്ല എന്ന് പറയാൻ ഉളുപ്പില്ലേ എന്ന് പി ടി തോമസ് ചോദിച്ചു . അന്വേഷണം ശക്തമായതോടെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് പിണറായി വിജയൻ കേന്ദ്ര അന്വേഷണ സംഘത്തിന്റെ കാലു പിടിച്ചുവെന്നും പി ടി തോമസ് ആജ്ഞാപിച്ചു . അദ്ദേഹത്തിന്റെ ഓർമ്മകളോട് പോലും ഇന്നും ആരാധന തോന്നുന്ന പി ടി തോമസിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ കാണാം …

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...